Chapter Title : സങ്കിർണം [Danmee]
ആയിരിക്കും ഞാൻ വാതിൽ തുറന്ന് അവളോട് സംസാരിക്കാൻ തീരുമാനിച്ചു. തറയിൽ കിടന്ന എന്റെ ജാക്കറ്റും ഷർട്ടും പാന്റും എടുത്ത് ആ മുറിയിൽ ഉണ്ടായിരുന്ന ചെറിയ അലമാരയിൽ വെക്കാൻ നോക്കുമ്പോളാണ് ഞാൻ അതിൽ ഒരു മദ്യക്കുപ്പി ഇരിക്കുന്നത് കണ്ടത്. ആരോ ഉപയോഗിച്ചത് ആണ്. അതിന്റ മുക്കാൽ ഭാഗവും തീർന്നിരുന്നു. എന്തോ ഒരു ഉൾപ്രേരണയിൽ ഞാൻ ആ കുപ്പി തുറന്ന്. അതിൽ ഉണ്ടായിരുന്നത് മുഴുവൻ അകത്താക്കി.
ഇത്തവണ ഞാൻ ഡോർ തുറന്നതും. അവൾ എന്നെ തള്ളി മാറ്റി അകത്തേക്ക് കയറി . ഞാൻ അവളെ നോക്കി നിന്നതേ ഉള്ളു അപ്പോൾ അവൾ റൂമിന്റെ ഡോർ അടച്ചുകൊണ്ട് എന്നോട് പറഞ്ഞു.
" എന്താ ഞാൻ വിളിച്ചിട്ട് ഫോൺ എടുക്കാത്തത്...... എല്ലാവരും കൂടെ എന്നെ ആവോയ്ഡ് ചെയ്യുക അണലെ....... സർ ഇത് എന്റെ ലാസ്റ്റ് ഹോപ് ആണ് എന്നെ ഒഴിവാക്കരുത് "
എനിക്ക് അവൾ പറഞ്ഞത് ഒന്നും മനസിലായില്ല. ഞാൻ അവളോട് പറഞ്ഞു.
" നിങ്ങൾ എന്താക്കെയാ ഈ പറയുന്നത്.... നിങ്ങൾക്ക് ആള് മറി എന്ന തോന്നുന്നത് '
" എനിക്ക് ആള് ഒന്നും മാറിയിട്ടില്ല "
" പറ എന്താ മോൾടെ പ്രശ്നം "
സഹികെട്ടു ഞാൻ പറഞ്ഞു.
" ഇതിന് മുൻപ് എന്റെ അമ്മയും ആയിട്ടാണ് നിങ്ങൾ കോണ്ടാക്ട് ചെയ്തിരുന്നത്.. ഇപ്പോൾ എന്റെ കാര്യങ്ങൾ തീരുമാനിക്കുന്നത് ഞാൻ ആണ് "
"അതിന് "
" സാറിന്റെ പടത്തിൽ എനിക്ക് പറഞ്ഞുവെച്ചിരുന്ന റോൾ എനിക്ക് തന്നെ തരണം .... ഇതെന്റെ ലാസ്റ്റ് ഹോപ് ആണ്... ആളുകൾ എന്നെ നായികയായി അംഗീകരിക്കാത്തത് എന്റെ
💬 Comments
View all comments