0%

Chapter Title : സണ്ണിയുടെ അമ്മായിയമ്മ [Smitha]

Author : സ്മിത Read All Parts 26.5K

എങ്കില്‍?
എങ്കില്‍ എങ്ങനെ സ്നേഹിക്കും അവളെ താന്‍?
പക്ഷെ...
പക്ഷെ അവളെ ഉപേക്ഷിക്കാനും എനിക്ക് കഴിയില്ല.
അത്രയ്ക്ക് ഇഷ്ടമാണ് അവളോട്‌.
ഈശോയെ, ഒരു വഴി കാണിച്ച് തരണേ...
ഞാന്‍ മനസ്സ് നൊന്ത് പ്രാര്‍ഥിച്ചു.
പ്രോഗ്രാം അറേഞ്ച് ചെയ്തിരുന്ന ടൌണ്‍ ഹാളില്‍ എത്തിയപ്പോഴേക്കും ആറരയായി.
ആദ്യം കുറെ ഡാന്‍സും സംഘഗാനവും അറിയപ്പെടുന്ന ഏതോ ആര്‍ട്ടിസ്റ്റിന്‍റെ മിമിക്രിയോ മറ്റെന്തൊക്കെയൊ പരിപാടികള്‍ ഉണ്ട്.
ഭക്ഷണം കഴിക്കുന്നത് മിക്കവാറും എട്ടരയോടെ ആയിരിക്കും.
ഞാന്‍ കണക്ക് കൂട്ടി.
അതിനിടയില്‍ വിനായകനെ എലിസബത്തിന് പരിചയപ്പെടുത്തികൊടുക്കണം.
ടൌണ്‍ ഹാളിനു മുമ്പില്‍ കാര്‍ നിര്‍ത്തിയപ്പോള്‍ എന്തോ പന്തികേട്‌ മണത്തു.

“എന്താ ബഷീറേ, അകത്ത് ഭയങ്കര ഒച്ചപ്പാട്?”

പുറത്ത് നിന്ന സെക്യൂരിറ്റിയോട് ഞാന്‍ തിരക്കി.

“ഒന്നും പറയേണ്ട സണ്ണി സാറേ...”

അകത്തേക്ക് നോക്കി ബഷീര്‍ പറഞ്ഞു.

“അകത്ത് നിങ്ങടെ തരകന്‍ മൊതലാളിയില്ലേ, മൊതലാളീടെ മോളും വിനായകന്‍ സാറും പൊരിഞ്ഞ അടി നടക്കുവാ...”

“എഹ്?”

ഞാന്‍ കണ്ണു മിഴിച്ചു.

ഒന്നും മനസ്സിലാകാതെ ഞാന്‍ എലിസബത്തിനെ നോക്കി.
അവളും എന്നെ മിഴിച്ചു നോക്കി.
ഞങ്ങള്‍ ഉടനെ അകത്തേക്ക് നടന്നു.
സ്റ്റേജില്‍ കസേരയില്‍ പരീക്ഷീണിതനായി തളര്‍ന്നു കുത്തി കിടക്കുകയാണ് വിനായകന്‍.
സമീപത്ത് ക്രുദ്ധമായ ഭാവങ്ങളോടെ സോഫിയ.
കലിതുള്ളിയിളകുന്ന മുഖത്തോടെ തരകന്‍ സാര്‍.
ഭീഷണമായ ഭാവങ്ങളോടെ വിനായകനെ നോക്കുന്ന ബോഡ് മെമ്പര്‍മാര്‍.

“അതാ സണ്ണി സാര്‍, ഡാഡി...”

ഞാന്‍ വരുന്നത് കണ്ട് സോഫിയ തരകന്‍ സാറിനോട് പറഞ്ഞു.
തരകനും ബോഡ് മെമ്പര്‍മ്മാരും മറ്റുള്ളവരും നടന്നടുക്കുന്ന എന്നെയും എലിസബത്തിനെയും നോക്കി.

“എന്താ, സാര്‍? എന്ത് പറ്റി?”

ഞാന്‍ ഭവ്യതയോടെ തരകന്‍ സാറിന്‍റെ മുമ്പില്‍ നിന്ന് ചോദിച്ചു.

“യൂ

💬 Comments

View all comments