Chapter Title : സന്തുഷ്ട ജീവിതം
ടി വി ബിസിനസ് തന്ത്രങ്ങളാണ് .ഇങ്ങനെ പിടിപ്പിച്ചാൽ നാട്ടിൻപുറത്തുകാർ സിസി ടി വി വെക്കും അല്ലാതെ പിള്ളേരെ പിടുത്ത കാരോന്നും ഇല്ല .ഇനി ഉണ്ടെങ്കിൽ തന്നെ നാട്ടിൻപുറത്തു കാണും അല്ലാതെ സിറ്റിയിൽ ഇതൊന്നും നടക്കില്ല ..
എന്റെ നാടിനെ കളിയാക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കരുത് .....വല്യ സിറ്റിക്കാര്
എന്താടി സിറ്റിക്ക് കുഴപ്പം ..ഇവിടെ ഉള്ള എന്തെങ്കിലും സൗകര്യം നിന്റെ നാട്ടിലുണ്ടോ
ഇല്ലേ .....ഞങ്ങൾ പാവങ്ങൾ
അല്ല നീ പറ ,,ഇവിടുള്ളപോലെ നല്ലൊരു ആശുപത്രി ...നല്ലൊരു സ്കൂൾ ...ഫ്ലാറ്റുകൾ വീടുകൾ എന്തെങ്കിലും അവിടെ ഉണ്ടോ ..എത്ര കമ്പനികളാണ് ഇവിടെ എത്ര ആളുകൾ ജോലി ചെയുന്നു ....നല്ല ഫുഡ് സിനിമ തിയേറ്റർ പാർക്ക് അങ്ങനെ എന്തേലും നീ പറയുന്ന നിന്റെ പട്ടിക്കാട്ടിൽ ഉണ്ടോ
അഖിലേട്ടൻ പറയുന്ന കാര്യങ്ങൾ ശരിയാണ് ...നാട്ടിൻപുറത്തുള്ളവർ സിറ്റിയെ ആശ്രയിക്കാറുണ്ട് ശരിയാണ് പക്ഷെ നാട്ടിലുള്ള പലതും ഇവിടെയില്ല
എന്താണ് ഇവിടെ ഇല്ലാത്തത്
ഒരുപാട് കാര്യങ്ങൾ ഇല്ല
എന്താണെന്ന് പറ കേൾക്കട്ടെ
ഏറ്റവും പ്രധാനം ശുദ്ധമായ വായു ശുദ്ധമായ വെള്ളം നല്ല മനസുള്ള ജനങ്ങൾ ഇതൊന്നും ഇവിടെ ഇല്ല
ഏറ്റവും ശുദ്ധമായ വെള്ളം ഇവിടെയാണ് കിട്ടുന്നത് രേണു
അതെങ്ങനെ
എത്രയെത്ര മിനറൽ വാട്ടർ പ്ലാന്റുകൾ ഇവിടെയുണ്ടെന്ന് നിനക്കറിയോ
അയ്യോ കഷ്ടം ....മിനറൽ വാട്ടർ അല്ല ....നല്ല കിണർ വെള്ളം ..അത് കിട്ടുമോ .മിനറൽ വാട്ടർ ഞങ്ങളുടെ നാട്ടിലും കിട്ടും
ഇത്രയും സൗകര്യങ്ങൾ ഉള്ളപ്പോൾ അതിന്റെ ആവശ്യമില്ല
എന്ത് ശുദ്ധമായ വായുവോ ......അതിന്റെയും ആവശ്യമില്ലേ
അതെല്ലാ നഗരത്തിന്റെയും അവസ്ഥ അങ്ങനെത്തന്നെയാണ് ....അതൊന്നും അത്ര കാര്യമല്ല
അല്ല നിങ്ങൾക്കതൊന്നും കാര്യമല്ല
അഖിലേട്ടൻ
💬 Comments
View all comments