Chapter Title : സന്തുഷ്ട ജീവിതം
കല്യാണം ആലോചിച്ചു ..ജാതക പൊരുത്തവും കൂടി ഒത്തുവന്നതോടെ കല്യാണം നടന്നു .കിരണേട്ടന്റെ അമ്മാവന്റെ മോനാണ് അഖിലേട്ടൻ സിറ്റി ബ്രാഞ്ചിൽ മാനേജർ ആണ് ചെറുപ്പത്തിൽത്തന്നെ ബാങ്കിൽ മാനേജരായി ജോലിനേടി സൽസ്വഭാവി ദുശീലങ്ങൾ ഒന്നുമില്ല .മീരേച്ചിയുടെ കല്യാണത്തിന് ഞങ്ങൾ പരിചയപെട്ടു വളരെ വിനയത്തോടെയുള്ള സംസാരം കാണാൻ സുന്ദരൻ ഏതൊരുപെണ്ണും ആഗ്രഹിക്കുന്നതരത്തിലുള്ള പുരുഷൻ എന്റെ മനസ്സിൽ അന്നുതന്നെ എന്തൊക്കെയോ മോഹങ്ങൾ പൂവിട്ടിരുന്നു .വളരെ മാന്യമായി അദ്ദേഹം എന്നോട് പെരുമാറിയത് അതാണ് എനിക്കേറ്റവും ഇഷ്ടമായതും ഒരുപെണ്ണിന് പുരുഷനോട് തോന്നുന്ന ബഹുമാനവും ഇഷ്ടവും അയാളുടെ പെരുമാറ്റത്തിൽ നിന്നുമാണല്ലോ അല്ലാതെ പലരും കരുതുന്നപോലെ സൗന്ദര്യമുള്ള മുഖവും ബലിഷ്ഠമായ ശരീരവും വെളുത്തനിറവും ഒന്നുമല്ല ..എന്നെ ഇഷ്ടമായോ എന്ന് അന്നെനിക്കറിയില്ലായിരുന്നു എന്തായാലും എന്റെ മനസ്സിൽ വിങ്ങലായി ആ മുഖം നിറഞ്ഞു .എന്നെ അമ്പരപ്പിച്ചു കൊണ്ട് ഒരുനാൾ അഖിലേട്ടനും മീരേച്ചിയും കിരണേട്ടനും വീട്ടിൽ വന്നു ...വെറുതെ വന്നതായിരിക്കുമെന്ന ഞാൻ കരുതിയത് പഠിത്തം കഴിഞ്ഞു വീട്ടിൽ നിക്കുന്ന സമയം ആയതുകൊണ്ട് ഞാൻ വീട്ടിൽത്തന്നെ ഉണ്ടായിരുന്നു ..മീരേച്ചിയാണ് എന്നോട് അതൊരു പെണ്ണുകാണൽ ആണെന്നസത്യം പറഞ്ഞത് .അതുവരെയില്ലാതിരുന്ന ഒരു നാണം എന്നിൽ മൊട്ടിട്ടു ..കോളേജിൽ പലരും പ്രേമഭ്യര്തന നടത്തിയിട്ടുണ്ടെങ്കിലും തറവാടിന്റെ അന്തസ്സും മനസ്സിലെ പേടിയും കാരണം ഞാൻ അതിനൊന്നും ചെവി കൊടുത്തിട്ടില്ലായിരുന്നു ..അഖിലേട്ടന്റെ മുഖത്തേക്ക് നോക്കാൻ പോലും എനിക്കായില്ല .ചായകുടി കഴിഞ്ഞു ഞങ്ങൾ സംസാരിച്ചു അന്നത്തെപോലെതന്നെ സ്നേഹപൂർവ്വമുള്ള സംസാരം വാക്കിലും നോക്കിലും ഒരു ബഹുമാനവും വിനയവും.അന്നേ ഇഷ്ടമായതാണ് കൂടുതലൊന്നും സംസാരിക്കാൻ എനിക്കായില്ല അന്ന് ഞാൻ മടിയില്ലാതെ സംസാരിച്ചു പക്ഷെ അപ്പോൾ അതിനു കഴിഞ്ഞില്ല പെണ്ണിന്റെ സഹജമായ നാണം എന്നിൽ നിറഞ്ഞിരുന്നു ..എന്താണ് എന്നോട് പറഞ്ഞത്
💬 Comments
View all comments