Chapter Title : സർക്കിൾ ഇൻസ്‌പെക്ടർ ഷൈല 2 [Knightrider]
https://i.postimg.cc/rstR7dpm/Untitled-(1).jpg
രാവിലെ തന്നെ അവൻ എഴുന്നേറ്റു. 9 മണി എന്ന ഷൈലയുടെ ആജ്ഞ സമയം ഉറക്കത്തിലും അവന്റെ മണ്ടയിൽ ഉണ്ടായിരുന്നു. പതിവില്ലാതെ പൊന്നുമകൻ രാവിലെ തന്നെ എഴുന്നേറ്റ് നല്ലൊരു കുളി കഴിഞ്ഞ് റെഡിയായത് കണ്ട് അമ്മ അത്ഭുതപ്പെട്ടു.
“രാവിലെ തന്നെ എങ്ങോട്ടാണ് മോനെ?” അമ്മ ചോദിച്ചു.
“ടൗണിൽ ബെറ്റ്മാച്ച് ഉണ്ട് അമ്മേ, വരാൻ വൈകും,” അവൻ പറഞ്ഞു, നോക്കിയ ശേഷം ചോദിച്ചു, “ബൈക്ക് എടുക്കണോ?”
“കൊല്ലാൻ ആണെങ്കിലും ചവാൻ ആണെങ്കിലും പോലീസിന്റെ കാലിനിടയിലേക്കല്ലല്ലോ പോകുന്നത്. പിന്നെന്ത് ലൈസൻസ് പോട്ടെ പുല്ല്...” അവൻ ബൈക്ക് എടുത്ത് പുറപ്പെട്ടു.
9 മണിയോടെ സെമിത്തേരി റോഡിൽ എത്തി. മഴ ചാറുന്നുണ്ടായിരുന്നു. പകൽ പോലും ആരും വരാത്ത വഴി, പിന്നെ മഴയത്ത് ആരു വരാൻ പുല്ല് എന്നൊക്കെ വിചാരിച്ചുകൊണ്ട് അവൻ വണ്ടി ഓടിച്ചു. അവന്റെ മുന്നിൽ ആ റോസ് പെയിന്റ് അടിച്ച മനോഹരമായ വീട് ദൃശ്യമായി.
മുന്നിൽ തന്നെ ഉണ്ടായിരുന്നു ഷൈല — പത്രവും വായിച്ചുകൊണ്ട്,ഗെയിറ്റ് തുറന്നു കിടന്നിരുന്നതിനാൽ അവൻ ബൈക്ക് അകത്തു കയറ്റി വച്ചു. ഷൈല ആവട്ടെ അവനെ കണ്ട ഭാവമേ ഇല്ല. പോർച്ചിലെത്തിയ അവൻ സാന്നിധ്യം അറിയിക്കാൻ ഒന്ന് ചുമച്ചു.പത്രത്തിൽ നിന്ന് മുഖം എടുക്കാതെ തന്നെ ഷൈല ശാന്തമായി ചോദിച്ചു:
“മിടുക്കനാണല്ലോ... നിന്റെ പേടി ഒക്കെ പോയോ? കൃത്യം സമയത്ത് എത്തിയല്ലോ. അതും അനുവാദം ചോദിക്കാതെ സ്ഥലം സി.ഐയുടെ കോമ്പൗണ്ടിൽ കയറി വന്നോ?”
അവൻ നിന്ന് വിക്കി വിക്കി മറുപടി പറഞ്ഞു, “അത്... മാഡം...”
ഷൈലയുടെ മുഖത്ത് ഒരു പുഞ്ചിരി മിന്നി, പക്ഷേ പത്രം താഴ്ത്തിയില്ല. അവളുടെ ശരീരഭാഷയിൽ തന്നെ
💬 Comments
View all comments