Chapter Title : സർക്കിൾ ഇൻസ്‌പെക്ടർ ഷൈല 4 [Knightrider]
ശബ്ദിച്ചു. അവൾ ധൃതിയിൽ പറഞ്ഞു നിർത്തി:
"അതെ... വാവേ, വീട്ടിൽ എല്ലാം പറഞ്ഞു സെറ്റാക്കിക്കോ. ഡീറ്റെയിൽസ് ഒക്കെ ഞാൻ വൈകിട്ട് വിളിക്കുമ്പോൾ പറയാം.നാളെ കഴിഞ്ഞു പോകുന്ന വിധത്തിൽ പറഞ്ഞു വെക്ക് മോനെ..."
"ശരി ഷൈലമ്മേ... കള്ളം പറയാനാണോ പാട്..."
"എടാ തെമ്മാടി, നീ സ്ഥലം സി.ഐ.യോടാണ് സംസാരിക്കുന്നത്..."
"ഉവ്വേ മാഡം..."
"ഹ ഹ..." ഷൈല ഫോൺ വെച്ചു.
***********
"എടാ, കുളിക്കാനുള്ള സോപ്പും തോർത്തും ഒക്കെ എടുത്തുവെക്ക്..."
അമ്മയുടെ ശബ്ദം ഒന്നുയർന്നതോടെ അനുരാഗിനും ദേഷ്യം വന്നു.
"അതൊന്നും വേണ്ട അമ്മേ, അവിടെ ഉണ്ടെങ്കിൽ ഞാൻ പുറത്തുനിന്ന് ചെറുത് വാങ്ങിക്കോളാം. ബാഡ്മിന്റൺ ടൂർണമെന്റാണ്,അല്ലാണ്ട് കുളി മത്സരമല്ല."
"കുളി മത്സരമാണെങ്കിൽ കിട്ടും,നിനക്ക് രണ്ടുണ്ട."
"ആ പറഞ്ഞോ? ഇനി എന്നെ അഞ്ചു ദിവസം കഴിഞ്ഞേ കിട്ടൂ... അതുവരെ അപ്പന്റെയും മകളുടെയും മോന്തായം കണ്ടിരിക്കേണ്ടി വരും. അമ്മ അപ്പോൾ പഠിച്ചോളും..."
"അതെ, വിളിക്കണം. ചെന്നിട്ട് ഇങ്ങോട്ടു വിളിച്ചോണം.ഞാൻ വിളിക്കാൻ നോക്കിയിരി ക്കേണ്ട."അവൻ അമ്മയുടെ മുഖത്തേക്കു നോക്കി ഒന്നു കുസൃതിയോടെ കണ്ണിറുക്കി.
"കണ്ണിറുക്കേണ്ട. വീട്ടീന്ന് ഇറങ്ങിയാൽ പിന്നെ നിന്റെ വിളിയും പറച്ചിലും ഒക്കെ കണക്കാണ്..."
"വിളിക്കാം അമ്മേ..."
അവൻ പുറത്തേക്കിറങ്ങി. വാതിൽക്കൽ ഒന്നു തിരിഞ്ഞുനോക്കി, "റ്റാറ്റാ " പറഞ്ഞ്, പിന്നെ പിന്നോട്ടു നോക്കാതെ ബസ് സ്റ്റോപ്പിലേക്കു നടന്നു. എന്തിനായിരിക്കും ഷൈലമ്മ, ബസ് തുരുത്തിക്കാട് സ്റ്റോപ്പ് കഴിയുമ്പോൾ വിളിക്കണമെന്നും, അടുത്ത ടൗൺ കഴിഞ്ഞ് അര കിലോമീറ്റർ മുന്നോട്ടു നടന്ന്, ബസ് പോലും നിർത്താത്ത ആ പൊളിഞ്ഞ സ്റ്റോപ്പിൽ നിൽക്കണമെന്നും പറഞ്ഞത്? ഒരു സാധാരണ യാത്രയ്ക്ക് ഇത്രയും രഹസ്യമൊക്കെ എന്തിന്?
ബസിന്റെ ഇരമ്പലിനിടയിൽ ഇരുന്ന് എത്ര ആലോചിച്ചിട്ടും
💬 Comments
View all comments