Chapter Title : സർക്കിൾ ഇൻസ്‌പെക്ടർ ഷൈല 4 [Knightrider]
പച്ചപ്പും വണ്ടിക്കുള്ളിലേക്കു പടർന്നു കയറി.ഏകദേശം മുക്കാൽ മണിക്കൂർ കാടിനു നടുവിലൂടെയുള്ള ഹൈവേയിലൂടെ ഓടിയശേഷം, ഷൈല പെട്ടെന്ന് വണ്ടി കാടിനുള്ളിലേക്കു കിടക്കുന്ന ഒരു മൺപാതയിലേക്കു തിരിച്ചു. അതു കണ്ടതും അനുരാഗിന്റെ ഉള്ളിൽ അമ്പരപ്പും ഒപ്പം നേർത്തൊരു ഭയവും ഉടലെടുത്തു. പക്ഷേ ഒപ്പം അവനിലെ ആത്മവിശ്വാസവും ഉണർന്നു. ഈ ലോകത്ത് തന്നോട് ഏറ്റവും ഇഷ്ടവും കരുതലും ഉള്ള ഒരു സ്ത്രീയുടെ ഒപ്പമാണ് താൻ ഇപ്പോൾ ഉള്ളത്, അതുകൊണ്ട് ഒരു കാരണവശാലും പേടിക്കേണ്ട കാര്യമില്ല ടാറിട്ട റോഡ് മാറി മൺപാതയായി. ടയറുകൾക്കടിയിൽ കരിയിലകൾ ചതയുന്ന ശബ്ദം കേൾക്കാം. കാടിന്റെ വന്യമായ സുഗന്ധവും, എവിടെയോ ഒഴുകുന്ന അരുവികളുടെ നേർത്ത ശബ്ദവും വല്ലാത്തൊരു ശാന്തത സമ്മാനിച്ചു.
അവൻ അങ്കലാപ്പോടെ ഷൈലയുടെ മുഖത്തേക്കു നോക്കി; അവിടെ ഒരു നിഗൂഢമായ പുഞ്ചിരി മാത്രം.
"ഷൈലമ്മോ... എങ്ങോട്ടാ എന്നെയും കൊണ്ട് ഈ പോകുന്നത്?"
"എന്താ മുത്തേ, പൊന്നല്ലേ വിശക്കുന്നുണ്ടെന്നു പറഞ്ഞത്... എന്നാൽ പിന്നെ ഒരു റൗണ്ട് തീറ്റയും കുടിയും കഴിഞ്ഞിട്ടാവാം യാത്ര."
അപ്പോഴാണ് അനുരാഗിന് കാര്യം പിടി കിട്ടിയത്; ഷൈലമ്മയ്ക്ക് കടിയിളകി തുടങ്ങിയിരിക്കുന്നു!. മൺപാതയിൽ നിന്നു വെട്ടിയിറങ്ങിയ വണ്ടി, പണ്ടെങ്ങോ ഉണ്ടായ ഒരു ഉരുൾപൊട്ടലിൽ രൂപപ്പെട്ട, പാറകളും കുറ്റിക്കാടും നിറഞ്ഞ, നീരൊഴുക്കില്ലാത്ത ഒരു വരണ്ട കാട്ടുചോല യിലേക്കു കുലുങ്ങി മുരണ്ടിറങ്ങി നിന്നു.

എൻജിൻ ഓഫായതോ ടെ ആ ചോലയിൽ കാടിന്റെ വന്യമായ നിശബ്ദത പടർന്നു.
ഷൈല കാറിന്റെ കീ ഓഫ് ചെയ്ത്, സീറ്റിലേക്ക് അൽപം ചാരിയിരുന്ന് അനുരാഗിനെ നോക്കി.
"എന്താ പൊന്നേ... പേടിയുണ്ടോ?"
"എനിക്കോ? എന്റെ ഷൈലമ്മ ഉള്ളപ്പോഴോ..."
"ചെക്കാ, ഇത് പണ്ടൊരു ഉരുൾപൊട്ടലിൽ ഇരുപതോളം പേർ മണ്ണടിഞ്ഞ
💬 Comments
View all comments