Chapter Title : സൗഭാഗ്യം 1 [മധു]
ഒരുങ്ങി താഴേക്കുവന്ന ചാന്ദിനി പറഞ്ഞു.
"നല്ല കാഴ്ച കണ്ടിട്ടാ ചെറുക്കൻ അകത്തേക്ക് പോയത്.കയ്യേപ്പിടിച്ച് കളയാതിരിക്കാനാ ധൃതിവെക്കുന്നെ........." സുജാത പറഞ്ഞു.
"ഓ...അങ്ങനെ........" ചാന്ദിനി ചിരിച്ചു.
"ടീ....ഇന്നവനോട് പറയണം കേട്ടോ അച്ഛനാകെ നാലുമാസത്തെ സമയമാ നിനക്ക് തന്നിട്ടൊള്ളത് കേട്ടോ........." സുജാത പറഞ്ഞു.
"എങ്ങനെ പറയും......?" അവൾ സുജാതയോട് ചോദിച്ചു.
"ഓ.....ഇനി ഈ.... പെണ്ണിനെ പ്രേമിക്കാനും ഞാൻ പഠിപ്പികണം ഇല്ലേ........" സുജാത പുഞ്ചിരിയോടെ ചോദിച്ചു.
"നീ മോളീലോട്ട് പൊക്കോ അവൻ കഴിക്കാൻ വരുമ്പം വന്നാമതി എതിരേ ഇരുന്നിട്ടവൻ്റെ മുഖത്തുനോക്കി ഒരു സൈറ്റടിക്ക് ബാക്കി മൂഡെല്ലാം തനിയേ വന്നോളും......." സുജാത പറഞ്ഞു.അവൾ പെട്ടെന്നെണീറ്റ് മുകളിലേക്ക് നടന്നു.
"ടാ.....അരുണേ വാടാ......" സുജാത വീണ്ടും സിറ്റൗട്ടിലിറങ്ങി വിളിച്ചു. അവൻ പെട്ടെന്നുതന്നെ കഴിക്കാനായി വന്നു. അവൻ സുജാതക്ക് പുറകേ ഹാളിലൂടെ ഡൈനിങ് ഹാളിലേക്ക് വന്നു. സുജാത അവന് ഇഡ്ഡലിയും ചട്നിയും വിളമ്പി.
"ടാ.....കടേന്ന് എങ്ങോട്ടും പോവല്ല് കേട്ടോ എപ്പഴും ഏട്ടൻ്റടുത്ത്തന്നെ കാണണം........" സുജാത അവന് ഒരു ഗ്ലാസ് പാല് കൊടുത്തുകൊണ്ട് പറഞ്ഞു. അവർ വളർത്തുന്ന പശുവിൻ്റെ പാല് ചാന്ദിനിക്കും ചന്ദ്രശേഖരനും കുടിക്കാനും അവർക്ക് ചായകുടിക്കാനുമല്ലാതെ അവർ കറന്നെടുക്കാറില്ല ബാക്കിയെല്ലാം കുട്ടി കുടിക്കാറാണ് പതിവ്. അല്പം കഴിഞ്ഞപോഴേക്കും ചാന്ദിനിയും എത്തി.
"അരുണേട്ടനെ അമ്മ ദെത്തെടുത്തോ......" അവൾ അവനെ നോക്കി ചോദിച്ചു.
"എനിക്കൊരു മോനുണ്ടാരുന്നെങ്കി ഇവൻ്റെ പ്രായം കണ്ടേനേ.........." പറയുമ്പോൾ അറിയാതെ സുജാതയുടെ ശബ്ദം ഇടറിപ്പോയി.
"ഛെ......ഈ അമ്മ മൂഡൗട്ടായി ഞാനൊരു തമാശ പറഞ്ഞതല്ലേ അമ്മക്ക് വേണോങ്കി ഏട്ടനെ മകനായി എടുത്തോ......." അവൾ എണീറ്റ് സുജാതയുടെ കവിളിൽ ഒരുമ്മ കൊടുത്തു.
സുജാത അടുക്കളയിലേക്ക് നടന്നു. അപ്പോഴേക്കും നനഞ്ഞ വസ്ത്രം മാറി
💬 Comments
View all comments