Chapter Title : സൗഭാഗ്യം 1 [മധു]
അയാൾ പറഞ്ഞു ചിരിച്ചു.
അങ്ങനെയവർ പലതും പറഞ്ഞുചിരിച്ച് കടയെത്തി. അതിവിശാലമായ കടയിൽ അവൻ കറങ്ങിനടന്നു.
"ടാ.....കൗണ്ടറിലൊന്നിരിക്ക്......" അയാൾ പറഞ്ഞു
കടയിലെ അയാൾ മാത്രം ഇരിക്കുന്ന കസേരയിൽ അയാൾ അവനേപ്പിടിച്ചിരുത്തി. ജോലിക്കാർക്കെല്ലാം അത്ഭുതമാണ് തോന്നിയത്.
അയാൾ കടമുഴുവൻ കറങ്ങിനടന്നു.മേശയിലെ പണക്കൂമ്പാരം കണ്ട് അവന് തലകറങ്ങിയില്ലെന്നേയുള്ളു. മൂന്നെരക്ക് കോളേജ് വിടുന്ന സമയം അവൻ കാറുമായി ചാന്ദിനിയെ വിളിക്കാനായി പോയി. അന്ന് അവനുമായി അയാൾ ടൗണിലെ മൂന്നുനിലയുള്ള ടെക്സ്റ്റൈൽ ഷോറൂമിൽ പോയി കുറേയേറെ വസ്ത്രങ്ങളും വിലകൂടിയ ചെരുപ്പും വാങ്ങിക്കൂട്ടി.
"ഇന്ന് നീ പോകുന്നോ......." വൈകിട്ട് വീട്ടിലെത്തിയ അയാൾ അവനോട് ചോദിച്ചു.
"നമുക്ക് രണ്ടെണ്ണം സുഖമായി ഇവിടെയുറങ്ങാം...." അയാൾ പറഞ്ഞു.
"സാറേ സന്ധ്യേച്ചി തനിച്ചേയുള്ളു......" അവൻ പറഞ്ഞു.
"നീ പോയി അവളേംകൊണ്ടിങ്ങ് വാ ഇന്ന് എനിക്ക് രണ്ടെണ്ണം അടിക്കാനുള്ള മൂഡൊണ്ട്........" അയാൾ പറഞ്ഞു.
"ചേച്ചി വരുമോ......." അവൻ ചോദിച്ചു.
"പോയി വിളിയെടാ അവള് വരും........" അയാൾ പറഞ്ഞു.
"ടീ.....സുജേ കൊറച്ച് കഞ്ഞിവെക്ക്......." അയാൾ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു.അവൻ വണ്ടിയുമായി വീട്ടിലേക്ക് പോയി.
"ആർക്കാ മനുഷ്യാ കഞ്ഞി........" വെളിയിലേക്ക് വന്ന സുജാത ചോദിച്ചു.
"എടീ ആ സന്ധ്യക്ക് പനിയാ ഞാൻ അവളെ കൊണ്ടുവരാൻ അവനെ പറഞ്ഞുവിട്ടിട്ടൊണ്ട്......" അയാൾ പറഞ്ഞു.
"ഞാനത് പറയണമെന്ന് വിചാരിച്ചതാ അവരിവിടെ താമസിച്ചോട്ടെ കല്ല്യണം കഴിയാത്ത പെണ്ണാ വല്ലവൻമാരും അതിനെ എന്തെങ്കിലും ചെയ്താപ്പിന്നെ........." അവൾ പകുതിയിൽ നിർത്തി.
"ഹ......ഹ.....ഹ.....ചെയ്യാൻ വരുന്നോൻമാർക്ക് എന്തെങ്കിലും പറ്റുമോന്ന് നോക്കിയാമതി........" അയാൾ പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു.
"അതെന്താ ഏട്ടാ അങ്ങനെ......." അവൾ ചോദിച്ചു.
"അത് നിങ്ങക്കൊരു സർപ്രൈസാ......."അയാൾ പറഞ്ഞു.
"നീയാ കുപ്പീം ഗ്ലാസുമൊക്കെ അങ്ങോട്ട് വെച്ചേരെ....." അയാൾ
💬 Comments
View all comments