0%

Chapter Title : സൌഹൃദം

Author : kkstories Read All Parts 157

ചെന്നതിന്റെ ധൈര്യത്തിലും അടുത്തൊന്നും ആരും ശ്രദ്ധിക്കാന്‍ ഇല്ലാത്തത് കൊണ്ടും ഞാന്‍ പതുക്കെ എഴുന്നേറ്റു നിന്നിട്ട് കുറച്ചു നേരാന്‍ ഞാനിവിടെ ഇരുന്നോട്ടേ എന്ന് ചോദിച്ചു, സാധാരണ സീറ്റ് ഒഴിവുണ്ടെങ്കില്‍ ബര്‍ത്ത് ഇടുത്തിരിക്കുന്നവര്‍ ഉറങ്ങുന്നതിനു മുന്‍പ് സീറ്റ് ഉപയോഗിക്കുന്നത് സാധാരണ ആയതു കൊണ്ടായിരിക്കാം ആ കുട്ടി യാതൊരു സംശയവും കൂടാതെ എന്നെ അവിടെയിരിക്കാന്‍ സമ്മതിച്ചത് . കുറച്ചു കഴിഞ്ഞപ്പോഴേക്കും എനിക്ക് മനസ്സിലായി സംസാരിക്കാന്‍ അതിന് വലിയ താത്പര്യം ഇല്ലെന്നു, ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി തന്നു, പേര്, നാട്, ജോലി ..അങ്ങനെയൊക്കെ !എന്നെ കുറിച്ച് ഒന്നും ചോദിച്ചില്ല..അത്യാവശ്യം നന്നായി സംസാരിക്കാന്‍ കഴിവുള്ള എനിക്ക് ആ താത്പര്യക്കുറവ് ഒരു പ്രശ്നമായില്ല .
കുറച്ചു സമയത്തിനുള്ളില്‍ അത്യാവശ്യം നല്ലൊരു സൌഹൃദം ഞാന്‍ ഉണ്ടാക്കിയെടുത്തു . ഇലെക്ട്രോണിക് സിറ്റി യില്‍ ഒരു കമ്പനിയില്‍ അത്യാവശ്യം നല്ല ജോലിയാണ് എഞ്ചിനീയരിംഗ് കഴിഞ്ഞ ആ കുട്ടിക്കുള്ളത്. കുട്ടി കുട്ടി എന്ന് പറയാതെ തത്ക്കാലം സ്മിത എന്ന് വിളിക്കാം.. ഭക്ഷണം കഴിക്കാന്‍ നിര്‍ത്തിയപ്പോള്‍ ഞാന്‍ പുറത്തു പോയി കഴിച്ചു, സ്മിത വണ്ടിയില്‍ തന്നെയിരുന്നു എന്തോ സ്നാക്ക്സ് കഴിച്ചു. സ്വാഭാവികമായും ഭക്ഷണത്തിന് ശേഷം എന്റെ ബര്‍ത്ത് ള്‍ കയറുന്നതാണ് മര്യാദ..പക്ഷേ ഞാന്‍ ചോദിക്കാതെ തന്നെ സ്മിതയുടെ അടുത്ത് പോയിരുന്നു..ഇതിന്റെ ഇടക്ക് ഞാന്‍ രണ്ടു മൂന്നു കവിള്‍ മിക്സ് കഴിച്ചിരുന്നു…
വീണ്ടും ചെറിയ രീതിയില്‍ സംസാരം തുടര്‍ന്നു , കുറച്ചു കഴിഞ്ഞപ്പോള്‍ ലൈറ്റ് മുഴുവനും ഓഫ്‌ ചെയ്തു. സ്ലീപ്പര്‍ ബസ്‌ ലെ സീറ്റ് കല്‍ തമ്മില്‍ സാധാരണ യില്‍ കവിഞ്ഞ ഗാപ് ഉണ്ട്, അത് കൊണ്ട് തന്നെ മനപൂര്‍വം മാത്രം സ്പര്‍ശിക്കാന്‍

💬 Comments

View all comments