Chapter Title : സൗമ്യസരോവരം 3 [ചാത്തൻ]
എന്തോ പറഞ്ഞല്ലോ, എന്നെ എടുത്തുയർത്തി വേപ്പില പൊട്ടിക്കാൻ സഹായിക്കാം എന്നോ മറ്റോ…
രാഹുൽ ഒരു ഇളിഞ്ഞ ചിരി പാസ് ആക്കി, വേഗം താഴത്തെ കൊമ്പിൽ ചവിട്ടിക്കേറി കുറച്ച് വേപ്പില പൊട്ടിച്ചു താഴെ ഇറങ്ങി.
എന്നിട്ട് അത് സൗമ്യയുടെ കയ്യിൽ കൊടുത്തു.
എന്നിട്ട് വീണ്ടും പിറുപിറുത്തു “ഈ മൊതലിനെ എടുത്തുയർത്താൻ ഉള്ള അവസരം ആണ് നഷ്ടപ്പെട്ടത്.”
അത് കേട്ട് സൗമ്യ രാഹുലിന്റെ അടുത്തേക്ക് വന്ന് അവന്റെ ചെവി പിടിച്ച് പിച്ചി കറക്കി, രാഹുലിന് നന്നായി വേദനിച്ചു, ഇനി ഇത്തരം വേണ്ടാധീനങ്ങൾ പറയില്ല എന്ന് പറ, ഞാൻ വിട്ടോളാം എന്ന് സൗമ്യ പറഞ്ഞെങ്കിലും രാഹുൽ അത് പറയാൻ കൂട്ടാക്കിയില്ല. സൗമ്യ വീണ്ടും ആവശ്യപ്പെട്ടിട്ടും അവൻ അത് പറയാൻ കൂട്ടാക്കിയില്ല. അവൻ കാറിക്കൂവി, അതുകൊണ്ടൊന്നും സൗമ്യ വിട്ടില്ല. വേദന കൊണ്ട് പുളഞ്ഞപ്പോൾ അവൻ കയ്യെടുത്ത് വിടുവിക്കാൻ നോക്കി, സൗമ്യ പിടുത്തം പിന്നെയും മുറുക്കി.
വേദന മുറുകിയപ്പോൾ രാഹുൽ അവന്റെ കയ്യെടുത്ത് സൗമ്യയുടെ വയറിൽ ഇക്കിളിയാക്കി. പൊടുന്നനെ സൗമ്യ കൈ വിട്ടു കുതറി മാറി. ആ തക്കത്തിന് രാഹുൽ സൗമ്യയുടെ പുറകിലൂടെ വന്ന് ഷോൾഡറിൽ പിടിച്ച് അവളുടെ തുടുത്ത കവിളിൽ അവന്റെ ചുണ്ടുകൾ ചേർത്ത് അമർത്തി.
ഞെട്ടിത്തിരിഞ്ഞ സൗമ്യയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു, സർവ ശക്തിയുമെടുത്ത് അവളുടെ വലത് കൈ രാഹുലിന്റെ വെളുത്ത ഇടത് കവിളിലേക്ക് പായിച്ചു. ടാപ്പ്പ്പേ…
സൗമ്യ അവനെ രൂക്ഷമായി നോക്കി കലിതുള്ളി വീട്ടിലേക്ക് ധൃതിയിൽ നടന്നു. അവൾക്ക് ആരോടെന്നില്ലാത്ത ദേഷ്യം മനസ്സിലേക്ക് ഇരച്ച് കയറി.
അടിയുടെ ചൂടിൽ രാഹുലിന്റെ കവിൾ പൊള്ളി, ഒരു ആന്തലോടെ അവൻ പിറകിലേക്ക്
💬 Comments
View all comments