0%

Chapter Title : സൗമ്യസരോവരം 5 [ചാത്തൻ]

Author : kkstories Read All Parts 3K

രാഹുൽ പതിയെ കണ്ണ് തുറന്നു, രാഹുൽ പതിയെ എഴുന്നേൽക്കാൻ നോക്കിയപ്പോ സൗമ്യ അവനെ തടഞ്ഞു. അവിടെ ഉള്ള ജ്യൂസ് സൗമ്യ എടുത്ത് കൊടുത്തു.

രാഹുൽ ചാരി ഇരുന്ന് ജ്യൂസ് കുടിച്ചു. സൗമ്യ അവനെ തന്നെ നോക്കിയിരുന്നു. ഒരു സിസ്റ്റർ അപ്പോ അങ്ങോട്ട് കേറി വന്നു. അച്ഛനെ റൂമിലേക്ക് മാറ്റിയിട്ടുണ്ട്, രാഹുലിനോട് ഇപ്പോ തന്നെ എഴുന്നേറ്റ് നടക്കണ്ട, വീഴാൻ സാധ്യത ഉണ്ട് എന്ന് പറഞ്ഞു. ശേഷം സൗമ്യയുടെ കയ്യിൽ ഒരു ബില്ല് കൂടെ കൊടുത്തു. അത് പോയി കൗണ്ടറിൽ അടക്കാൻ പറഞ്ഞു സിസ്റ്റർ പോയി.

സിസ്റ്റർ പോയപ്പോ രാഹുൽ അവന്റെ കയ്യിലുള്ള ഒരു ബിൽ എടുത്ത് സൗമ്യക്ക് കൊടുത്തു. സൗമ്യ അത് നോക്കിയപ്പോ 15000 ഉണ്ട്….
സൗമ്യ: നീ എന്തിനാ ഇത് അടക്കാൻ പോയെ… എന്നോട് പറഞ്ഞാൽ പോരെ…
രാഹുൽ: അതിനിപ്പോ എന്താ… ആരായാലും അടച്ചാൽ പോരെ… എന്റെ അക്കൗണ്ടിൽ എന്തായാലും ക്യാഷ് ഉണ്ട്, പിന്നെന്താ പ്രശനം???
അല്ല, മാമി ഇപ്പോ ബിൽ അടക്കാൻ ക്യാഷ് എടുത്തിട്ടുണ്ടോ…
സൗമ്യ: ആ തിരക്കിന്റെ ഇടക്ക് ഞാൻ അതൊന്നും ആലോചിച്ചില്ല, പിന്നെ ആലോചിച്ചാലും എന്റെ കയ്യിൽ ഇപ്പോ ഇല്ല, ഹേമയുടെ കയ്യിൽ ഉണ്ടാവും, അല്ലെങ്കിൽ രാജിവേട്ടൻ വരുമ്പോ തരും.

രാഹുൽ അവന്റെ കാർഡ് എടുത്ത് സൗമ്യക്ക് കൊടുത്തു.

രാഹുൽ: എന്റെ മാമി… അതൊക്കെ നമുക്ക് ആലോചിക്കാം, ഇപ്പോ ഈ കാർഡ് കൊണ്ടുപോയി ബിൽ അടച്ച് വായോ…

സൗമ്യ എഴുന്നേറ്റ് താൻ ആദ്യം പോയി അച്ഛനെ കണ്ട ശേഷം ബിൽ അടച്ച് വരാം എന്നിട്ട് നമുക്ക് ഒരുമിച്ച് റൂമിൽ പോവാം എന്ന് പറഞ്ഞ്

💬 Comments

View all comments