0%

Chapter Title : സെക്രെട്ടറിയേറ്റിലെ ബെസ്റ്റി 2 [Cinemakkaran]

Author : Cinemakkaran Read All Parts 36.9K

"അർജു ......" അവൾ പതുക്കെ വിളിച്ചു, അവളുടെ ശബ്ദം വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു. ഹാളിൽ നിന്നും അവന്റെ ചുവടുകൾ കേട്ടു. വാതിൽ തുറന്നു. അവൾ ആ സ്റ്റിക്ക് അവന് നേരെ കാണിച്ചു.

അവന്റെ മുഖം വികാരാധീനമായി. അവൻ അവളുടെ മുന്നിൽ മുട്ടുകുത്തി ഇരുന്നു, അവന്റെ പരുക്കൻ കൈകൾ കൊണ്ട് അവളുടെ മുഖം കയ്യിലെടുത്തു, ആ ഇരുണ്ട കണ്ണുകളിലേക്ക് നോക്കി. "അഞ്ജു... നീ..."

അവൾ തലയാട്ടി. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. "ആറ് ദിവസം ലേറ്റാടാ. ഞാൻ ടെസ്റ്റ് ചെയ്തു നോക്കി. ഞാൻ... അർജു ...  നമ്മൾ... "

അവൻ അവളെ കെട്ടിപ്പിടിച്ച് പരുക്കനായി ചുംബിച്ചു. അവന്റെ കൈകൾ അവളുടെ താടിയിൽ കിടന്ന് വിറയ്ക്കുന്നുണ്ടായിരുന്നു. അവൻ പതുക്കെ പുറകോട്ട് മാറിയപ്പോൾ അവന്റെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു. "ഒരു വാവ..." അവൻ ആ വാക്ക് പതുക്കെ പറഞ്ഞുനോക്കി, അതിന്റെ ആഴം അറിയാൻ എന്നവണ്ണം. "നമ്മുടെ വാവ."

നമ്മുടെ. അവൾ കണ്ണുകൾ പൂട്ടി ആ വാക്കിന്റെ സുഖം അവളുടെ ഉള്ളിലേക്ക് ആവാഹിച്ചു.

ആ രണ്ട് വാക്കുകൾ അവർക്കിടയിൽ വന്ന് വീണപ്പോൾ വല്ലാത്തൊരു ഭാരവും അതേസമയം തോളിൽ ചിറകുകൾ മുളച്ചതുപോലെയുള്ള ഒരു സുഖവും ഒരേസമയം അവർക്ക് തോന്നി. ആ തണുത്ത ടൈൽ തറയിൽ, നല്ല അസ്സൽ സോപ്പിന്റെയും അഞ്ജിതയുടെ ശരീരത്തിന്റെയും മണം ആകെ പടർന്നു നിൽക്കുന്നുണ്ടായിരുന്നു. അർജുൻ തന്റെ തള്ളവിരലുകൾ കൊണ്ട് അവളുടെ കവിളുകളിൽ പതുക്കെ തലോടി. എന്തോ വിശ്വസിക്കാൻ കഴിയാത്തതുപോലെ, തന്റെ ഉള്ളിലെ ആ വന്യമായ പുരുഷത്വം ഉണർന്നതുപോലെ അവൻ അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കിയിരുന്നു. അഞ്ജിതയുടെ ചുണ്ടുകളിൽ വല്ലാത്തൊരു ചിരി വിരിഞ്ഞു; പേടിയും അതോടൊപ്പം

💬 Comments

View all comments