0%

Chapter Title : സീൽക്കാരം 1 [MAUSAM KHAN MOORTHY]

Author : Kambikathakal Read All Parts 228

രൂപം കണ്ട് ഞാൻ പോലും അതിശയിച്ചുപോയി.അയാൾ സാരിയുടുപ്പിച്ചത് അത്ര മനോഹരമായിട്ടായിരുന്നു.

"ജീവിതത്തിലാദ്യമായാണ് ഞാൻ സാരി ഉടുക്കുന്നത്.വളരെ നന്നായിട്ടുണ്ട്.എൻറെ അമ്മയൊക്കെ ഉടുക്കുന്നതിനേക്കാൾ ഭംഗിയായിട്ടുണ്ട്."-ഞാൻ പറഞ്ഞു.അതിന് മറുപടിയായി എന്നെ പിന്നിൽ നിന്ന് പുണർന്ന്,വയറിൽ തലോടി പിൻകഴുത്തിൽ മുത്തമിട്ടു അയാൾ.ആ ചുംബനം ഞാൻ പ്രതീക്ഷിച്ചിരുന്നു.അതുകൊണ്ടുതന്നെ മിഴികൾ കൂമ്പി ഞാനാ മുത്തത്തിന്റെ രസം ആസ്വദിച്ചു.അയാൾ എൻറെ ചുണ്ടിലും കവിളിലും കൂടി ഉമ്മ വെച്ചു.പിന്നെ പറഞ്ഞു:

"വരൂ...പോകാം.ബാക്കിയെല്ലാം സൗകര്യം പോലെ പിന്നീട്."-അയാൾ വാതിൽ തുറന്ന് പുറത്തിറങ്ങി.ഞാൻ എതിർപ്പൊന്നും പ്രകടിപ്പിക്കാത്തതിൻറെ സന്തോഷവും ആശ്വാസവും ഞാൻ അയാളിൽ കണ്ടു.എത്രത്തോളം ഞാൻ എതിർക്കാതിരിക്കുന്നുവോ അത്രത്തോളം ഒരു നായിക നടിയാവുക എന്ന എൻറെ സ്വപ്നത്തിലേക്ക് ഞാൻ അടുത്തുകൊണ്ടിരിക്കും എന്ന ബോധ്യം എനിക്കുണ്ടായിരുന്നു.

ഞാൻ വീണ്ടും ക്യാമറക്ക് മുന്നിലെത്തി.ഇത്തവണ ഡയലോഗ് പറഞ്ഞു തരാൻ ബാബുജി എനിക്കരികിലെത്തി.അയാൾ എന്നോട് ചേർന്ന് നിന്ന് എനിക്ക് ഡയലോഗ് വായിച്ചു തന്നു.സീനെന്താണെന്ന് പറഞ്ഞു തന്നു.വിദേശ മദ്യത്തിന്റെ സുഖകരമായ ഗന്ധം അയാളിൽ നിന്നൊഴുകി വന്നു.

"വ്യക്തമല്ലേ പല്ലവി?ചെയ്യാലോ ?"-കുമാർ ചോദിച്ചു.അയാൾ മോണിറ്ററിന് മുന്നിൽ പോയി ഇരിപ്പുറപ്പിച്ചിരുന്നു.

"ശരി.ചെയ്യാം."-ഞാൻ പറഞ്ഞു.ബാബുജി ക്യാമറയുടെ ആംഗിളിൽ നിന്നും മാറി നിന്നു.ലൈറ്റുകൾ വീണ്ടും തെളിഞ്ഞു.ഒരിക്കൽക്കൂടി അവിടം നിശബ്ദമായി.

"സ്റ്റാർട്ട് ക്യാമറ..."-കുമാറിന്റെ ശബ്ദം മുഴങ്ങി.

"റോളിങ്.."

"ആക്ഷൻ.."-ആ ടെയ്ക്കും ഞാൻ അനായാസം ഓക്കേ ആക്കി. ഒരിക്കൽക്കൂടി എല്ലാവരുടേയും പ്രശംസക്ക് ഞാൻ പാത്രമായി.

"കുട്ടിയുടെ ഉച്ചാരണങ്ങളും മറ്റും നല്ല തെളിമയോടെയുള്ളതാണ്.വായനാ ശീലമുണ്ടല്ലേ ?"-ബാബുജി എനിക്കടുത്ത് വന്ന് ചോദിച്ചു.

"ഉണ്ട്.അധികവും നോവലുകളാണ് വായിക്കാറ്."-ഞാൻ പറഞ്ഞു.

"വളരെ നല്ലത്."-അയാൾ തലയാട്ടി.

"പിന്നെ..."

"ഉം ..?എന്താ ഒരു പിന്നെ..?"

"സാറിൻറെ പോണോഗ്രാഫിക് ഷോർട്ട് സ്റ്റോറീസും വായിക്കാറുണ്ട്."-ഞാൻ പഞ്ചാരച്ചിരിയോടെ പറഞ്ഞു.പല പ്ലാറ്റ്ഫോമുകളിലും അയാൾ

💬 Comments

View all comments