Chapter Title : സീൽക്കാരം 3 [MAUSAM KHAN MOORTHY]
ഒരുവിധത്തിലാണ്.ഈ പ്രൊഡ്യൂസറെ നഷ്ടപ്പെട്ടാൽ പുതിയൊരാളെ കണ്ടെത്തുക എന്നെ സംബന്ധിച്ച് എളുപ്പമല്ല മോളേ...അതുകൊണ്ടാണ് ചോദിക്കുന്നത് എന്താ അങ്ങേരുമായുള്ള പ്രശ്നം ?പരിഹരിക്കാൻ പറ്റുന്ന പ്രശ്നമാണെങ്കിൽ നീ ഈ സിനിമയിൽ അഭിനയിക്കും.ഇല്ലെങ്കിൽ...."-അവർ മുഴുമിപ്പിക്കാതെ നിർത്തി.
ഞാൻ പറഞ്ഞു:"ഞാൻ കാരണം മാഡത്തിന് പ്രൊഡ്യൂസറെ നഷ്ടപ്പെടുന്ന ഒരവസ്ഥ ഉണ്ടാവില്ല.തീർച്ച.കാരണം മാഡം എനിക്ക് തരുന്ന ഈ സ്നേഹവും പിന്തുണയും എനിക്ക് വേറെ എവിടെനിന്നും കിട്ടിയിട്ടില്ല.വിലമതിക്കാനാകാത്ത ഈ സ്നേഹവും പിന്തുണയും നഷ്ടപ്പെടുത്താൻ ഞാൻ ഒരുക്കവുമല്ല.കുറച്ചു വർഷങ്ങളായി മോഡലിംഗ് രംഗത്തുണ്ടെങ്കിലും ഞാനിപ്പോഴും സ്‌ട്രെഗ്ലിങ് സ്റ്റേജിലാണ്.അങ്ങനെയുള്ള എനിക്കൊരു കച്ചിത്തുരുമ്പിട്ടുതരാൻ മാഡം ഉദ്ദേശിച്ചു.അതിൽ പിടിച്ചു കയറാമെന്ന് ഞാനും മോഹിച്ചു.നമ്മൾ രണ്ടുപേരും ആഗ്രഹിക്കുകയും മനസ്സിൽ കാണുകയും ചെയ്ത ഇടത്തേക്കുതന്നെ നമ്മൾ എത്തിച്ചേരും.എന്നെ മാഡത്തിന് വിശ്വസിക്കാം."
"നീ എന്ത് ചെയ്യാൻ പോകുന്നു?ഇപ്പോഴും അയാളുമായി നിനക്കെന്താണ് പ്രശ്നമെന്ന് നീ പറഞ്ഞില്ല."
"പറയാം മാഡം.എൻറെ അമ്മയുടെ ആദ്യത്തെ ഭർത്താവാണ് അയാൾ.അതെ....വലിയ ബിസിനസ് മാഗ്‌നറ്റും,സീരിയൽ പ്രൊഡ്യൂസറുമൊക്കെ ആവുന്നതിനു മുൻപുള്ള ഗൗതം മേനോൻ എൻറെ അമ്മയുടെ
ഭർത്താവായിരുന്നു.വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച കല്യാണം.ഒരു കച്ചവട സ്ഥാപനത്തിൻറെ മാനേജർ മാത്രമായിരുന്നു അന്നയാൾ.വിവാഹം കഴിഞ്ഞ് അധിക കാലം ആവും മുൻപേ ആ സ്ഥാപനത്തിൻറെ മുതലാളി ഒരു ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു.തുടർന്ന് മുതലാളിയുടെ ഏക മകൾ സ്നേഹയുടെ നിർദേശ പ്രകാരം കമ്പനി അയാൾ ഏറ്റെടുത്തു.തൻറെ അച്ഛൻറെ വിശ്വസ്തനും,മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നവനുമായ അയാളെ കമ്പനി ഏല്പിക്കാൻ സ്നേഹക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.എന്നാൽ സ്നേഹയെ കബളിപ്പിച്ച് കമ്പനി അയാൾ സ്വന്തമാക്കി.മുതലാളിയുടെ സ്വത്തുവകകൾ മുഴുവൻ അയാൾ തട്ടിയെടുത്തു.സ്‌നേഹയെയും അവളുടെ അമ്മയെയും അയാൾ ശ്രീലങ്കയിലേക്ക് നാടുകടത്തി.ഇതിനിടെ തൻറെ കൊള്ളരുതായ്മകളെ ശക്തിയുക്തം എതിർത്തുകൊണ്ടിരുന്ന എൻറെ അമ്മയെ അയാൾ ഡൈവോഴ്സ് ചെയ്തു..."-ഞാനൊന്ന് നിർത്തി.
"എന്നിട്ട്..?"-മാഡം ആകാംക്ഷയോടെ
💬 Comments
View all comments