Chapter Title : സീനിയർ ഇത്ത 1 [Karnan]
രാത്രി പത്ത് മണിക്കാണ് പാർട്ടി..
ഇവിടെ നിന്ന് ഒരു ഒമ്പതുമണിക്ക് എങ്കിലും ഇറങ്ങണം...
ആണുങ്ങളുടെ കളർ കോഡ് ബ്ലാക്ക് ആണ്...അപ്പൊ നമുക്ക് രാത്രി കാണാം.."
അതും പറഞ്ഞു ചേച്ചി കാൾ വച്ചു.ഞാൻ എന്റെ കയ്യിൽ ഉണ്ടായിരുന്ന ഡ്രൈവിംഗ് ലൈസൻസ് അയച്ചുകൊടുത്തു..
കുറച്ചുകഴിഞ്ഞപ്പോൾ ചേച്ചി അതെനിക്ക് തിരിച്ചയച്ചു.
അപ്പോൾ അതിലെ എന്റെ ജന്മ തിയതിയും,വർഷവും ഒക്കെ മാറിയിരുന്നു...
അടുത്തത് ഒരു കറുത്ത ഡ്രസ്സ് വേണം.കയ്യിലുള്ള ഒരു കറുത്ത ഹാഫ് കൈ ഷർട്ട് ഞാൻ എടുത്ത് ഇസ്തിരിയിട്ടു.ഒരു കടുംനീല ജീൻസും ഒരുക്കി വച്ചു..
വീണ്ടും ഫോൺ അടിക്കുന്നു..ചേച്ചിയുടെ മെസ്സേജ് ആണ്....
"എടാ.നിനക്ക് ബൈക്ക് ഓടിക്കാൻ അറിയുമോ??നമുക്ക് ഇവിടെ നിന്ന് ഓട്ടോ ഒന്നും കിട്ടില്ല..കിട്ടിയാ തന്നെ ഒടുക്കത്തെ റേറ്റ് ആയിരിക്കും..
ഓടിക്കാൻ അറിയുമെങ്കിൽ എന്റെ ക്ലാസ്സിലെ ആഷിക്-നോട് ഞാൻ പറഞ്ഞിട്ടുണ്ട്, നീ ഒരു പെൺകുട്ടിയുടെ കൂടെ ഇന്ന് കറങ്ങാൻ പോകും എന്നും, നിനക്ക് ഒരു ബൈക്ക്-ന്റെ ആവശ്യം ഉണ്ടെന്നും.ഞാൻ ആണ് പെൺകുട്ടി എന്നൊന്നും പറഞ്ഞിട്ടില്ല...അതൊക്കെ പുറത്ത് അറിഞ്ഞാൽ പിന്നെ കൊറേ ചോദ്യങ്ങൾ വരും..നീ ഒന്ന് അവന്റെ ഹോസ്റ്റലിൽ പോയി അത് എടുക്കണേ...."
ഞാൻ അപ്പോൾ തന്നെ ആഷിക് ഏട്ടന്റെ ഹോസ്റ്റലിലേക്ക് പോയി.എന്റെ റൂമിൽ നിന്നും മൂന്ന് കിലോമീറ്റര് ദൂരം ഉണ്ടായിരുന്നു അങ്ങോട്ട്..എത്തിയപ്പോൾ ആണ് മനസ്സിലായത്.അത് ഹോസ്റ്റൽ ഒന്നും ആയിരുന്നില്ല.ഒരു അപാർട്മെന്റ് ആയിരുന്നു..
ആഷിക് ഏട്ടനെ വിളിച്ചപ്പോൾ അങ്ങേര് താഴത്തേക്ക് ഇറങ്ങിവന്നു....
ഒരു ആക്കിയ ചിരിയും അങ്ങേരുടെ മുഖത്ത് ഉണ്ടായിരുന്നു...
"എന്താടാ മോനെ..വന്ന നാലാമത്തെ മാസത്തിൽ തന്നെ പെണ്ണിന്നെ വളച്ചോ നീ?? നീ ഒരു മണ്ടൻ ആണെന്നാ ഞാൻ വിചാരിച്ച..ഇപ്പോഴല്ലേ നിന്റെ തനി
💬 Comments
View all comments