0%

Chapter Title : ? സീത കല്യാണം? [The Mech]

Author : Kambikathakal Read All Parts 4.4K

അടിച്ചു….ക്ലാസ് തീർന്നതും അവൾ ബുക്സ് എല്ലാം എടുത്തോണ്ട് പുറത്ത് ഇറങ്ങി...എന്നെ പാസ്സ് ചെയ്യുമ്പോൾ എന്നെ ദഹിപ്പിക്കുന്ന നോട്ടവും നോക്കിക്കൊണ്ട് സ്റ്റാഫ് റൂമിലോട്ട് പോയി.

'''പോടി പുല്ലേ….നിനക്ക് ഞാൻ വെച്ചിട്ടുണ്ട്'''.....ഞാൻ അവളെ നോക്കി പതിയെ പറഞ്ഞു.

'''അളിയാ ദേവാ …..നിൻ്റെ പെണ്ണ് ഇന്ന് നല്ല ദേഷ്യത്തിൽ ആണെല്ലോ... എന്നാ പറ്റി'''.....രഞ്ജു എൻ്റെ അടുത്ത് വന്ന് ചോദിച്ചു.

'''അത് ഒന്നുമില്ല അളിയാ...ഞാൻ എന്നും രാവിലെയിറങ്ങാൻ നേരത്ത് അവൾക്കൊരു ഉമ്മ കൊടുക്കും….ഇന്ന് കൊടുത്തില്ലാ…. അതിൻ്റെയാ'''.....ഞാൻ രഞ്ജുനെ നോക്കി പറഞ്ഞിട്ട് തിരികെ ക്ലാസ്സിലേക്ക് കേറി.

എന്താ സംഭവം എന്ന് മനസിലായില്ലാല്ലേ….ഞാൻ ക്ലാസിലിരുന്ന് മൊബൈലിൽ കളിച്ചൊണ്ടിരുന്നത് പുള്ളിക്കാരി കണ്ടൂ….എന്നെ ഒന്ന് വാട്ടാൻ കിട്ടിയ ചാൻസ് നല്ലോണം അങ്ങ് മുതലാക്കി...പുറത്താക്കി…...എന്നെ ഗെറ്റ് ഔട്ട് അടിച്ചത് ' ജാനകി '...എൻ്റെ ക്ലാസ്സ് ടുട്ടർ….കൂടാതെ എൻ്റെ സഹധർമിണി….എൻ്റെ ഭാര്യ….' ജാനകി ദേവൻ '....എൻ്റെ ജാനൂട്ടി......

ഒരു രഹസ്യം കൂടി ഞാൻ പറയാം….. ജാനകി എൻ്റെ ഭാര്യയാണെന്ന് കോളേജില്ലുള്ളവർക്കോ നാട്ടുകാർക്കോ അറിയില്ല…ഞങ്ങളുടെ വീട്ടുകാർക്ക് മാത്രം അറിയുന്ന രഹസ്യം…..ഇതൊരു രഹസ്യമാകാൻ കാരണമുണ്ട്…അത് ഞാൻ പതിയെ പറയാം…..

എന്നെ കുറിച്ച് പറഞ്ഞില്ലലോ അല്ലേ…..ഞാൻ ദേവ നാരായണൻ 23 വയസ്സ്….നാരായണ വർമയുടെയും ഭാഗ്യലക്ഷ്മിയുടെയും ഏക പുത്രൻ….. അച്ഛന് സ്വന്തമായി പല ബിസിനസുകളുമുണ്ട് അതുകൊണ്ട് സുഖ ജീവിതം…...ഞാൻ അച്ഛൻ്റെ ചിലവിൽ ഇപ്പൊൾ കൊല്ലത്ത് ഒരു ബിസിനെസ്സ് സ്കൂളിൽ എംബിഎ ചെയ്യുന്നു….

പിന്നെ ജാനകി ദേവൻ ….ഞാൻ പഠിക്കുന്ന എൻ്റെ കോളജിൽ ടുട്ടറായിട്ട് ജോലി ചെയ്യുന്നു….എന്നെ കാളും രണ്ടു വയസ്സിനു മൂപ്പ് (25)…..കൂടാതെ എൻ്റെ മാമന്റെ ( അമ്മയുടെ സഹോദരൻ) മകളും കൂടി ആണ്….മാമൻ്റെ പേര് ശിവശേകർ

💬 Comments

View all comments