Chapter Title : ? സീത കല്യാണം? [The Mech]
കോളേജിൽ പോകുന്ന വഴിയെയും എൻ്റെ ചിന്ത ഇന്ന് ഇനി എങ്ങനെ ജാനിയെ കാര്യങ്ങളൊക്കെ പറഞ്ഞു മനസിലാക്കാമെന്നായിരുന്നു .
?????
തിരികെ കോളേജിൽ എത്തി രഞ്ജുനെ പിക്ക് ചെയ്യാൻ വന്നപ്പോൾ അവൻ നല്ല കലിപ്പിലായിരുന്ന്.
"'ഡാ നാറി ഞാൻ പലവെട്ടം പറഞ്ഞട്ടുണ്ട് നിങ്ങൾ തമ്മിൽ വല്ലതും ഉണ്ടേൽ തമ്മിൽ തീർത്തോണം എൻ്റെ മെക്കിട്ടു കേറാൻ വരല്ലെന്ന്"'…. രഞ്ജു കലിപ്പിൽ എന്നോട് പറഞ്ഞു.
"'എന്തു പറ്റി അളിയാ"'….
"'കുന്തം പറ്റി….നീ അവളെ വണ്ടിയിൽ കെറ്റിക്കൊണ്ട് പോന്നത് കണ്ട് കൊണ്ട് വന്ന നിൻ്റെ ഭാര്യ ഇവിടെ ഇരുന്നു മൊബൈലിൽ കളിച്ചൊണ്ടിരുന്ന എൻ്റെ പോറം പോളക്കെ ഒന്ന് പൊട്ടിച്ചു"'….. രഞ്ജു പൊറം തടവികൊണ്ടു പറഞ്ഞു.
"'പൊട്ടട മുത്തെ….. ഒന്നുമില്ലെലും നിൻ്റെ പെങ്ങള്ളല്ലെ സഹിച്ചോ"'…….ഞാൻ ചിരിച്ചോണ്ട് പറഞ്ഞു.
"'ദാ എന്നെ കൊണ്ട് ഭരണി പാട്ട് പാടിപ്പിക്കരുത്'"…..അവൻ എൻ്റെ നേരെ ചീറികൊണ്ട് പറഞ്ഞു.
"'പോട്ടളിയാ…. വിട്ടേരെ…..നമ്മുക്ക് വല്ല വഴിയും കാണാം...നീ ഇപ്പൊൾ വണ്ടിയിൽ കേറ്"'…..ഞാൻ അവനെ സമാധാനിപ്പിച്ചു പറഞ്ഞു.
അങ്ങനെ ഞങ്ങൾ ജാനിയെ സോപ്പിഡാനുള്ള വഴികളും ആലോജിച്ചൊണ്ട് വീട്ടിലേക്ക് തിരിച്ചു.
?????
വീട്ടിലെത്തി താഴെ എല്ലാടവും നോക്കിയിട്ടും അവളെ കണ്ടില്ല….അങ്ങനെ അമ്മയോട് തന്നെ ചോദിക്കാൻ തീരുമാനിച്ചു.
"'അമ്മകുട്ടി ഇവിടെ എന്തു ചെയുവാ"'….അടുക്കളയിൽ ചായ തിളപ്പിച്ചൊണ്ടിരുന്ന അമ്മയെ കെട്ടി പിടിച്ച് ഞാൻ ചോദിച്ചു്.
"'ഞാൻ തുണി അലക്കുവാ എന്തേ""….
"'ഹും ഹും…..ഞാൻ ചോദിച്ചെന്നെ ഉള്ളൂ"'….അമ്മയും കലിപ്പിലാണെന്ന് മനസ്സിലായപ്പോൾ ഞാൻ നൈസിന് അവിടുന്ന് സ്കൂട്ടായി….
മോളിൽ ഞങ്ങളുടെ റൂമിൽ തന്നെ അവൾ കാണുമെന്ന് വിശ്വസിച്ചു ഞാൻ അങ്ങോട്ട് പോയി.
റൂം തുറന്നു അകത്തു കേറിയപ്പോൾ കാണുന്നത് കണ്ണാടിയുടെ മുന്നിൽ
💬 Comments
View all comments