Chapter Title : സീതാകാവ്യം 3 [Teena]
കാവ്യയിൽനിന്ന് ഒരു നിശ്ചിത അകലം പാലിച്ചു, അവളോട് ഒരു അപരിചിതനെപ്പോലെ മാത്രം പെരുമാറി.
"എന്തായിരുന്നെടാ ക്യാമ്പിലൊക്കെ? ഭയങ്കര രസമായിരുന്നോ?" ആര്യൻ ചിരിച്ചുകൊണ്ട് സീതയോട് സംസാരിച്ചു.
"സൂപ്പറായിരുന്നു. പക്ഷേ, എൻ്റെ കാവ്യയെ പിരിഞ്ഞിരുന്നത് മാത്രമാണ് സങ്കടം," സീത, കാവ്യയുടെ തോളിൽ കയ്യിട്ട് പറഞ്ഞു.
ആര്യൻ സീതയുടെ തമാശ കേട്ട് ചിരിച്ചെങ്കിലും, കാവ്യയെ നോക്കിയപ്പോൾ അവൻ്റെ മുഖത്ത് ഒരു ഭാവമാറ്റവും ഉണ്ടായില്ല. അവളോട് സംസാരിക്കുമ്പോൾ അവൻ പഴയ കൂട്ടുകാരനെപ്പോലെ മാത്രം പെരുമാറി. ഈ കൃത്രിമമായ അകലം കാവ്യയെ വല്ലാതെ ഉള്ളിൽ നീറ്റി.
സീത സംഭാഷണത്തിനിടയിൽ കാവ്യയെ ചേർക്കാൻ ശ്രമിച്ചു. "കാവ്യ, നീയെന്താ ഒന്നും മിണ്ടാത്തത്? ആര്യൻ വന്നപ്പോൾ നിനക്ക് വായടച്ചു പോയോ?"
കാവ്യയ്ക്ക് ഒരു വാക്കെടുത്ത് സംസാരിക്കാൻ കഴിഞ്ഞില്ല. "എ... എനിക്ക്... തലവേദനയുണ്ട് സീതൂ," അവൾ കഷ്ടപ്പെട്ട് പറഞ്ഞു.
ആര്യൻ ആ നിമിഷം കാവ്യയുടെ മുഖത്തേക്ക് നോക്കി. അവൻ്റെ കണ്ണുകളിൽ ദേഷ്യമോ കളിയാക്കലോ ഉണ്ടായിരുന്നില്ല. പകരം ഒരുതരം ദുഃഖവും നിസ്സംഗതയും നിറഞ്ഞു.
സീതയ്ക്ക് എന്തോ പന്തികേട് മണത്തു. അവൾ ആര്യൻ്റെ നേരെ തിരിഞ്ഞു.
"എന്താടാ നിങ്ങൾക്ക് പറ്റിയത്?" സീത നെറ്റി ചുളിച്ചു. "എന്താടാ ഈ പൂച്ചയ്ക്കും എലിക്കും പറ്റിയത്? നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടോ? പറയെടാ ആര്യ!"
ആര്യൻ മെല്ലെ ചിരിച്ചു. കാവ്യയുടെ മുഖത്തേക്ക് നോക്കാതെ, വളരെ നിസ്സംഗതയോടെ അവൻ പറഞ്ഞു: "പ്രശ്നമോ? ഞങ്ങൾക്ക് എന്ത് പ്രശ്നം? ഞങ്ങൾ ഇപ്പോൾ വെറും ഫ്രണ്ട്സ് ആണ് സീത, ജസ്റ്റ് ഫ്രണ്ട്സ്."
ആര്യൻ്റെ ആ വാക്കുകൾ കാവ്യയുടെ ചങ്കിലാണ് കൊണ്ടത്. അവൻ പറഞ്ഞ 'വെറും ഫ്രണ്ട്സ്' എന്ന വാക്കിൽ ഒളിപ്പിച്ചു വെച്ച വലിയ ഭീഷണി അവൾക്ക് മനസ്സിലായി. അവൻ പിൻവലിഞ്ഞിരിക്കുന്നത് സീതയ്ക്ക് മുന്നിൽ ഒരു നല്ല സുഹൃത്തായി അഭിനയിച്ചുകൊണ്ടാണ്. ഈ കളി അവൾ എങ്ങനെയെങ്കിലും ജയിച്ചേ മതിയാവൂ, സീതയെ നഷ്ടപ്പെടാൻ അവൾക്ക് കഴിയില്ല
💬 Comments
View all comments