Chapter Title : സീതാരാമം [Dr.Sexy]
ബി ബാക്ക് സൂൺ!"
അയാൾ അവൾക്ക് നേരെ നോക്കികൊണ്ട് പറഞ്ഞതും അവൾ അയാളുടെ കണ്ണുകളിലേക്ക് നോക്കി നിന്നു പോയി. ദേഹം ആകെ കുളിരുന്നത് പോലെ ഒരു തൊന്നൽ അവൾക്ക് ഉള്ളിൽ ഉദിച്ചു വന്നു.
അവൾ മെല്ലെ അവൻ ചൂണ്ടിയ കസേരയിലേക്ക് ഇടുന്നതും അവളുടെ കണ്ണുകൾ ആ റൂമിൽ ചുറ്റും ഒന്ന് പരതി.
ടേബിളിൽ എഴുതി വെച്ചിരിക്കുന്ന റാം മനോഹർ എന്ന പേരിലേക്ക് അവളുടെ കണ്ണുകൾ നീങ്ങിയതും അവൾ ആ സ്വർണ ലിപികളിൽ എഴുതി വെച്ചിരിക്കുന്ന ആ പേരിലേക്ക് കൊതിയോടെ നോക്കി ഇരുന്നു.
"സോറി, മിസ്സ്..."
പെട്ടന്ന് തന്റെ മുന്നിൽ നിന്നും ഒരു ശബ്ദം കേട്ടതും അവൾ ഞെട്ടി അയാൾക്ക് നേരെ നോക്കി.
"മിസ്സ്..."
"സീത... സീത മഹേന്ദ്രൻ..."
അവൾ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റുകൊണ്ട് പറഞ്ഞതും അയാൾ സീറ്റിലേക്ക് അമർന്ന് ഇരുന്നുകൊണ്ട് അവളോട് കൈകൊണ്ട് ഇരിക്കാനായി പറഞ്ഞു.
"സോ മിസ്സ് സീത... നമുക്ക് ഇന്റർവ്യൂലേക്ക് കടന്നാലൊ?"
"കടക്കാം സർ..."
"ഒക്കെ എന്നാൽ താൻ ആദ്യം തന്നെ ഒന്ന് സ്വയം പരിചയപ്പെടുത്ത്."
"സർ... എന്റെ പേര് സീതാ മഹേന്ദ്രൻ... വയസ്സ് ഇരുപത്തിയാറ്. പഠിച്ചത് എല്ലാം വിദേശത്തായിരുന്നു എം. ബി. എ ഗ്രാജുയേറ്റ് ആണ്. വീട് ഇവിടെ ചേക്കും ചിറയിലാണ്. വീട്ടിൽ അച്ഛൻ മാത്രം ഉള്ളു."
"അപ്പൊ അമ്മ..."
"അമ്മ... അമ്മ മരിച്ചു പോയി."
അവൾ ഒരു വിതുമ്പലോടെ പറഞ്ഞു നിർത്തിയതും അയാൾ വേഗം തന്നെ മുന്നിൽ ഇരുന്നിരുന്ന ടിഷ്യൂ ബോക്സിൽ നിന്നും ഒരു ടിഷ്യു എടുത്ത് അവളുടെ കയ്യിലേക്ക് വെച്ച് കൊടുത്തു.
"എന്റെ മുമ്പിൽ ഈ ചീപ്പ് സെന്റിമെന്റ്സ് ഒന്നും
💬 Comments
View all comments