Chapter Title : സീതാരാമം [Dr.Sexy]
നോക്കിയാൽ വളരെ ചെറുതാണല്ലൊ സീത... "
അവന്റെ ഉഴപ്പൻ മട്ടിൽ ഉള്ള മറുപടി കേട്ടതും അവളുടെ ഹൃദയം അതിശക്തമായി മിടിച്ചുകൊണ്ടിരുന്നു. താൻ ഇവിടെ നിന്നും തഴയപ്പെടുകയാണ് എന്ന് അവൾക്ക് ഏകദേശം ഉറപ്പായി.
"പക്ഷെ... സീത... ഒരു പോസ്റ്റ് ഉണ്ട്! താൻ അതിന് വില്ലിങ് ആണൊ?"
"എന്താണെങ്കിലും പ്രശ്നമില്ല റാം, ഒരു ജോലി എനിക്ക് ഇപ്പോൾ അത്യാവശ്യമാണ്."
അവൾ അവന്റെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു നിർത്തിയതും റാം ഇരുന്നിടത്ത് നിന്നും എഴുന്നേറ്റുകൊണ്ട് അവൾക്ക് അരികിലേക്ക് വന്നു നിന്നു. ശേഷം അവൾ ഇരുന്നിരുന്ന കസേരക്ക് പുറകിൽ നിന്നുകൊണ്ട് അവളുടെ ചെവിയരികിലേക്ക് കുനിഞ്ഞുകൊണ്ട് അവളുടെ ചുവന്നു തുടുത്ത ചുണ്ടുകളിലേക്ക് കണ്ണുകൾ താഴ്ത്തികൊണ്ട് പതിഞ്ഞ സ്വരത്തിൽ വിവശനായി മെല്ലെ തിരക്കി.
"എനിക്ക് ഒരു ഭാര്യയെ വേണം! അതിന് നിന്റെ ക്വാളിഫിക്കേഷൻ ഒക്കെ ആണ്. ഭാര്യാ പദവി പേരുകൊണ്ട് മാത്രം അല്ല. മറ്റു പലതും ചെയ്ത് തരേണ്ടി വരും പക്ഷെ സ്നേഹം പ്രണയം ഒന്നും പ്രതീക്ഷിക്കരുത്. സമ്മതമാണൊ. നിന്റെ ഇപ്പോഴത്തെ ഈ അവസ്ഥക്ക് ഇങ്ങനെ ഒരു ഓഫർ ജാക്ക് പോട്ട് ആണെന്ന് അറിയാം എന്നാലും ചോദിച്ചു എന്നെ ഉള്ളൂ. റാം മനോഹറിന്റെ ഭാര്യയായി വൃന്ദാവൻ ഗാർഡനിലേക്ക് വരാൻ മിസ്സ് സീതക്ക് സമ്മതമാണൊ?"
അവന്റെ എടുത്തടിച്ചത് പോലെയുള്ള ആ ചോദ്യം കേട്ടതും അവൾ ഞെട്ടി തരിച്ചു നിന്നു പോയി. എന്താണ് ഇപ്പോൾ കേട്ടതെന്ന് ഉൾകൊള്ളാൻ പോലും അവൾക്കപ്പോൾ ആയില്ല.
"സമ്മതമാണൊ? സമ്മതമാണെങ്കിൽ ഇപ്പോൾ തന്നെ ഞാൻ നിന്റെ വീട്ടിലേക്ക് വരാം. നാളെ ഒരു ദിവസം റസ്റ്റ് എടുത്തൊ മറ്റന്നാൾ കല്യാണം. നിന്റെ സ്വഭാവമൊ പാസ്റ്റോ ഒന്നും
💬 Comments
View all comments