0%

Chapter Title : സീതായനം 2 [Mani Kuttan]

Author : Kambikathakal Read All Parts 348

അടുക്കുന്നതിനനുസരിച്ചു രാധേച്ചി പുറകിലേക്ക് നീങ്ങികൊണ്ടിരുന്നു. "ഓ..അത്ര പേടിയാണെ ഞാനൊന്നും ചെയുന്നില്ല പെണ്ണേ.. ഞാനീ ഓയിൽമെന്റ് തരാൻ വന്നതാ"..മുണ്ടിന്റെ കുത്തിൽ നിന്നും ഞാൻ ഓയിൽമെന്റ് എടുത്ത് നീട്ടി. "അല്ല ..അപ്പൊ നിനക്കു വേണ്ടേ"?.. എന്റെ കൈയിൽ നിന്ന് ഓയിൽമെന്റ് വാങ്ങി നോക്കിക്കൊണ്ട് ചേച്ചി ചോദിച്ചു. "ഏയ്.. ഞാൻ തേച്ചു എനിക്കിപ്പോ വേദനയൊന്നുമില്ല..അല്ല ചേച്ചി തേങ്ങാപാര എവിടാ ഇരിക്കുന്നത്"..ഞാൻ പരിഭവത്തോടെ വലിയ താല്പര്യമില്ലാത്ത ഭാവത്തിൽ ചോദിച്ചു. " മോട്ടോർ പുരയിലുണ്ട്"..എന്റെ പെട്ടെന്നുള്ള ഭാവമാറ്റം കാരണമാവാം ചേച്ചി എന്നെ തന്നെ സൂക്ഷിച്ചു നോക്കി കൊണ്ട് പറഞ്ഞു പിന്നെ ഞാൻ വേറെ ഒന്നും പറയാൻ നിന്നില്ല അടുക്കളയിൽ നിന്നുമിറങ്ങി തേങ്ങയും എടുത്ത് മോട്ടോർ പുരയിലേക്ക് നടന്നു. നേരം ഇരുട്ടി തുടങ്ങിയിരിക്കുന്നു. ഞാൻ ചായ്പ് തുറന്നു ഇന്നലെ പൊട്ടിചിതറിയ കുപ്പിയുടെ ച്ചില്ലുകൾ ചിതറി തന്നെ കിടക്കുന്നു . അതിനു ശേഷം ആരും ഇങ്ങോട്ടു വന്നിട്ടില്ലെന്ന് വ്യക്തം. ഒരു കണക്കിന് ഈ കുപ്പി കാരണമാണ് രാധേച്ചിയെന്ന അനാഘ്രാത കുസുമത്തെ എനിക്ക് കിട്ടിയത്.പാരയെടുത്തു പുറത്തേക്കിറങ്ങാൻ തുടങ്ങുമ്പോളേക്കും രാധേച്ചി ചായ്പ്പിനുള്ളിലേക്ക് വന്നു. "മാനൂട്ടാ.. എന്നോട് പിണങ്ങല്ലേടാ. അമ്മയെങ്ങാനും കണ്ടാൽ പിന്നെ ഞാൻ ജീവിച്ചിരുന്നിട്ടു കാര്യമില്ല അതാ..ഞാൻ.." രാധേച്ചിയിൽ കരച്ചിലിന്റെ ചീളുകൾ പൊട്ടി പുറപ്പെട്ടു. ഞാനാകെ വല്ലാതായി ഛെ.. എന്നാലും ചേച്ചിയോട് അങ്ങിനെ പെരുമാറണ്ടായിരുന്നു പാവം പേടിച്ചിട്ടാണ് വേണ്ടെന്നു പറഞ്ഞത് ഞാനതു മനസിലാക്കണ്ടതായിരുന്നു . "എന്റെ ചേച്ചി അതിനിപ്പോ എന്തുണ്ടായീ.. ഞാൻ ചേച്ചിയോട് പിണങ്ങിന്ന് ആരാ പറഞ്ഞേ ഞാൻ ചുമ്മാ ഒരു നമ്പറിട്ടതല്ലേ.. എനിക്കറിയാം എന്റെ ചേച്ചി പെണ്ണ് ഇങ്ങോട്ടു വരുമെന്ന്"..കതകിൽ ചാരി നിന്ന് വിതുമ്പുന്ന രാധേച്ചിയെ ഞാൻ മാറോടടക്കി

💬 Comments

View all comments