Chapter Title : സീതയുടെ പരിണാമം 13 [Anup]
പോയി ലാഡർ എടുത്തുകൊണ്ടു വന്ന് ക്യാമറകൾ കവർ ചെയ്ത പേപ്പറുകൾ എടുത്തു മാറ്റാൻ തുടങ്ങി.... അമൻ ഹെല്പ് ചെയ്യാനും...
സീത ദേഹം ഒന്നു കഴുകിയശേഷം ജീൻസും ടോപ്പും ധരിച്ച് മുടി പഴയതുപോലെ പോണിടെയിൽ കെട്ടി ഇറങ്ങിവന്നു.. അമനും വിനോദും അപ്പോൾ തങ്ങളുടെ അവസാന പണിയായ സിസിടീവി റീ ആക്റ്റിവേറ്റ് ചെയ്യുകയായിരുന്നു.....
“എങ്കിൽ പിന്നെ ഇറങ്ങിയേക്കാം..... അല്ലേ??” ഒരിക്കൽ കൂടി എല്ലാം നോക്കി ഉറപ്പ് വരുത്തിയ ശേഷം അമൻ ചോദിച്ചു....
“യെസ്.. പോകും വഴി ഫുഡ്ഡും കഴിച്ചിട്ടു പോയാലോ??....” വിനോദ് ചോദിച്ചു....... സമയം ഉദ്ദേശം ഒരുമണിയോട് അടുത്തിരുന്നു..
“വലിയ വിശപ്പില്ല..... പാഴ്സൽ എന്തെങ്കിലും വാങ്ങിപ്പോകാം.......” അമൻ പറഞ്ഞു.....
“കഴിച്ചിട്ടു പോകാം...... എനിക്ക് വിശക്കുന്നുണ്ട്.......” സീത പറഞ്ഞു.... അങ്ങനെ അക്കാര്യം തീരുമാനമായി....
...................
അവർ പടിയിറങ്ങിവരുന്നത് നോക്കി നിൽക്കുകയായിരുന്നു സെക്യൂരിറ്റി ...... അയാളുടെ വൃദ്ധ നയനങ്ങൾ സീതയുടെ അംഗലാവണ്യം ആർത്തിയോടെ നുണഞ്ഞു.....
“കാശുള്ളവന്റെ യോഗം..” അയാൾ മനസ്സിൽ പറഞ്ഞു..... പിന്നെ തോപ്പിയെടുത്തു തലയിൽ വെച്ചുകൊണ്ട് അവർക്കരികിലേക്ക് ചെന്നു...
“ഇറങ്ങുവാന്നോ??.....” കിളവൻ ഭയഭക്തിബഹുമാനങ്ങളോടെ അമനോട് ചോദിച്ചു.... കളി എങ്ങനെ ഉണ്ടായിരുന്നു സാറേ എന്ന ചോദ്യം വിനോദിനെ നോക്കിയ അയാളുടെ കണ്ണുകളിൽ ഒളിച്ചു കിടപ്പുണ്ടായിരുന്നു....
“ഉം..... “ അമൻ താക്കോൽ കൂട്ടം അയാളെ എൽപ്പിച്ചു .... അയാൾ അത് വാങ്ങി..
നല്ല വെയിൽ ഉണ്ടായിരുന്നു.. വിനോദ് ദൂരെ മാറ്റി പാർക്ക് ചെയ്തിരുന്ന കാർ എടുക്കാൻ വേണ്ടി നടന്നു.. അമനും സീതയും ഗേറ്റിനരികിൽ ഉള്ള വൈൽഡ് ചെറി മരത്തിന്റെ തണലിലേക്ക് മാറി നിന്നു.. സെക്യൂരിറ്റിയും അവരുടെ കൂടെ ചെന്നു...
കൃത്യം സമയത്താണ് ഒരു വെള്ള
💬 Comments
View all comments