Chapter Title : സീതയുടെ പരിണാമം 14 [Anup]
ദോശയും സാമ്പാറും കഴിച്ചുകൊണ്ടിരുന്ന അമ്മ അത് കേട്ടപ്പോൾ തലപൊക്കി നോക്കി..
“ഫുൾ ഡേ പ്രോഗ്രാം ആണോ??....” വിനോദ് നിഷ്ക്കുവായി ചോദിച്ചു....
അതേ.. ഫുൾ ഡേ ആന്‍ഡ് നൈറ്റ് പ്രോഗ്രാം തന്നേയായിരിക്കും എന്നു സീത മനസ്സിൽ പറഞ്ഞു.. പിന്നെ ചിരി സ്വയം നിയന്ത്രിച്ചുകൊണ്ട് പറഞ്ഞു..
“അല്ല..... രണ്ടു തൊട്ടു രാത്രി എട്ട് വരെ.. പിന്നെ ഡിന്നറും....” സീതയുടെ മറുപടി..
“ബാംഗ്ലൂരല്ലേ?... ഇഷ്ടം പോലെ ബസ്സുണ്ട്.. ഒമ്പത് മണിക്ക് കേറിയാൽ രാവിലേ ഇവിടെത്താം.... എന്നെയെന്തായാലും അന്നു പ്രതീക്ഷിക്കണ്ട.. ഫെലിക്സ് സാർ ഒക്കെയുള്ള മീറ്റിംഗാ.. ” വിനോദ് അവളേ ഇട്ടു വട്ടാക്കുകയാണ്....
സീത അമ്മയുടെ നോട്ടം മാറിയ സമയത്ത് വിനോദിനെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി.. വിനോദ് അവളെ കൊഞ്ഞനം കുത്തിക്കാണിച്ചു..
“ശ്ശൊ.. ബാംഗ്ലൂരല്ലേട്ടാ... മാംഗ്ലൂർ... മംഗലാപുരം!!!!............” സീത പറഞ്ഞു
“ഓ.. അപ്പോ രക്ഷയില്ല.... അവിടെ സ്റ്റേ ചെയ്തേ മതിയാവൂ... വേറെ ആരുമില്ലേ അവിടുന്ന്??....”
“ആ.... പുതിയ പിള്ളേര് രണ്ടുപേരുണ്ട്... രണ്ടും ബോയിസാ....” സീത പറഞ്ഞു...
“വേറെ പെണ്ണുങ്ങളാരും ഇല്ലേ മോളേ??.....” അമ്മയുടെ ചോദ്യം...
“ഇല്ലമ്മേ.. ഇവിടുന്ന് ആകെ മൂന്നു പേർക്കേ സെലക്ഷനുള്ളൂ... സീനിയേഴ്സില്‍ ഞാനും പിന്നെ രണ്ടു പിള്ളേരും....” സീത തട്ടിവിട്ടു...
“എന്തേലും റീസൺ പറഞ്ഞ് ഊരാൻ നോക്ക്...” വിനോദ് ഉഴപ്പൻ മട്ടില്‍ പറഞ്ഞു.....
“അയ്യോ..... പാൻ ഇൻഡ്യ എല്ലാ ക്യാമ്പസ്സീന്നും ആൾക്കാർ ഉണ്ടാവും..` അടുത്ത പ്രൊമോഷൻ ഒക്കെ ഇതിലെ പ്രസന്റേഷൻ ബേസ് ചെയ്താരിക്കും!!.... പോകാണ്ടിരിക്കാൻ പറ്റില്ല.. ശ്ശോ.... എന്താ ചെയ്യുന്നേ?...." സീത കരയുന്ന മട്ടിൽ ചോദിച്ചു....
“ഹ.... നീയിങ്ങനെ പെടക്കാതെ... മംഗലാപുരമല്ലേ??.... നമുക്ക് സമാധാനം ഉണ്ടാക്കാം.....” ഹരി സമാധാനിപ്പിച്ചു....
💬 Comments
View all comments