0%

Chapter Title : സീതയുടെ പരിണാമം 14 [Anup]

Author : Kambikathakal Read All Parts 14.7K

സര്‍...." അവളുടെ സ്വരം താഴ്ന്നിരുന്നു.... ചെറുതായി വിറച്ചിരുന്നു... അവളൊരു മുയല്‍ക്കുഞ്ഞിനെപ്പോലെ തോന്നിച്ചു...

"ഇവിടെ വന്നിരിക്ക്‌...... കോൾ രമേശ് ഓൾസൊ......"

അവള്‍ ഒരു നിമിഷം ശങ്കിച്ചു നിന്നു... എന്തിനാണ് വീണ്ടും ഇരിക്കാന്‍ പറഞ്ഞത്?.......

വിനോദ് തിരികെപ്പോയി ചെയറില്‍ ഇരുന്നിട്ട് ഫോണെടുത്ത് തന്‍റെ ബോസ്സ് ഫെലിക്സ് സാറിനെ വിളിച്ചു ജിന്‍സി പറഞ്ഞ ഐഡിയ ഡിസ്കസ് ചെയ്തു...

“വണ്ടർഫുൾ ഐഡിയ..... ഗോ ഫോർവേഡ്....” ഫെലിക്സ് സർ ഗ്രീൻ സിഗ്നൽ നല്കി....

“ഐഡിയ നമ്മുടെ ജിൻസിയുടെതാണ്.....” വിനോദ് പറഞ്ഞു....

“ഗുഡ്.... നമ്മുടെ മാംഗ്ലോർ പ്ലാൻ അവളോട്  ഒന്നു ഹിൻറ് ചെയ്തേക്കൂ.....”

“ശരി സർ.....” വിനോദ് ഫോൺ വെച്ചു....

അപ്പോഴേക്കും രമേശ് കയറി വന്നു.... വിനോദ് പുതിയ പ്ലാൻ രമേശിനോട് പറഞ്ഞു..

"നല്ല ഐഡിയ ആണ് സർ.... ഇവള്‍ എന്നോടും പറഞ്ഞിരുന്നു...." രമേശ്‌ അഭിനന്ദന ഭാവത്തില്‍ ജിന്‍സിയെ നോക്കി.... ജിന്‍സി ചിരിച്ചു...

"ഉം.... നമുക്കൊന്ന് അവിടം വരേ പോയാലോ രമേശ്‌?...  ജിന്‍സി സ്ഥലം കണ്ടിട്ടില്ലല്ലോ??........." വിനോദ് രമേഷിനോട് ചോദിച്ചു......

"അയ്യോ സര്‍..... വൈകിട്ട് ഡെയിലി വെയ്ജസ്സുകാരുടെ കണക്കു തീര്‍ക്കാനുണ്ട്.... ഞാന്‍ മാറിയാല്‍ ശരിയാവില്ല...." രമേശ്‌ പറഞ്ഞു...

സ്ഥിരം ജീവനക്കാര്‍ അല്ലാത്തവര്‍ക്ക് ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് ആ ആഴ്ചയിലെ കണക്കു തീര്‍ത്തു പൈസ കൊടുക്കുക.. അന്നേരം രമേശ്‌ അവിടെ ഉണ്ടായേ പറ്റൂ.. അതറിഞ്ഞു കൊണ്ടാണല്ലോ വിനോദ് പ്ലാനിട്ടത്‌....

ഉയര്‍ന്നു വന്ന ചിരി ഒതുക്കാന്‍ ജിന്‍സി പാടുപെട്ടു... അപ്പോള്‍ ഇതാണ് സാറിന്‍റെ പ്ലാന്‍... തികച്ചും സ്വാഭാവികമായ ഒരു ഒഫീഷ്യല്‍ വിസിറ്റ്...  അപ്പൊ ആര്‍ക്കും സംശയം വരില്ലല്ലോ?.....

"ഓ... അത് ഞാന്‍ മറന്നു... എങ്കില്‍ നമുക്കൊന്ന് പോയിവന്നാലോ??......" വിനോദ് ജിന്‍സിയെ

💬 Comments

View all comments