0%

Chapter Title : സീതയുടെ പരിണാമം 15 [Anup]

Author : Kambikathakal Read All Parts 17.9K

കിടന്നുറങ്ങീട്ടുണ്ടോ എപ്പഴേലും?.....”

“ഉം........” സീത അവനിലേക്ക് കൂടുതൽ ഒട്ടിക്കിടന്നു.. കാലുകളും കൈകളും കൊണ്ട് പരസ്പരം പുൽകി രണ്ടു നാഗങ്ങളെപ്പോലെയവർ ചുറ്റിപ്പിണഞ്ഞു കിടന്നു....

കുറച്ചു നേരം മുറിയിൽ നിശബ്ദത നിറഞ്ഞു നിന്നു.... അതിന് ശേഷം സീത പതുക്കെ ചോദിച്ചു...

“ഡാ..... ഒരു കാര്യം ചോദിക്കട്ടെ??.....”

“എന്ത് ??.....”

“നമ്മുടെ റിലേഷൻ നിന്റെ ലൈഫിനെ നെഗറ്റീവ് ആയി ബാധിക്കില്ലെ???..`”

“ശ്ശൊ.... ഞാൻ ശരിക്കും പഠിക്കുന്നുണ്ടെന്ന് പറഞ്ഞില്ലേ??.....” ഹരിക്ക് ദേഷ്യം  വന്നു....

“അതല്ലടാ.... ഇതൊരു ലോങ് ടേം റിലേഷൻ ആവാൻ പറ്റില്ല..... വീ ഹാവ് ടു സ്റ്റോപ്പ് അറ്റ് സം പോയിന്റ്...”

“ഉം......” ഹരിയൊന്നു മൂളി... സംസാരം അവനെ അസ്വസ്ഥൻ ആക്കുന്നുണ്ടെന്ന് സീതയ്ക്ക് മനസ്സിലായി..

“കോഴ്സ് കഴിഞ്ഞാൽ എബ്രോഡ് പോയി സെറ്റിൽ ചെയ്യാനല്ലേ നിന്റെ പ്ലാൻ??...”

“ഉം......”ഹരി മൂളി..

“അപ്പോ ഇനി ഒന്നോ ഒന്നരയോ വർഷം അല്ലേ??.....”

“ഉം.....” സീത എന്താണ് പറഞ്ഞു വരുന്നതെന്ന് അറിയാതെ ഹരി കുഴങ്ങി....

“അപ്പോ, അതുവരെ നമ്മൾ ഇങ്ങനെ തുടരാം.... ബട്ട് അത് കഴിഞ്ഞാൽ പിന്നെ തമ്മിൽ ഒരു കാരണവശാലും കാണാൻ പാടില്ലെന്ന് ഇപ്പോ നമ്മൾ തീരുമാനിക്കുന്നു... ഓക്കേയാണോ??....” സീത ചോദിച്ചു...

“അത്രേം നാള് കഴിഞ്ഞല്ലേ???......” ഹരി പറഞ്ഞു...

“അതേ... പക്ഷേ തീരുമാനം ഇപ്പോ എടുക്കണം.... അല്ലെങ്കിൽ ശരിയാവൂല്ല....” സീത നിർബന്ധം പിടിച്ചു....

“ശ്ശൊ......” ഹരി അസ്വസ്ഥത പ്രകടിപ്പിച്ചു....

“വേണം... അല്ലെങ്കിൽ ശരിയാവൂല്ല.... ആസ് എ വൈഫ് ആൻഡ് മദർ, ഐ ക്യാൻ ഫൊർഗെറ്റ് അവർ ലവ്... ബട്ട് നിനക്ക് അതിന് കഴിഞ്ഞില്ലെങ്കിൽ നിന്റെയും എന്റെയും ലൈഫ് നശിക്കും.... ശരിയല്ലേ??.....” സീത ചോദിച്ചു....

“ഉം......” ഹരി

💬 Comments

View all comments