Chapter Title : സീതയുടെ പരിണാമം 4 [Anup]
കൂടാം എന്ന് പറയാന്‍ ആയിരിക്കണേ..... ഉള്ളുരുകി പ്രാര്‍ഥിച്ചുകൊണ്ട് ഹരി ഫോണ്‍ എടുത്തു...
"ഡാ... ഇന്ന് നീ ഫ്രീയാണോ??" ഏട്ടന്‍റെ സ്വരം...
"കോളേജില്‍ വരെ ജസ്റ്റ് ഒന്ന് പോണം.. ബൈക്ക് എടുക്കാന്‍.. പിന്നെ വൈകിട്ട് ക്രിക്കറ്റു കളി.. അതാണ് പ്ലാന്‍... എന്താ ചേട്ടാ?... " ഹരി ചോദിച്ചു..
"ഒരു പണി കിട്ടി.. ഓഫീസില്‍ ഒരു ചെറിയ പ്രശ്നമുണ്ട്.. എനിക്ക് പോയേ തീരൂ... വൈകിട്ട് ആറുമണി ആവാതെ ഇറങ്ങാനും പറ്റില്ല... " വിനോദിന്‍റെ മറുപടി.
"അതിന്??" ഹരിക്ക് കാര്യം മനസ്സിലായില്ല..
"സീതയേ ഇന്ന് പുറത്തു കൊണ്ടുപോകാം എന്ന് ഞാന്‍ പ്രോമിസ് ചെയ്തതാണ്.. നാളെ ഉച്ചക്ക് അവള്‍ക്ക് തിരിച്ചു പോകുകയും വേണം... ആകെ കുളമായി..."
ക്ലിം!!!! മോനേ.. ഹരിയുടെ മനസ്സില്‍ അഞ്ചെട്ടു യമണ്ടന്‍ ലഡ്ഡുകള്‍ ഒരുമിച്ചു പൊട്ടി... ഇന്നസന്‍റ് പറഞ്ഞപോലെ "അടിച്ചു മോളേ......." എന്ന് കരയാന്‍ തോന്നി.... അവന്‍ വേഗം മനസ്സിനെ നിയന്ത്രിച്ചു, വാക്കുകളില്‍ ആവേശം വരാതിരിക്കാന്‍ ശ്രദ്ധിച്ചുകൊണ്ട് പറഞ്ഞു..
"നോ പ്രോബ്ലം ചേട്ടാ.. ഞാന്‍ കൊണ്ടുപോകാമല്ലോ ചേച്ചിയെ??... റെഡിയായി ഇരിന്നോളാമ്പറ.. ഞാന്‍ ബൈക്കും എടുത്ത് അങ്ങോട്ട് എത്താം..."
"ഉം... അത് വേണ്ട... നീയൊരു പന്ത്രണ്ടര കഴിയുമ്പോള്‍ കോളേജിന്‍റെ മുമ്പിക്കണ്ടാ മതി.. രാവിലെ ഞാനിവളെ ഓഫീസില്‍ കൊണ്ടുപോയി എല്ലാരെയും ഒന്ന് പരിചയപ്പെടുത്താം.. "
"അങ്ങനെയെങ്കില്‍ അങ്ങനെ.... അപ്പൊ ഞാന്‍ കൃത്യം ഉച്ച... ഉച്ചര.... ഉച്ചേമുക്കാല്‍ ആവുമ്പോള്‍ കോളേജിന്‍റെ പടിക്കല്‍ ഉണ്ടാവും.... ഓക്കേ??" ഹരി പറഞ്ഞു നിര്‍ത്തി
"ഓക്കെ.. വൈകിട്ട് രണ്ടു സ്മോളും വിട്ടു വീട്ടിത്തങ്ങാം. നീ ആന്റിയോട് പറഞ്ഞേക്ക്..." വിനോദ് ഫോണ്‍ കട്ടു ചെയ്തു...
ഹരിയുടെ നെഞ്ചിടിപ്പ് ഹരിക്ക് തന്നെ കേള്‍ക്കാമായിരുന്നു..
💬 Comments
View all comments