Chapter Title : സീതയുടെ പരിണാമം 9 [Anup]
എന്തേ?..." വിനോദ് ചോദിച്ചു...
"പോയാലോ?... കുറച്ചു ശര്‍ക്കര വാങ്ങാരുന്നു....." സീത അവനേനോക്കിച്ചിരിച്ചു.. ഒരു പ്രത്യേക ചിരി...
"പോവാല്ലോ?... പക്ഷെ സമയമുണ്ടാവുമോ?... തിരികെവന്നു ക്ലീനിംഗ് തീര്‍ത്തിട്ട് വേണ്ടേ നമുക്ക് പോകാന്‍?..." വിനോദ് ചോദിച്ചു...
"അതിനിന്നു നമ്മള്‍ പോകുന്നുണ്ടെന്ന് ആരാ പറഞ്ഞെ?....." സീത നിഷ്കളങ്കമായി ചിരിച്ചുകൊണ്ട് അവനേ നോക്കി...
"ങ്ങേ??...." വിനോദിന് ഒന്നും മനസ്സിലായില്ല... അവന്‍ വണ്ടി സൈഡാക്കി....
"എന്താ സംഗതി??...." അവന്‍ സീതയോട് ചോദിച്ചു...
"എന്ത് സംഗതി?.... എനിക്ക് നാളെ മീറ്റിങ്ങും കുന്തോം ഒന്നുമില്ല... നമ്മള്‍ ഇന്നും കൂടി ഇവിടെ നിന്നിട്ട് നാളെയേ പോകുന്നുള്ളൂ... അത് തന്നേ സംഗതി?..." സീത കൂളായി പറഞ്ഞു... പിന്നെ പുതച്ചിരുന്ന ഷോള്‍ ഒന്നുകൂടി ഊരിപ്പുതച്ചുകൊണ്ട് സീറ്റിലേക്ക് താണിരുന്നു....
"ഒരു പിടീം കിട്ടുന്നില്ലല്ലോ??..." വിനോദ് തല തിരുമ്മി...
"ഇതിപ്പോ ഇത്ര പിടികിട്ടാന്‍ എന്തോന്നാ???....... ഐ വാണ്ട് ടു സ്പെന്‍റ് എ സൈലന്‍റ് ഇവനിംഗ് വിത്ത് യു...... അത്രേ ഉള്ളൂ......." സീത ഒരു മന്ദസ്മിതത്തോടെ കണ്ണടച്ചിരുന്നു....
"ഓ.. ഓക്കേ........ അപ്പൊ മറയൂര്‍ പോണ്ടേ?...." വിനോദ് സംശയം മാറാതെ ചോദിച്ചു....
"മറയൂരോ?.... എന്തിന്?... " സീത കണ്ണുതുറക്കാതെതന്നേ കള്ളച്ചിരിയോടെ ചോദിച്ചു...
"ശര്‍ക്കര വാങ്ങാന്‍???...."
"പിന്നേ!!!!..... ഞാന്‍ പായസം വെക്കാന്‍ പോകുവല്ലേ??.... ഏട്ടന്‍ വണ്ടി വീട്ടിലോട്ട് വിട്... ഫുഡ് എന്തേലും പാഴ്സല്‍ വാങ്ങണേ... എനിക്കിനി കുക്ക് ചെയ്യാന്‍ ഒന്നും മേല ..................." സീത സീറ്റ് പിന്നിലേക്ക് ചായിച്ചു ചരിഞ്ഞു കിടന്നു......
....................
ഉച്ച മുഴുവന്‍ സുഖമായി കിടന്നുറങ്ങി രണ്ടാളും. മൂന്നുമണി കഴിഞ്ഞപ്പോള്‍ വിനോദ് ഉണര്‍ന്നു സീതയെ വിളിച്ചു...
“മണി മൂന്നു കഴിഞ്ഞു... കഴിക്കണ്ടേ എന്തേലും?.....”.
"ശ്ശോ........................." സീത പതുക്കെ
💬 Comments
View all comments