Chapter Title : സെക്സ് ആൻഡ് മി
ബന്ധവും ഒരുപാട് കാലം മുന്നോട്ട് പോവില്ല. എന്റെ അടുത്ത സുഹൃത്തുക്കൾക്കൊക്കെ എന്റെയീ സ്വഭാവം അറിയുകയും ചെയ്യാം. (ആദ്യാനുഭവവും അതിലോട്ട് നയിച്ച കാര്യങ്ങളും മറ്റൊരിക്കൽ എഴുതാം.)
ഞാൻ പറഞ്ഞു: "എന്റെ അറിവിൽ നിങ്ങൾക്കിടയിൽ യാതൊരു പ്രശ്നങ്ങളുമില്ലായിരുന്നല്ലോ.ഇത്ര പെട്ടെന്ന് ഒരു ഡിവോഴ്സ് എന്ന തീരുമാനം എടുക്കാനും മാത്രം എന്താണുണ്ടായത്?"
ബെറ്റി: "അനസ്, റോണി വളരെ സ്നേഹമുള്ള ഒരു ഭർത്താവാണ്.പക്ഷെ നിങ്ങൾക്കു മുന്നിൽ കാണുന്ന റോണിയല്ല ബെഡ്രൂമിലെ റോണി.അവനൊരു സാഡിസ്റ്റ് ആണ്. എന്നെ വേദനിപ്പിക്കുന്നതിലാണവൻ ആനന്ദം കണ്ടെത്തുന്നത്. ദാ ഇത് നോക്കൂ"; ഇട്ടിരുന്ന ഷാൾ കഴുത്തിൽ നിന്നൊരൽപം മാറ്റി അവൾ എന്നെ കാണിച്ചു. അവളുടെ മുലച്ചാൽ തുടങ്ങുന്നിടത്ത് പൊള്ളിച്ച പാട്.
"ഒരുപാട് ഞാൻ സഹിച്ചു. ഒരുപാട് വേദന അനുഭവിച്ചു. ഇനി ആവില്ല. റോണിയുടേത് ഒരു മനോരോഗമാണ്. ഇനിയും എനിക്കതിന് ഇരയായി നിൽക്കാൻ കഴിയില്ല. Hope You will understand me.” നിറകണ്ണുകളോടെയാണ് ബെറ്റി അത് പറഞ്ഞത്.
റോണിയെക്കുറിച്ചുള്ള എന്റെ എല്ലാ ധാരണകളെയും പൊളിച്ചു കളഞ്ഞ കുറച്ച് നിമിഷങ്ങളാണ് കഴിഞ്ഞു പോയത്. ഞങ്ങൾ സുഹൃത്തുക്കൾക്കിടയിൽ വളരെ ക്ലീൻ ഇമേജ് ഉള്ള അപൂർവ്വം ആളുകളിൽ ഒരാളാണ് അവൻ.ഇരുട്ടിലാണൊരുവൻ അവനാവുന്നതെന്ന പ്രപഞ്ചസത്യം ഒരിക്കൽ കൂടി ഞാൻ മനസ്സിലാക്കി.
ബെറ്റിയോട് സമാധാനമായിരിക്കാൻ പറഞ്ഞുകൊണ്ട് ഞാനവളോട് ഒരുപാട് നേരം സംസാരിച്ചു. അവൾക്ക് പറയാനുള്ളതെല്ലാം ഞാൻ കേട്ടു.റോണിയോട് സംസാരിച്ച് ഡിവോഴ്സ് അപ്പ്രൂവൽ വാങ്ങി കൊടുക്കാമെന്നും പറഞ്ഞ് പിരിയുമ്പോളാണ് അവൾ റംസീനയുടെ കാര്യം പറയുന്നത്. അവളോടൊപ്പം ജോലി ചെയ്യുന്ന പെൺകുട്ടിയാണ്, വിവാഹിത.വളരെ ജോളി ടൈപ് ആയിരുന്ന അവൾ ഈയിടെയായി വളരെ മൗനിയായി മാറിയിരിക്കുവാണെന്നും ഒരു സൈക്യാട്രിസ്റ്റിനെ കാണാൻ നിൽക്കുവാണെന്നും ബെറ്റി പറഞ്ഞു.
💬 Comments
View all comments