Chapter Title : സെക്യൂരിറ്റി [Rajiv]
നടന്നു.. വാതിൽ തുറന്ന് ഷർട്ട് ഊരി അയയിൽ ഇട്ടു കിടക്കാനായി കട്ടിലിലേക്ക് നോക്കിയപ്പോളാണ് ഒരു പൊതി അവിടെ ഇരിക്കുന്നത് കണ്ടത്, ഞാൻ തുറന്ന് നോക്കിയപ്പോൾ കണ്ടത് അമ്മ കൊണ്ടുപോകാനായി മടക്കി വച്ച യൂണിഫോം ആയിരുന്നു അതിൽ..
അയ്യോ അമ്മ മറന്നു വച്ചതാണല്ലോ, ഇനിയിപ്പോൾ എന്തു ചെയ്യും ഞാൻ ഫോണെടുത്തു അമ്മയെ വിളിക്കാൻ നോക്കിയപ്പോളാണ് അമ്മയുടെ അഞ്ച് മിസ്സ്ഡ് കാൾസ് കിടപ്പുണ്ട്.. അങ്ങോട്ട് വിളിച്ചിട്ട് കിട്ടുന്നില്ല സ്വിച്ചഡ് ഓഫ് ആണ്, ഇന്ന് ഇവിടെ കറന്റ് ഉണ്ടായിരുന്നില്ല.. ഞാൻ അമ്മേടെ ഫോണിൽ ഇന്ന് ഒരു സിനിമ കണ്ടിരുന്നു പടം തീർന്നു കഴിഞ്ഞപ്പോൾ ചാർജ് കുറവായിരുന്നു.. പോകുമ്പോൾ അമ്മ പറഞ്ഞിരുന്നു ബാറ്ററി ലോ ആണെന്ന്.. ചാർജറും മറന്നു വച്ച സഞ്ചിക്കകത്തുണ്ടായിരുന്നു...നാശം ഇനിയിപ്പോ എന്താ ചെയ്യാ ...
ഞാൻ ആ പൊതിയുമെടുത്ത് പുറത്തേക്കിറങ്ങി ഇത് കൊണ്ടു കൊടുത്തില്ലെങ്കിൽ അമ്മയ്ക്ക് ഇന്ന് സൂപ്രണ്ടിന്റെ തെറി കേൾക്കേണ്ടി വരും അവര് ഒരു വല്ലാത്ത സ്ത്രീയാണ്, എല്ലാവരെയും കടിച്ചു കീറുന്ന പ്രകൃതം പഴേ സൂപ്രണ്ട് നല്ലൊരു മനുഷ്യൻ ആയിരുന്നു, അമ്മയ്ക്ക് ആവശ്യത്തിന് ലീവൊക്കെ കൊടുത്തിരുന്നു, ഇവര് വന്നതിനു ശേഷം ഭയങ്കര സ്ട്രിക്ട് ആയി കാര്യങ്ങൾ ഡ്യൂട്ടിക്കിടയിൽ ഉറങ്ങിയതിനു അമ്മയ്ക്ക് ഒരിക്കൽ നല്ലോണം കേട്ടതാണ്, അന്ന് പണി നിർത്താൻ വിചാരിച്ചതായിരുന്നു അമ്മ പിന്നെ ചേച്ചിയുടെ കല്യാണത്തിന് വേണ്ടി ലോണൊക്കെ എടുക്കുമ്പോൾ ബുദ്ധിമുട്ടാകുമെന്ന് കരുതി പിടിച്ചു നിന്നതാണ്.ഞാൻ വണ്ടി എടുത്തു ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു.
ഞാൻ എത്തുമ്പോൾ സുജാത ചേച്ചി കുറെ ആളുകളുടെ ഇടയിൽ നിന്നു ദേഷ്യത്തിൽ എന്തൊക്കെയോ പറയുന്നുണ്ട്, ഇതിവിടെ പതിവാണ് ആകെ ഒരു ഡോക്ടറാണ് രാത്രിയിൽ ആ സമയത്ത്
💬 Comments
View all comments