Chapter Title : സേവ് ദ ഡേറ്റ് 2 [സ്വപ്ന]
പുതച്ചു. ശശാങ്കൻ പതിവു വസ്ത്രമായ വെളുത്ത ഷർട്ടും വെളുത്ത മുണ്ടുമാണു ധരിച്ചെത്തിയത്.
തങ്കച്ചിയുടെ രാജകീയമായ ആ വരവ് കണ്ട് മാധ്യമപ്രവർത്തകർ എഴുന്നേറ്റു നിന്നുപോയി. മുഖ്യമന്ത്രി വന്നാൽ പോലും എഴുന്നേൽക്കാത്ത അവരെ പോലും അവരറിയാതെ എഴുന്നേൽപ്പിക്കാനുള്ള മേധാശക്തി തങ്കച്ചിക്കുണ്ടായിരുന്നു.
ലക്ഷണമൊത്തെ ഒരു കൊമ്പനാന പോലെ നടന്നു വന്ന അവർ താമസിയാതെ സിംഹാസനം പോലുള്ള കസേരയിൽ ഉപവിഷ്ടയായി. കാലിൻമേൽ കാൽ കയറ്റിവച്ച് സിംഹാസനത്തിൽ തന്റെ ഭാരിച്ച നിതംബങ്ങൾ അമർത്തി അവരിരുന്നു. എന്നിട്ടു സദസ്സിനോട് ഇരിക്കാനായി ആംഗ്യം കാട്ടി. മാധ്യമപ്രവർത്തകരും തങ്ങളുടെ കസേരകളിൽ ഇരുന്നു. സദസ്സിൽ പരിപൂർണ നിശബ്ദത പരന്നു. രമയും പ്രിയയും തങ്കച്ചിയുടെ കസേരയ്ക്ക് ഇടതും വലതുമായി നിന്നു. തങ്കച്ചിയുടെ മുഖത്തിനൊപ്പം രമയുടെയും പ്രിയയുടെയും വയറുകളും പൊക്കിളുകളും കൂടി ചാനൽ ക്യാമറയിൽ പതിഞ്ഞുനിന്നു.
ചോദ്യങ്ങളാകാം- നടൻ കൊച്ചുപ്രേമന്റെ കട്ടുള്ള കാര്യസ്ഥൻ കുട്ടൻമേനോൻ തന്റെ മാക്രി കരയുന്നപോലത്തെ ശബ്ദത്തിൽ പറഞ്ഞു.
ആദ്യമായി ചോദ്യം ചോദിച്ചത് ഒരു പത്രത്തിലെ റിപ്പോർട്ടർ ആരുന്നു.
രാജമ്മ തങ്കച്ചിക്കെതിരെ ചിത്തിരപുരം മാധുരി വർമ ശക്തമായ വിമർശനങ്ങൾ ഉന്നയിച്ചത് ശ്രദ്ധിച്ചോ? ഇതെപ്പറ്റി താങ്കളുടെ പ്രതികരണം എന്താ?-അയാൾ ചോദിച്ചു.
ഞാൻ കണ്ടിരുന്നു. സ്വന്തം കാര്യം നോക്ക് എന്നാണ് ആ വ്യക്തിയോട് എനിക്ക് പറയാനുള്ളത്. ചെറുപ്പം മുതൽ എനിക്ക് അവരെ അറിയാം. അവരുടെ പഴയ അഴിഞ്ഞാട്ടക്കഥകൾ വെറുതെ എന്നെക്കൊണ്ട് പറയിപ്പിക്കരുത് എന്നൊരു അഭ്യർത്ഥന ഉണ്ട് - തങ്കച്ചി മിസൈൽ പോലെ തിരിച്ചു അടിച്ചു.
എന്താണ് ആ അഴിഞ്ഞാട്ടക്കഥകൾ? റിപ്പോർട്ടർമാർ ഒരേ സ്വരത്തിൽ ചോദിച്ചു.
അത് ഞാൻ പറയുന്നില്ല. വ്യക്തിസ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്നത് കൊണ്ട് മാത്രം - തങ്കച്ചി സ്റ്റേൺ ആയി പറഞ്ഞു.
അടുത്ത
💬 Comments
View all comments