Chapter Title : സേവിച്ചന്റെ രാജയോഗം 2 [നകുലൻ]
അല്പം സ്വീറ്റ്സും വാങ്ങി അവൻ കാറിൽ കയറി. ബഷീറും ഭാര്യ ഫാത്തിമയും സേവിച്ചന്റെ ക്ലാസ്സ്‌മേറ്റ്സ് ആയിരുന്നു. അവരുടെ പ്രേമത്തിന്റെ ഹംസം ആയി സഹായിച്ചത് സേവിച്ചൻ ആണ്. ഒരേ മതസ്ഥരായിരുന്നെങ്കിലും സാമ്പത്തികമായി മുന്നോക്കം നിൽക്കുന്ന ഫാത്തിമയുടെ വീട്ടുകാർ സാമ്പത്തികമായി പിന്നോക്കാവസ്ഥയിൽ ആയിരുന്ന ബഷീറുമായുള്ള നിക്കാഹിനു സമ്മതം ആയിരുന്നില്ല. ആ അവസരത്തിൽ രണ്ടു പേരെയും ഒളിച്ചോടി വിവാഹം ചെയ്യിക്കാൻ മുൻകൈ എടുത്തതും സാമ്പത്തിക സഹായങ്ങൾ തുടക്കത്തിൽ ചെയ്തതും സേവിച്ചൻ ആയിരുന്നു. പിന്നീട് രണ്ടു പേരും പഠിച്ചു അടുത്തുള്ള ഒരു സ്കൂളിൽ പ്ലസ് ടു അധ്യാപകരായി ജോയിൻ ചെയ്തു. കുറച്ചു നാൾ കഴിഞ്ഞപ്പോ ബഷീറിന് ഫോറെസ്റ് ഡിപ്പാർട്മെന്റിൽ ജോലി ലഭിച്ചു. ഫാത്തിമ ഇപ്പോഴും ടീച്ചറായി തന്നെ ജോലി നോക്കുന്നു.. രണ്ടു പെൺകുഞ്ഞുങ്ങൾ അവർക്കുണ്ട്. കുഞ്ഞുങ്ങൾ ജനിച്ചു കഴിഞ്ഞപ്പോഴേക്കും ഫാത്തിമയുടെ വീട്ടുകാരുടെ പിണക്കം ഓക്കേ മാറി..
സേവിചനും ബഷീറും ചെന്നപ്പോ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.
'നിന്റെ പാത്തു ഇത് വരെ വന്നില്ലേ' ബഷീർ വീട് തുറന്നു അകത്തേക്ക് കയറിയപ്പോ സേവിച്ചൻ ചോദിച്ചു
അവൾ സ്കൂൾ വിട്ടു എന്റെ വീട്ടിൽ പോയി മക്കളെയും കൂട്ടിയേ വരൂ - ബഷീർ പറഞ്ഞു
‘ഇപ്പൊ അവരും ആയി നല്ല ലോഹ്യം ആയല്ലോ അല്ലെ’
‘അത് പിന്നെ മക്കൾ ആയി കഴിഞ്ഞപ്പോ കാർന്നോമ്മാരുടെ പിണക്കം ഒക്കെ മാറി..ഇപ്പോ ഒരു ദിവസം മക്കളെ കാണാതെ ഇരിക്കാൻ വയ്യ അവർക്കു’- ബഷീർ പറഞ്ഞു
‘എല്ലാ പ്രണയ വിവാഹത്തിലും മാതാപിതാക്കളെ സോപ് ഇടാൻ ഉള്ള ഏറ്റവും നല്ല മാർഗം ആണല്ലോ പേരക്കുട്ടികൾ.. നീ ഏതായാലും അത് പെട്ടന്ന് സാധിച്ചു.. ഇത്രയും റിസ്ക് എടുത്തു കല്യാണത്തിന് കൂട്ടു നിന്ന എനിക്ക് അഞ്ചു പൈസ കമ്മീഷൻ ആയി കിട്ടിയില്ല.. വല്യ ശത്രുക്കൾ ആയി നിന്ന വീട്ടുകാരൊക്കെ ഇപ്പൊ അടയും ചക്കരയും പോലെ ആകുകയും ചെയ്തു- ഇതാണ് ലോകം - സേവിച്ചൻ തമാശയായി പറഞ്ഞു..
അങ്ങ് ഗൾഫിൽ കിടന്നു പണം വാരുന്ന നിനക്കൊക്കെ ഞങ്ങൾ പാവങ്ങൾ എന്ത് കമ്മീഷൻ തരാനാ.. ഏതായാലും കൂട്ടുകാരൻ ആയി നിന്നിട്ടും ഇത്ര ഉളുപ്പ് ഇല്ലാതെ ചോദിച്ചതല്ലേ നിനക്ക് ഞാൻ
💬 Comments
View all comments