0%

Chapter Title : സേവിച്ചന്റെ രാജയോഗം [നകുലൻ]

Author : Nakulan Read All Parts 1.9K

ബസ് സ്റ്റോപ്പിന് അടുത്താ

എന്ന അളിയാ ഞാൻ ഏതേലും മെക്കാനിക്കിനെ പറഞ്ഞു വിടാം നിങ്ങള്ക്ക് പോകാൻ വല്ല ഓട്ടോയും പറഞ്ഞു വിടണോ

എന്റെ ദൈവമേ ഈ വഴിയിൽ കൂടി ഓട്ടോയിൽ ഞാൻ ഇല്ല.. കുലുങ്ങി കുലുങ്ങി രണ്ടാഴ്ച ശരീര വേദന ആയിരിക്കും. നാല് മണിയുടെ ഹോളി മേരി ഇപ്പൊ വരും നമുക്കതിനു പോകാം കൊച്ചാട്ടാ - സ്മിത പറഞ്ഞു,

എന്നാൽ പിന്നെ നിങ്ങൾ ബസിനു പൊക്കോ അളിയാ ഞാൻ വൈകിട്ട് വണ്ടി ശരിയാക്കി കൊണ്ട് വന്നേക്കാം താക്കോൽ അവിടെ ബസ് സ്റ്റോപ്പിലെ  ബിജുവിനെ ഏൽപ്പിച്ച മതി. - സ്മിത പറഞ്ഞത് ഫോണിൽ കൂടി കേട്ട ഗിരീഷ് പറഞ്ഞു. വണ്ടി വഴിയരികിലേക്കു തള്ളി ഒതുക്കിയിട്ടു  അവർ രണ്ടു പേരും കുഞ്ഞിനേയും കൊണ്ട് അടുത്തുള്ള ബസ് സ്റ്റോപ്പിലേക്ക്  പോയി.

വണ്ടിക്കു എന്ത് പറ്റി ചേച്ചി - സ്മിതയുടെ പരിചയക്കാരൻ ആയ കടക്കാരൻ ബിജു  അവളോട് ചോദിച്ചു.

ഓ ഒന്നും പറയേണ്ട ബിജൂ  പെട്ടന്ന് നിന്ന് പോയി. ഏതായാലും ഭാഗ്യം ബസ് സ്റ്റോപ്പിന് അടുത്ത് തന്നെ നിന്നതു അല്ലേൽ  ഇതിനെയും കൊണ്ട് നടന്നു മടുത്തെനെ

അത് ശരിയാ ചേച്ചി ഭാഗ്യം ഉണ്ട് ഈ സ്റ്റോപ്പിൽ തന്നെ കേടായതു അടുത്ത സ്റ്റോപ്പിൽ  നിന്നും പാരലൽ കോളേജ് പിള്ളേർ കയറി കഴിഞ്ഞാൽ പിന്നെ സൂചി കുത്താൻ സ്ഥലം കാണില്ല ..ഈ കുഞ്ഞിനേയും കൊണ്ട് ബുദ്ദിമുട്ടിയേനെ

ദൈവത്തിന് സ്തുതി

അവർ സംസാരിച്ചു നിന്നപ്പോഴേക്കും ബസ് വന്നു ..ഇരുവരും ബസിൽ കയറി. എല്ലാ സീറ്റിലും ആൾ ഉണ്ടായിരുന്നു ഒന്ന് രണ്ടു നിൽപ്പ് യാത്രക്കാരും . കുഞ്ഞിനേയുമായി  കയറിയ 

💬 Comments

View all comments