Chapter Title : സേവിച്ചന്റെ രാജയോഗം [നകുലൻ]
മുൻപ് ലീലാമ്മ വിധവയായി
നൃത്ത വിദ്യാലയത്തിലെ തുച്ഛമായ വരുമാനവും ഒഴിവു സമയങ്ങളിൽ അവിടെയുള്ള ഒരു സഹകരണ സംഘത്തിൽ തുണി തയ്യ്ക്കാൻ പോയും ആണ് ലീലാമ്മ മക്കളെ വളർത്തിയത്. മൂത്തവൻ ഗിരീഷ് എട്ടാം ക്ലാസ് വിജയകരമായി തോറ്റതിന് ശേഷം മണല് വാരാൻ പോയും അൽപ സ്വല്പ കഞ്ചാവ് കടത്തും ഒക്കെയായി അമ്മക്ക് സഹായമായി നിന്നു. ചെറുപ്രായത്തിൽ വിധവയായ ലീലാമ്മയുടെ വിഷമങ്ങൾ ചോദിച്ചു മനസ്സിലാക്കി പരിഹാരം ചെയ്യാൻ നാട്ടിലെ പല പകൽ മാന്യന്മാരും ശ്രമിച്ചു എങ്കിലും തലയിണക്കടിയിൽ വച്ചിരുന്ന അരിവാൾ എടുത്തു കാണിച്ചു ലീലാമ്മ മറുപടി പറഞ്ഞു. പഠിക്കാൻ മിടുക്കരായ പെണ്മക്കളെ നന്നായി പഠിപ്പിച്ചു നല്ല നിലയിൽ എത്തിക്കണം എന്നത് മാത്രം ആയിരുന്നു അവളുടെ ചിന്ത.
ഗീതു നന്നായി പഠിച്ചു സ്കോളർഷിപ്പോടെ ജയിച്ചപ്പോ അവളെ നഴ്സിങ്ങിന് ചേർത്തു. അവിടെയും മികച്ച പ്രകടനം കാഴ്ച വച്ച അവൾ പഠിച്ചിറങ്ങി ബോണ്ട് ചെയ്തു കൊണ്ട് ഇരുന്നപ്പോഴാണ് സേവിച്ചനെ കണ്ടു മുട്ടി പ്രണയത്തിലാകുന്നത്. അമ്മയുടെ അനുഭവത്തിൽ നിന്നും പാഠം പഠിച്ച ഗീതുവിനെ വളച്ചെടുത്തു കളിച്ചു ഉപേക്ഷിക്കാൻ ഉള്ള ഉദ്ദേശം നടക്കില്ല എന്ന് മനസ്സിലായ സേവിച്ചൻ വീട്ടുകാർ മുഖേന ആലോചന വച്ചു. സേവിച്ചന്റെ മുൻകാല ചെയ്തികൾ അറിയാവുന്ന പാലക്കുഴി വീട്ടുക്കാർ നന്നാവുന്നെങ്കിൽ നന്നാവട്ടെ എന്ന് കരുതി കല്യാണത്തിന് സമ്മതിച്ചു പെണ്ണ് ചോദിച്ചു ചെന്നു. രണ്ടു പേർക്കും ഇഷ്ടവും സമൂഹത്തിൽ നല്ല നിലയുള്ള പാലക്കുഴി തറവാടും ആയപ്പോ ലീലാമ്മ വേറൊന്നും ആലോചിച്ചില്ല ഇരുപത്തി രണ്ടാം വയസ്സിൽ തന്നെ ഗീതുവിനെ സേവിച്ചനു കെട്ടിച്ചു കൊടുത്തു. അധികം വൈകാതെ രണ്ടു പേരും സൗദിക്ക് ജോലി കിട്ടി പോകുകയും ചെയ്തു. .
💬 Comments
View all comments