Chapter Title : ശാലീനി ചേച്ചി: വിധി വരച്ച വഴികൾ 2 [Vyshak]
പുറത്തിറങ്ങി ഇവിടുത്തെ ഭംഗിയൊക്കെ ആസ്വദിച്ചില്ലെന്ന് പറഞ്ഞാൽ ഭയങ്കര മോശമാണ് ട്ടോ!" എന്ന് പറഞ്ഞ് ഞാൻ ചേച്ചിയെ ചെറുതായിട്ടൊന്ന് കളിയാക്കി. .
ചേച്ചി: "നമ്മൾക്ക് രാത്രിയിൽ ഒറ്റയ്ക്ക് ഇറങ്ങി നടക്കാൻ പറ്റില്ലല്ലോ."
ഞാൻ: "ഒറ്റയ്ക്ക് പോകണ്ട ചേച്ചി... എന്നെ വിളിച്ചാ പോരേ? ഞാൻ കൊണ്ടുപോകാം.
ചേച്ചി: "അയ്യോ, അതൊക്കെ നിനക്ക് ബുദ്ധിമുട്ടാകില്ലേ?"
ഞാൻ: "ബുദ്ധിമുട്ടാകും... എന്നാലും കുഴപ്പമില്ല, ചേച്ചിക്ക് വേണ്ടിയല്ലേ?" ഞാൻ തമാശരീതിയിൽ തിരിച്ചു മറുപടി നൽകി.
ചേച്ചി: "പോകണമെന്നൊക്കെ ആഗ്രഹമുണ്ട്... പണ്ടൊക്കെ പോയിട്ടുണ്ട്. കല്യാണം കഴിഞ്ഞ സമയത്തൊക്കെ രാത്രിയിൽ ഭക്ഷണം കഴിക്കാനൊക്കെ പുറത്തോട്ടൊക്കെ പോകും... ഇപ്പോൾ ഇങ്ങനെയൊക്കെ പോയിട്ടുള്ള ഓർമ്മ പോലും എനിക്കില്ല." ചേച്ചിയുടെ വാക്കുകളിൽ ഒരുതരം കൊതിയും, കഴിഞ്ഞുപോയ കാലത്തെക്കുറിച്ചുള്ള നെടുവീർപ്പും ഞാൻ കേട്ടു.
ഞാൻ: "രാത്രി പുറത്തിറങ്ങുന്ന സുഖമൊന്നും വേറെ തന്നെയാണ് ചേച്ചി... നമ്മൾ പകൽ കാണുന്ന എറണാകുളം അല്ല രാത്രി. റോഡിലെ തിരക്കൊക്കെ ഒഴിഞ്ഞ്, ഈ അന്തരീക്ഷത്തിലെ പൊടിയൊക്കെ മാഞ്ഞ്... മഞ്ഞ സ്ട്രീറ്റ് ലൈറ്റുകൾ നിറഞ്ഞ റോഡിലൂടെ, പഴയൊരു മലയാളം പാട്ടൊക്കെ വെച്ച് ഡ്രൈവ് ചെയ്യുന്ന സുഖം ഒന്ന് വേറെ തന്നെയാണ് ചേച്ചി.
ചേച്ചി: "നീ വെറുതെ ഓരോന്നൊക്കെ പറഞ്ഞ് എന്നെ കൊതിപ്പിക്കല്ലേ... ആ പ്രായം കഴിഞ്ഞില്ലേ?" ചേച്ചിയുടെ ശബ്ദത്തിൽ ഭയവും ആകാംഷയും കലർന്ന ഒരുതരം നിസ്സഹായതയും ഒളിഞ്ഞ ആഗ്രഹവും.
ഞാൻ: "ഇതാണ് പ്രശ്നം, എന്ത് പ്രായമായെന്നാ ചേച്ചി പറയുന്നത്? എനിക്ക് ചേച്ചിയെ ഒറ്റത്തവണ കണ്ടപ്പോൾത്തന്നെ തീവ്രമായ ഒരു ക്രഷ് അടിച്ചു! ഞാൻ ചേച്ചിയെ കളിയാക്കിക്കൊണ്ട് പറഞ്ഞു,
ചേച്ചി: "മതിയെടാ മതി... നീ എന്നെ കുറെയായി കളിയാക്കുന്നു."
ഞാൻ: "സത്യം..."
ചേച്ചി: "മോൻ വണ്ടിയെടുത്ത് വീട്ടിൽ പോകാൻ നോക്ക്... നേരം കുറെയായി."
ഞാൻ: "ഒരു കാര്യം പറയട്ടെ ... നമുക്ക് രാത്രി പുറത്തോട്ട് പോയാലോ?" ഈ ചോദ്യം എൻ്റെ ഉള്ളിലെ ആഗ്രഹം പുറത്തുചാടുകയായിരുന്നു.
ചേച്ചി: "ഇപ്പോ? നടക്കണ കാര്യം വല്ലതും ഉണ്ടെങ്കിൽ പറ." ചേച്ചിക്ക് വരാനുള്ള അടങ്ങാത്ത ആഗ്രഹം ചേച്ചിയുടെ വാക്കുകളിൽ വ്യക്തമായിരുന്നു, അത് എന്നെ കൂടുതൽ പ്രേരിപ്പിച്ചു.
ഞാൻ: "എന്തായാലും ഒരു ഹോസ്പിറ്റൽ കേസ് ഒക്കെ വന്നിരിക്കയല്ലേ... രാത്രി പുറത്തിറങ്ങിയാലോ?"
ചേച്ചി: "അയ്യോ...
💬 Comments
View all comments