0%

Chapter Title : ശാലിനി മിസ്സിന്റെ അരഞ്ഞാണം 5 [Flying Monk]

Author : Flying Monk Read All Parts 53.2K

തൊടലിനും തലോടലിനും പകരം തലയിൽ തണുത്ത വെള്ളം വീണപ്പോളാണ് ശാലു എന്റെ ചതി മനസ്സിലാക്കിയത്.ചതിക്കപ്പെട്ടതറിഞ്ഞതും അവൾ കണ്ണു

തുറന്നു.ചിരിയോടെ നിൽക്കുന്ന എന്നെ പിടിച്ചു വലിച്ചു ഷവറിനു കീഴിലേക്ക് നിർത്താൻ നോക്കും മുമ്പ്

"അപ്പോ മിസ്സ് കുളിച്ചൊരുങ്ങി വാ കേട്ടോ..."എന്നും ബാത്രൂമിൽ നിന്ന് ഇറങ്ങിയോടി,അപ്പോളേക്കും അവൾ മുഴുവനായി നനഞ്ഞിരുന്നു അത് കൊണ്ട് ഇറങ്ങി വരില്ലെന്ന് ഉറപ്പായിരുന്നു.എന്തൊക്കെയോ വിളിച്ചു പറയുന്നത് അവ്യക്തമായി കേട്ടെങ്കിലും ചെവി കൊടുക്കാൻ നിന്നില്ല.

അങ്ങനെ ഹാളിലെത്തി ക്ലോക്കിലേക്ക് കണ്ണു പോയപ്പോളാണ് സമയം വളരെ അതിക്രമിച്ചിരിക്കുന്നു എന്ന കാര്യം ഞാൻ മനസ്സിലാക്കിയത്.അതോടെ ഞാൻ നേരെ അടുക്കളയിലേക്ക് നടന്നു.ഇനി ഫുഡ് ഉണ്ടാക്കണോ ഓഡർ ചെയ്താൽ പോരെ എന്നൊക്കെ പലതവണ ആലോചിച്ചെങ്കിലും അവസാനം ഉണ്ടാക്കാമെന്ന തീരുമാനത്തിൽ അങ്ങ് എത്തി.അങ്ങനെ രണ്ട് ദിവസം മുന്നേ കലക്കി

വെച്ച ദോശ മാവ് ഫ്രിഡ്ജിൽ നിന്നെടുത്ത് പുറത്ത് വെച്ചു.വലിയ ആർഭാടമില്ലാത്ത ഒരു ചമ്മന്തി കൂടെ ഉണ്ടാക്കാമെന്ന ഉദ്ദേശത്തോടെ തേങ്ങ മുറി കൂടിയെടുത്ത് ഞാൻ ചിരകാൻ തുടങ്ങി.ഇപ്പോൾ നിങ്ങൾ കരുതും എന്ത് സ്നേഹ നിധിയായ കാമുകൻ അവന്റെ പ്രിയതമക്ക് വേണ്ടി ഭക്ഷണമുണ്ടാക്കി കൊടുക്കുന്നു,ഇവൻ ഒരു ഗ്രീൻ ഫ്ലാഗ്

തന്നെ എന്നൊക്കെ.ഇനി കരുതിയില്ലെങ്കിൽ കരുതണം അല്ലാണ്ട് ഗതികേട് കൊണ്ട് ചെയ്യുന്നേ ആണെന്ന് ഞാൻ എങ്ങനെ പറയും.ആ പിശാശ് ഇവിടെക്ക് താമസം മാറിയ അന്ന് അതിഥി ദേവോ ഭവ എന്നൊക്കെ കരുതി എന്റെ കഴിവൊന്നു കാണിച്ചതാ അവളത് കാര്യമാക്കിയെടുത്ത് ഇനി മുതൽ ഞാൻ തന്നെ എന്നും വെച്ചുണ്ടാക്കിയാൽ

മതിയെന്ന തീരുമാനത്തിലെത്തി,എത്തി എന്നല്ല എന്റെ മിസ്സ് എത്തിച്ചു.എല്ലായിടത്തും അടുക്കളയിൽ പണിയുന്ന പെണ്ണുങ്ങളെ തൊട്ടും തലോടിയും സുഖിക്കുമ്പോൾ ഇവിടെ മിസ്സാണ് ആ

💬 Comments

View all comments