Chapter Title : ശാലിനിയുടെ സംശയങ്ങൾ [പോക്കർ ഹാജി]
എങ്കി കുഴപ്പമില്ല...
ഭക്ഷണം കഴിച്ച് കഴിഞ്ഞ രണ്ടു പേരും കൂടി ശാലിനിയുടെ റൂമിൽ കേറി കതവ് അടച്ചു.
..ഡീ മൈക്രോസ്കോപ് എടുത്ത് വെയ്.അമ്മേടെ ബ്ളഡിന്റെ ഫാസ്റ്റിംഗും ഭക്ഷണം കഴിഞ്ഞതും കൂടി രണ്ട് സാമ്പിൾ കൊണ്ട് വന്നിട്ടുണ്ട്..
ശാലിനി മൈക്രോസ്കോപ് എടുത്ത് ജനലിനരികെ വെച്ച് ലെൻസുകളെല്ലാം ക്ളിയാറാക്കി തുടച്ചു വെച്ചു.എന്നിട്ടു ഷൈനി കൊണ്ട് വന്ന സാമ്പിളിൽ നിന്നും കുറച്ചെടുത്തു സ്ലൈഡിൽ തേച്ച് പരിശോധന തുടങ്ങി.അലപനേരത്തെ പരിശോധനയിൽ കണ്ടെത്തിയതൊക്കെ ശാലിനി ഒരു പേപ്പറിൽ കുറിച്ച് വെച്ചിട്ട് ഷൈനിയ്ക്ക് മാറിക്കൊടുത്തു.അവളും മൈക്രോസ്കോപ്പിലൂടെ നോക്കി അവളുടെ ഫൈൻഡിങ്‌സും എഴുതിയെടുത്തു.എന്നിട്ടു രണ്ടു പേരുടെയും പരസ്പ്പരം താരതമ്മ്യം ചെയ്തു നോക്കി.
..ആ വലിയ കുഴപ്പമില്ലെന്ന് തോന്നുന്നു അല്ലെടി..
..എന്തിയെ നോക്കട്ടെ..ശരിയാ നിന്റെയും എന്റെയും ഏകദേശം ഒരു പോലെ തന്നെ ഉണ്ട്..
..ഹഹ ഇനിയിത് വല്ല ലാബിലും കൊണ്ട് കൊടുത്താലേ ശരിക്കുള്ള റിസൾട്ടറിയൂ..
..അമ്മേടെ പഴയ റിസൾട്ട് ഞാൻ കൊണ്ട് വന്നിട്ടുണ്ട്..
ശാലിനിയും ഷൈനിയും കൂടി പഴയ റിസൾട്ടും അവർ കണ്ടു പിടിച്ചതും തമ്മിൽ ഒത്തു നോക്കി.ഏകദേശമൊക്കെ ശരിയായി വരുന്നത് പോലെ തോന്നി.രണ്ടു പേരും തങ്ങളുടെ റിസൾട്ടുകൾ ശരിയായി വരുന്നതിൽ വളരെയധികം സന്തോഷിച്ചു.ഇനിയുമിനിയും ടെസ്റ്റുകൾ ചെയ്യാൻ അവരുടെ മനസ്സ് തുടിച്ചു.ശാലിനി വാതിൽ തുറന്ന് അമ്മയെ വിളിച്ച് തങ്ങൾ രണ്ടു പേരും കൂടി കണ്ടു പിടിച്ചതും ഏകദേശം ഒരു പോലത്തെ റിസൾട്ട് കിട്ടിയതുമൊക്കെ കാണിച്ചു.
..ഊം ഊം കൊള്ളാം കൊള്ളാം ഇനിയിത് ലാബിൽ കൊണ്ട് കൊടുക്കുമ്പോ വേറെ വല്ലതും കിട്ടുമോടി പിള്ളാരെ..
..ഒന്ന് പോ അമ്മെ നെഗറ്റിവടിക്കാതെ..ഞങ്ങള് പഠിച്ച് വരുവല്ലേ..ഒക്കെ ശരിയായിക്കോളും.
..ഈ ഇന്റെറസ്റ്റ് ആ ഡിഗ്രിയും കൂടിയാണ് എഴുതിയെടുത്തിരുന്നെങ്കിൽ ഒന്ന് കൂടി നന്നായേനെ..
..ആ ആ ഒന്ന് പോയെ ഒന്ന് പോയെ..ഡിഗ്രിയൊക്കെ ഞങ്ങളെഴുതിയെടുത്തോളാം..തൽക്കാലം ഇവിടുന്നു വണ്ടി വിട് വണ്ടി വിട്..
..ഡീ ഡീ ഒന്നുപദേശിക്കാനും സമ്മതിക്കൂല്ലേടീ..
..മതി മതി ഉപദേശിച്ചത് കേട്ടോ..
ശാലിനി അമ്മയെ തള്ളി പറഞ്ഞു വിട്ടിട്ടു വാതിലടച്ചു.രണ്ടു പേരും പിന്നെയും പിന്നെയും ഓരോന്നൊക്കെ നോക്കി മടുത്തപ്പോൾ ഷൈനി പറഞ്ഞു
..ഡീ ഇനി എന്ത് നോക്കുമെടീ..
..ആ ആർക്കറിയാം ഞാൻ പോയി ചെടീടെ ഇലയും കറയുമൊക്കെ ഉണ്ടെങ്കി
💬 Comments
View all comments