Chapter Title : ശാലു ദി റിപ്പർ കില്ലർ [കൊമ്പൻ]
നേരം സംസാരിച്ചു, ചെറിയമ്മ എല്ലാം വിശദമായി തന്നെ പറഞ്ഞുകൊടുക്കുന്നുമുണ്ടായിരുന്നു.
ഏതാണ്ട് ബ്രെക്ഫാസ്റ് കഴിഞ്ഞതും അമ്മയും പെങ്ങളും വിവരമറിഞ്ഞു ഇവിടെ വീട്ടിലേക്കെത്തി. അവരും ചെറിയമ്മയുടെ ധൈര്യത്തിൽ അമ്പരന്നുകൊണ്ട് സംസാരിച്ചു. അനിയത്തിയ്ക്ക് ചെറിയ സംശയമുണ്ടായിരുന്നു. അതായത് ഞാൻ ആണോ സത്യത്തിൽ ഇത് ചെയ്തത് എന്നുള്ള ഒരു സംശയവും. അതവൾ ചെറിയമ്മയോടു ചോദിക്കയും ചെയ്യുന്നത് ഞാൻ കേട്ടു. ചെറിയമ്മ അപ്പൊ ഉരുണ്ടു കളിച്ചുകൊണ്ട് പറഞ്ഞു. അവൻ വടിയുമായി വരുമ്പോഴേക്കും ഞാൻ തലയിൽ തന്നെ അടിച്ചു എന്ന ഒരു വാചകം കൂടെ അനിയത്തിക്ക് വേണ്ടി മാത്രം ചെറിയമ്മ പറഞ്ഞു.
പൊലീസിലെ ഉയർന്ന ഉദ്യാഗസ്ഥന്മാർ ആദ്യമെത്തി. വനിതാ ഉദ്യോഗസ്ഥയെ ഐ.പി.എസ്കാരികൾ ആയിരുന്നു അവരിൽ കൂടുതലും. അവർ കേസാക്കാൻ താല്പര്യമില്ല എന്നും. മിനിസ്ട്രിയിൽ നിന്നും ഈ സംഭവത്തിനു പ്രെഷർ ഉണ്ടെന്നും പ്രത്യേകം പറഞ്ഞു. വീട്ടമ്മ സ്വയ രക്ഷയ്ക്ക് ചെയ്തതായതു കൊണ്ടും ഇതൊരു വലിയ സാമൂഹ്യ വിപത്തിനെ ഒഴിവാക്കിയത് ആയതു കൊണ്ടും എഫ് ഐ ആർ പോലും എഴുതാതെ ഈ കേസ് തീർപ്പാക്കാൻ നിർദേശമുണ്ട് എന്നും ഞാൻ കേട്ടു.
പക്ഷെ അതിന്റെ അടുത്ത ടീമ് വനിതാ വിമോചന സംഘടനകളായിരുന്നു. അവർ ബൊക്കെയും പൂമാലയും കൊണ്ട് ചെറിയമ്മയെ ആദരിച്ചു. അന്നേ ദിവസം വൈകീട്ട് ചെറിയ അനുമോദന ചടങ്ങുണ്ടെന്നും ആ അവസരത്തിൽ സിറ്റി മേയർ പാരിതോഷികം നേരിട്ട് നൽകുമെന്നും അവർ ഉറപ്പു നൽകി.
എനിക്ക് കിട്ടേണ്ട അംഗീകാരം ആണ് അത് എന്നോർത്തപ്പോൾ സത്യത്തിൽ എത്രയും വലിയ അബദ്ധമാണ് ഞാൻ ചെയ്തതെന്നു ആലോചിച്ചുപോയി. പശുക്കളെയും ആടുകളെയും തനിച്ചാക്കി എന്റെ അമ്മയും അനിയത്തിയും പകലന്തിയോളം ഇവിടെയിരുന്നു.
ഉച്ചക്ക് ഊണ് കഴിക്കുന്നതിന്റെ ഇടയിൽ ചെറിയമ്മ
💬 Comments
View all comments