Chapter Title : ശാന്തമ്മയുടെ കന്ത് 2 [Deepak]
അല്ലെങ്കിൽ നീ അവനോടുതന്നെ ചോദിക്കു." റോസമ്മയും വിടാൻ തയ്യാറല്ലായിരുന്നു.
ശാന്തമ്മ അവർക്കു നേരെ പാഞ്ഞടുത്തു.
അത് വരെ മിണ്ടാതെ നിന്ന ജോസഫ് ശാന്തമ്മയെ കയറിപ്പിടിച്ചു. അതിനു മുൻപേ ശാന്തമ്മയുടെ വലതുകരം റോസമ്മയുടെ ഇടം കവിളിൽ ശക്തിയായി പതിച്ചിരുന്നു. അവർ അയ്യോ എന്ന് പറഞ്ഞു കാവിൽ തപ്പിപ്പിടിച്ചു.
"എടീ മൂതേവി നീ എന്നെ അടിച്ചോടീ" റോസമ്മ കരഞ്ഞു പോയി.
ദേഷ്യം വന്ന ജോസഫ് ശാന്തമ്മയെ പിടിച്ചകറ്റി. എന്നിട്ടവളോട് പറഞ്ഞു:
"ഒരു കാര്യം ഞാൻ പറഞ്ഞേക്കാം, ഇത് നിന്റെ തന്തയുടെ വീടൊന്നുമല്ല ഇവിടെ കിടന്നു ബഹളമുണ്ടാക്കാൻ. നിന്റെ വീട് അവിടെയാണ് അപ്പുറത്തു. ഇത് റോസമ്മാമ്മയുടെ വീടാണ്. നിനക്ക് നാണമില്ലേ അന്യന്റെ വീട്ടിൽ കിടന്നു ബഹളമുണ്ടാക്കാൻ"
ശാന്തമ്മ ആകെ വിളറി വെളുത്തു. അവൾ ഒട്ടും പ്രതീക്ഷിച്ചില്ല ജോസഫ് തന്നോടിങ്ങനെ പറയുമെന്ന്.
ഒടുവിൽ അവൾ ജോസഫിനോട് പറഞ്ഞു "നീ വലിയ ന്യായമൊന്നും പറയണ്ടാ, എന്റെ പണമെല്ലാം വാടകയ്ക്കാണെന്നും പറഞ്ഞു വാങ്ങി നീ എന്ത് ചെയ്തു. നാണമുണ്ടോടാ നിനക്ക് വൃത്തികെട്ട ശവമേ"
അതിനൊപ്പം ഒരു പ്രഹരം കൂടി അവൾ ജോസഫിനിറ്റ് കൊടുത്തു.
അവളുടെ ശക്തമായ അടിയിൽ അയാളുടെ കവിൾ ചുവന്നു തുടുത്തു.
പിന്നെ അവൾ അവിടെ നിന്നില്ല. അവന്റെ മുഖത്ത് കാർക്കിച്ചു തുപ്പിയിട്ടു അവളിറങ്ങിപ്പോയി. തന്റെ മുഖത്ത് വീണ തുപ്പൽ അയാൾ തോർത്തുകൊണ്ടു തുടച്ചു.
അവൾ വീട്ടിൽ കയറി കതകടച്ചു കുറ്റിയിട്ടു. ഭിത്തിയിൽ തൂക്കിയിട്ടിരുന്ന തന്റെയും ഭർത്താവിന്റെയും ഫോട്ടോ. അവളുടെ നോട്ടം അതിൽ പതിഞ്ഞു. ഇതുവരെ ആ ഫോട്ടോയിൽ അവളൊന്നു ആത്മാർത്ഥമായി നോക്കിയിട്ടുപോലുമില്ല.
അവൾ പൊട്ടിപ്പൊട്ടി കരഞ്ഞു. അവൾ കട്ടിലിലിരുന്നു. തന്റെ നെഞ്ചിലേക്ക് ഊർന്നു വീണ കണ്ണുനീർ അവൾ കൈകൊണ്ടു തുടച്ചു. അവൾ ഓർത്തോർത്തു കരഞ്ഞു കട്ടിലില്ലെയ്ക്കു കിടന്നു. തലയിണയിൽ മുഖമമർത്തി അവൾ വീണ്ടും കരഞ്ഞു. ആ തലയിണയിൽ നിന്നും ജോസഫിന്റെ മണം അവൾ അറിഞ്ഞു. ആ മണത്തോട് ആദ്യമായവൾക്കു വെറുപ്പ് തോന്നി അവൾ ആ തലയിണയും ബെഡ്ഷീറ്റുമൊക്കെ എടുത്തു വെളിയിൽ കൊണ്ടിട്ടു തീ കത്തിച്ചു.
അവൾക്കപ്പോൾ അൽപ്പം ആശ്വാസം തോന്നി. തീ കത്തിയെരിയുമ്പോൾ അവൾ മനസ്സിൽ പ്രാകി "നീചൻ"
ഒരു പെണ്ണിന്റെ പ്രാക്കിനു ഒരു മലയെ വരെ തകർക്കാനുള്ള ശക്തിയുണ്ട്.
അന്ന് രാത്രി അവൾക്കു ഉറക്കം വന്നില്ല.
അവൾ ഭർത്താവിനെ പറ്റി ആലോചിച്ചു. ഒരിക്കൽ താൻ അദ്ദേഹത്തെ സ്നേഹിച്ചിരുന്നു. പക്ഷെ ഒരു കുഞ്ഞു ഉണ്ടാകാതിരുന്നപ്പോൾ താൻ അയാളെ തെറ്റിദ്ധരിച്ചു. അവളിലെ തകരാറാണെന്നു താൻ മുദ്ര കുത്തി.
അങ്ങനെ
💬 Comments
View all comments