Chapter Title : Shadows of Dreams [BangloreMan]
അരികിലേക്ക് വന്നു. അവൾ താഴെ ഇരുന്ന് ബാഗിലുള്ളതെല്ലാം പുറത്തെടുത്തു. സച്ചി സോഫയിൽ ഇരുന്നുകൊണ്ട് ഓരോന്നും എടുത്തു കൊടുത്തു. സച്ചിക്ക് നോക്കണമെങ്കിൽ അന്നയുടെ ശരീരവടിവ് ഷിമ്മിയിലൂടെ കാണാമായിരുന്നു, പക്ഷേ അവൻ അതിൽ ശ്രദ്ധ ചെലുത്തിയില്ല. അന്ന സച്ചിയെ വളരെയധികം സ്നേഹിച്ചിരുന്നു, പക്ഷേ ജാതിയും കുടുംബവും പ്രശ്നമാക്കിയില്ലായിരുന്നെങ്കിൽ സച്ചി അവളെ വിവാഹം കഴിച്ചേനെ.
അന്ന ഒരു ഡിജിറ്റൽ മാർക്കറ്റിംഗ് കമ്പനിയിലാണ് വർക്ക് ചെയ്യുന്നത്. സച്ചിയും അവിടെ തന്നെ. David ഒരു മൾട്ടിനാഷണൽ കമ്പനിയുടെ സെയിൽസ് ഹെഡ് ആണ്. David എപ്പോഴും ട്രാവൽ ആണ്. അതുകൊണ്ട് തന്നെ 2 വർഷത്തെ വിവാഹ ജീവിതത്തിൽ, കുറച്ച് മാസങ്ങൾ മാത്രമേ അവർ ഒരുമിച്ച് നിൽക്കാറുള്ളൂ. അവരുടെ ആനിവേഴ്സറി പോലും 2 വട്ടവും ഒരുമിച്ചല്ലായിരുന്നു.
അന്നയുടെ ഡിജിറ്റൽ മാർക്കറ്റിംഗ് കമ്പനിയിലെ ബിസി ജീവിതം - നീണ്ട മീറ്റിംഗുകൾ, ഡെഡ്‌ലൈനുകൾ. Davidന്റെ യാത്രകൾക്കിടയിലെ ഒറ്റപ്പെടൽ. സ്വപ്നങ്ങളിൽ മാത്രം കാണുന്ന കുടുംബജീവിതത്തിന്റെ സുഖം. ഇതെല്ലാം അവളുടെ മനസ്സിൽ ഓടിമറയുന്നു.
അന്നയുടെ സ്വപ്നം കാണൽ ഇത് ആദ്യമായി അല്ല സംഭവിക്കുന്നത്. അവൾ കാണുന്ന വീടും, കുട്ടികളും, parents നെ കൂടെ താമസിപ്പിക്കുന്നതും അനിയന്റെ പഠിത്തവും എല്ലാം അവളുടെ ആഗ്രഹം ആണ്. പക്ഷേ Davidും അന്നയും ഒരുപോലെ പണി എടുത്താലേ അവരുടെ ചെലവ് തന്നെ നടന്നുപോകാറുള്ളൂ. അന്നയ്ക്ക് കുട്ടികൾ ഇല്ല. അവളുടെ ആഗ്രഹം ഇരട്ടക്കുട്ടികൾ ആണ്.
അന്നയുടെ പേരെന്റ്സും Davidും ആയി നല്ല അടുപ്പത്തിലല്ല. അതുകാരണം David ട്രിപ്പ് പോകുമ്പോൾ മാത്രം ആണ് parents വന്നു നിൽക്കാർ. ചിലപ്പോൾ അനിയൻ Jacob ഓൺലൈൻ ക്ലാസ് ആണെങ്കിൽ വന്നു നിൽക്കും അന്നയുടെ കൂടെ.
അന്നയ്ക്ക് ഒറ്റയ്ക്ക് നിൽക്കാൻ പേടി ആണ്, സ്ലീപ് വാക്കിംഗും നൈറ്റ്മെയറും കാരണം അവൾക്ക് ഇടയ്ക്ക് പ്രോബ്ലംസ് ഉണ്ടാകാറുണ്ട്. ഇത് Davidനും അറിയാം. അതുകൊണ്ട് തന്നെ Davidന് അവിടെ വിശ്വാസം ഉള്ളത് സച്ചിയിൽ ആണ്.
പാക്കിംഗ് എല്ലാം കഴിഞ്ഞു, സച്ചി ബാഗുകളെല്ലാം കൂടെ എടുത്ത് കാർ പാർക്കിംഗിലേക്ക് പോയി. അവൻ ബാഗുകൾ കാറിന്റെ ഡിക്കിയിൽ അടുക്കി വച്ചു. തിരികെ അപ്പാർട്ട്മെന്റിലേക്ക് വന്നപ്പോൾ, അന്ന ഇനിയും തയ്യാറായിട്ടില്ലായിരുന്നു.
"അന്നാ, വേഗം ആകൂ. നമുക്ക്
💬 Comments
View all comments