Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 13 [SmiTHA]
ലോകമഭിജയതി മൃത സംസ്ക്കാരൈണാമു ലോകമാ തസ്യാന്മാതരം പിതരമാചാര്യ പത്നി പുത്രംശി യമന്തേ വാസിനം പിത്രുവ്യം മാതുലം സഗോത്രമ സഗോത്രം വ ദായമുപയ ചേ ദഹനം സംസ്ക്കാരേണ സംസ്‌കൃവന്തി..." ഹേ ദേഹി നിന്നിലുണ്ടായിരുന്ന ആത്മാവ് ജന്മാന്തരങ്ങളുടെ അന്ത്യത്തിൽ സ്വർഗ്ഗപ്രാപ്തി നേടട്ടെ... ഉദകക്രിയകളുടെ പ്രാരംഭമൊക്കെ വൃത്തിയ്ക്ക് വിധേയമായി ഞാൻ അനുഷ്ഠിക്കുന്നു....
കാട്ടുപൂക്കളും ഉരഗങ്ങളും മണക്കുന്ന വെളിമ്പുറത്തെ കാറ്റ് ചിതാഗ്നിയുടെ തീവ്രത വർധിപ്പിച്ചു.
ചിത കത്തിതീരുവോളവും അയാൾ മന്ത്രോച്ചാരണം തുടർന്നു.
ചിതയടങ്ങിയപ്പോൾ അവൻ അതിനരികിൽ കിടന്നു.
പുലരിയിൽ വെളിമ്പുറത്തെ മരങ്ങൾക്കിടയിലൂടെ സൂര്യപ്രകാശം കടന്നു വന്നപ്പോൾ സിദ്ധാർഥ് എഴുന്നേറ്റു.
കത്തിയമർന്ന ചിതയിലേക്ക് നോക്കിയതിന് ശേഷം അയാൾ ചിതാഭസ്മം ഒരു തുണിയിൽ ശേഖരിച്ചു.
എമ്പ്രസ്സ് റോഡിലെ ലോഡ്ജിൽ തിരികെയെത്തിയപ്പോൾ അയാൾ അദ്‌ഭുതപ്പെട്ടു.
കതക് പുറത്ത് നിന്ന് ലോക്ക് ചെയ്തിട്ടില്ല!
അതിനർത്ഥം?
ലോഡ്ജിന്റെ പല ഭാഗത്തും ആളുകൾ നിന്ന് സംസാരിക്കുന്നുണ്ട്.
അവരുടെ നിൽപ്പിലും ഭാവത്തിലും ഒരു സ്വാഭാവികതയുണ്ട്.
എന്നുവെച്ചാൽ ഇതുവരെ തങ്ങളുടെ ഒളിയിടത്തെക്കുറിച്ച് പൊലീസിന് അറിവൊന്നുമില്ലേ?
അയാൾ സാവധാനം പടികൾ കയറി.
അയാളെ അദ്‌ഭുതപ്പെടുത്തിക്കൊണ്ട് അകത്ത് ഷഹാനയും ഫൈസലുമിരിക്കുന്നത് കണ്ടു.
സിദ്ധാർത്ഥിനെ കണ്ട് അവർ പരസ്പ്പരം നോക്കി.
"നീ പോയില്ലേ?"
ഫൈസൽ ചോദിച്ചു.
"എവിടെ...? എവിടെ പർവീൺ?"
ഷഹാന സിദ്ധാർഥിനോട് ചോദിച്ചു.
സിദ്ധാർത്ഥ് ചിതാഭസ്മം പൊതിഞ്ഞ തുണി മേശപ്പുറത്ത് വെച്ചു.
"ഇതിലുണ്ട്..."
അവൻ പറഞ്ഞു.
അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയത് അവർ കണ്ടു.
ഷഹാനയും ഫൈസലും ഒന്നും മനസ്സിലാകാതെ വീണ്ടും പരസ്പ്പരം നോക്കി.
"ഇക്രാം..."
സിദ്ധാർത്ഥ് പറഞ്ഞു.
ഫൈസലും ഷഹാനയും ബാക്കിയൊക്കെ ഊഹിച്ചു.
സിദ്ധാർത്ഥിന്റെ ഏത് വിധത്തിൽ ആശ്വസിപ്പിക്കുമെന്നറിയാതെ അവർ കുഴങ്ങി.
ഷഹാന അവനെ ചേർത്ത് പിടിച്ചു.
അപ്പോൾ നിയന്ത്രണം നഷ്ട്ടപ്പെട്ട് അവൻ വിതുമ്പി.
ഫൈസലും ഒപ്പം നിന്ന് അവന്റെ തോളിൽ പിടിച്ചു.
"നമ്മൾ നഷ്ടങ്ങളോടൊപ്പമാണ് യാത്ര ചെയ്യുന്നത് എപ്പോഴും,"
ഫൈസൽ പറഞ്ഞു.
"നഷ്ടങ്ങളെ വരിക്കുന്നവർ..നഷ്ടങ്ങൾ ആണ് നമ്മുടെ പ്രണയിനികൾ...അതൊക്കെ സമ്മതിച്ചാണ് നമ്മൾ ഇതിനൊക്കെ ഇറങ്ങി പുറപ്പടുന്നത്..അതുകൊണ്ട്..."
പിന്നെ ഷഹാന തങ്ങൾക്ക് പറ്റിയത് വിവരിച്ചു.
"രാജ്യം നമ്മളെപ്പോലെയുള്ളവർക്ക് നൽകുന്ന പ്രതിഫലം ഇതൊക്കെയാണ്..."
ഷഹാനയ്ക്കും ഫൈസലിനും നേരിട്ട അനുഭവങ്ങൾ കേട്ട് സിദ്ധാർത്ഥ് പറഞ്ഞു.
"പക്ഷെ ..അതല്ല ..എങ്ങനെ മെഹ്‌നൂറിനെയും സുൾഫിക്കറേയും
💬 Comments
View all comments