Chapter Title : ഷഹാന IPS : ഒരു സര്വീസ് സ്റ്റോറി 5 [SmiTHA]
നിനക്ക്? നിന്റെ വിരൽത്തുമ്പുകളുടെ സ്പർശത്തിന് വേണ്ടി? പ്രണയത്തിന്റെ മൃദുലഗോപുരങ്ങളായി ഞാൻ കൊണ്ടുനടക്കുന്ന എന്റെ മാറിനെ? എത്ര രാവുകളായി ഞാൻ സ്വപ്നം കാണുന്നു, ഉറങ്ങിയും അല്ലാതെയും, നിന്റെ വിരലുകൾ, നിന്റെ ചുണ്ടുകൾ, അവിടെയൊന്നമരുവാൻ? എത്ര തവണ ഞാൻ കത്തുന്ന പ്രണയത്തീയിൽ ദഹിക്കുകയും പ്രണയപ്രളയത്തിൽ നനഞ്ഞു കുതിരുകയും ചെയ്തിട്ടുണ്ട് എന്നറിയുമോ നിനക്ക്? ഫൈസൽ ഋതുജയെ എഴുന്നേൽപ്പിച്ചു. ജാതിമല്ലികൾ പൂവിട്ട താഴ്വാരത്തിന്റെ പശ്ചാത്തലത്തിൽ അവളുടെ കണ്ണുകളിലെ മദഭരമായ ഉഷ്ണവികാരത്തിലേക്ക് അവൻ നോക്കി. യമുനയുടെ നീലനിറമുള്ള പ്രണയത്തിന് പന്തലൊരുക്കിയ കോടമഞ്ഞിൽ അവന്റെ കണ്ണുകളിലെ മോഹനക്ഷത്രങ്ങൾ നോക്കിയവളും.
നോക്കി നിൽക്കെ അവൾ അവന്റെ നെഞ്ചിൽ സ്വയം സമർപ്പിച്ചു. അവന്റെ മാറിൽ നെഞ്ചിലെ പുളകങ്ങൾ മുഴുവനുമിറക്കി വെച്ച് ഏറെ സമയം അവൾ നിന്നു. പിന്നെമുഖമുയർത്തിയപ്പോൾ അതിന് കാത്തിരുന്നിട്ടെന്നത് പോലെ അവൻ അവളുടെ അധരത്തിന്റെ പവിഴഭംഗിയിൽ അമർത്തി ചുംബിച്ചു. തന്റെ ശ്വാസം മുഴുവനും നില്ക്കുന്നത് പോലെയും നെഞ്ചിടം മുഴുവനും സുഖലഹരിയിൽ നുറുങ്ങി ചിതറുന്നത് പോലെയും അവൾക്ക് തോന്നി.
"ഈശ്വരാ...!!"
അവന്റെ ഓരോ ചുംബനവും മറ്റേതോ ലോകത്തെന്നതുപോലെ ഏറ്റുവാങ്ങുമ്പോൾ അവൾ അതിശയത്തോടെ ചിന്തിച്ചു.
"ഉമ്മ വെയ്ക്കുമ്പോൾ ഇത്രയും സുഖമോ!" താഴ്വാരത്ത് ജാതിമല്ലികളുടെ ഇതളുകളുടെ നനവിൽ നിന്നും മഞ്ഞുതുള്ളികൾ ഇറ്റുവീഴുമ്പോൾ തന്റെ അധരം ഫൈസലിന്റെ ഉമിനീരിന്റെ മധുരത്തിൽ കലരുന്നത് അവൾ അറിഞ്ഞു. അപ്പോൾ അവളുടെ കൈകൾ അവനെ ചുറ്റിവരിഞ്ഞു. പ്രണയം മതിവരാതെയൊഴുകുകയാണ്. അതിന്റെ സുഖാലസ്യത്തിൽ തന്റെ അധരം അവന്റെ പല്ലുകൾക്കും മാറിടം അവന്റെ നെഞ്ചിലും ഞെരിഞ്ഞമരാൻ യഥേഷ്ഠം വിട്ടുകൊടുത്ത് അവൾ അരക്കെട്ട് അവന്റെ അരയോട് ചേർത്തമർത്തി.
ഫൈസലിന്റെ കൈകൾ തോളിൽ നിന്ന് താഴേക്ക് നീങ്ങിയപ്പോൾ ഋതുജ കാത്തിരുന്നു. ഈശ്വരാ,ഇപ്പോൾ വരും
💬 Comments
View all comments