0%

Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 5 [SmiTHA]

Author : സ്മിത Read All Parts 419

നീങ്ങുന്നു. ഒരു വളവ് തിരിഞ്ഞപ്പോൾ അതിമനോഹരമായ ഒരു കറാഞ്ചു മരം കാണാവുന്നു.

പട്ടാള വാഹനങ്ങൾക്ക് മുമ്പിൽ പെട്ടെന്നാണ് മുഖം മൂടി ധാരികളായ കറുത്ത വസ്ത്രങ്ങൾ ധരിച്ച, തോക്കുകളേന്തിയ ദീര്ഘകായരെ കാണുന്നത്.

അവർക്ക് മുമ്പിൽ പാറിക്കളിക്കുന്ന കറുത്ത കൊടിയിലെ വെളുത്ത അക്ഷരങ്ങൾ വായിച്ച താൻ ഞെട്ടിത്തരിച്ചുപോയി.

അദാവ്‌ലാ അദ് ഇസ്‌ലാമിയാഫി ഇൽ ഇറാഖ് വാ സം

ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയ.

തന്റെ ചോര മഞ്ഞുകട്ടപോലെ മറവിക്കുന്നത് അവൾ അറിഞ്ഞു. പിന്നെ തുരുതുരാ വെടിയൊച്ചകൾ, പുകമറ, ബസ്സിന്റെ ചില്ലുജന്നൽ തുളച്ചുതകർത്തുകൊണ്ട് പാഞ്ഞുകയറിയ വെടിയുണ്ടയിൽ വീണ ഫലിതപ്രിയനായ ഡ്രൈവർ ബെഹ്‌റാം സുൾഫി. അയാളുടെ നെഞ്ചിൽ നിന്ന് തെറിച്ച ചോര ഒരു കൊളാഷ് ചിത്രംപോലെ പൊട്ടിക്കീറിയ ഗ്ളാസ്സിൽ നിറഞ്ഞു.

പിന്നെ ഉർദുവും പഷ്ത്തൂണും കലർന്ന ഭാഷയിൽ തെറിയഭിഷേകം. ബസ്സിലേക്ക് പാഞ്ഞുകയറിയ ശിരോവസ്ത്രധാരികൾ കോമളത്വം തോന്നിക്കുന്ന ആൺകുട്ടികളെയും പെൺകുട്ടികളെയും വലിച്ചിഴച്ച് പുറത്തെത്തിച്ചു. ഭയാക്രാന്തരായി അലറി നിലവിളിക്കുന്ന തന്റെ കൂട്ടുകാരെ നോക്കി കോപാക്രാന്തരായി തെറിയഭിഷേകം തുടരുകയായിരുന്നു ഭീകരന്മാർ പാതയരികിൽ കൂടിക്കിടന്ന പുൽക്കൂമ്പാരത്തിലേക്ക് നുഴഞ്ഞുകയറിയ തന്നെ കണ്ടില്ല.

എത്രനേരം അതിനുള്ളിൽ ശ്വാസമടക്കിപിടിച്ച് കിടന്നു എന്നോർമ്മയില്ല. കണ്ണിലൂടെയും മൂക്കിലൂടെയും പുഴുക്കളും കീടങ്ങളേയും കയറിപ്പോകാൻ ശ്രമിക്കുമ്പോഴും അതൊക്കെ സഹിച്ച് താൻ കിടന്നു. അൽപ്പം കഴിഞ്ഞപ്പോൾ കാതടപ്പിക്കുന്ന സ്വരത്തിൽ വെടിയൊച്ചയും ആകാശം പിളർക്കുന്നത്രയുച്ചത്തിലുള്ള നിലവിളിയും കേട്ടു. അൽപ്പം കഴിഞ്ഞപ്പോൾ വാഹനങ്ങൾ അകന്നുപോകുന്ന ശബ്ദം കേട്ടു.

പിന്നെ എല്ലാം ശാന്തമായപ്പോൾ പുൽക്കൂമ്പാരത്തിനുള്ളിലൂടെ താൻ വെളിയിലേക്ക് നോക്കി. അൽപ്പം മുമ്പുവരെ താൻ സംസാരിച്ച, ഫലിതം പങ്കിട്ട, ആൺകുട്ടികൾ ശിരസ്സും ഉടലും വേർപെട്ട് ചോരയിൽ പുതഞ്ഞ് കിടക്കുന്നു.

ബസ് അവിടെക്കാണാനുണ്ടായിരുന്നില്ല.

ശ്വാസം നിലയ്ക്കുന്ന കാഴ്ചക്ക് മുമ്പിൽ താൻ ബോധരഹിതയായി.

കണ്ണുതുറക്കുമ്പോൾ തന്നെ ഉറ്റുനോക്കുന്ന യൂസുഫിനെയാണ് താൻ കാണുന്നത്.

അന്ന് മുതൽ തന്റെ പ്രാണനായി കൂടെയുണ്ട്.

താൻ കണ്ട ഏറ്റവും മനോഹരമായ കണ്ണുകളുള്ള പുരുഷൻ.

നക്ഷത്രപ്പൊടികൾ തിളക്കം നൽകിയ

💬 Comments

View all comments