Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 7 [SmiTHA]
തേൻ കണങ്ങൾ കൊണ്ട് നിറയ്ക്കുന്ന ഒരറിവ് ...നിങ്ങൾക്ക് ഞാൻ ഋതുജയായി പ്രത്യക്ഷയാവുന്നു എന്ന്...അറിയുമോ ...ഇന്നലെ രാത്രി …. ഞാനാ കഥകേട്ട് …. ഋതുജയുടെ കഥ കേട്ട്.. ഇന്നലെ രാത്രി ഉറങ്ങിയേയില്ല...യാ അല്ലാഹ് ...! എന്തായിത് എന്റെ ബദരീങ്ങളെ? എന്നൊക്കെ എത്രപ്രാവശ്യമാണ് സ്വയം പറഞ്ഞതെന്ന് അറിയുമോ നിനക്ക്....?"
ഫൈസൽ പാതയരികിൽ കാർ നിർത്തി.
സ്വർണ്ണ വൃത്തങ്ങൾ സുഷിരം തീർത്ത ആകാശത്തിന് കീഴിൽ, ഭീമാകാരനായ ഒരു സിൽവർ ഓക്കിന് ചുവട്ടിൽ അവരുടെ കാർ നിന്നു.
കാർ നിർത്തി ഫൈസൽ അവളെ അമർത്തി പുണർന്നു.
അതിന് കൊതിച്ച് കാത്തിരുന്നത് പോലെ അവളും അയാളെ വരിഞ്ഞു മുറുക്കി.
"പറയൂ...."
അയാളുടെ ചൂടുള്ള മന്ത്രണം അയാൾ കേട്ടു.
"പറയാതെ കെട്ടിക്കിടക്കുന്ന വാക്കുകളോരോന്നും...ഒന്നും ബാക്കിവെക്കാതെ പറയൂ..." "എന്നോട് ഗോകുൽ പറയുന്നത് എനിക്ക് കേൾക്കാം: ഷഹാന നീ സന്തോഷവതിയാകാനാണ് ഞാൻ ആഗ്രഹിക്കുന്നത്...എന്നെയോർത്ത് കരയുന്നവളല്ല...സന്തോഷത്തിനിടയിലും എന്നെ ഓർക്കുന്നവളാണ് എനിക്ക് വേണ്ടത്..."
ഫൈസലിന്റെ ചുണ്ടുകൾ അവളുടെ നെറ്റിയിലമർന്നു.
"നിനക്ക് ആ സന്തോഷം തരാൻ എനിക്ക് യോഗ്യതയുണ്ടോ?"
അയാൾ ചോദിക്കുന്നത് അവൾ കേട്ടു. "ആ സന്തോഷം മെഹ്‌നൂറിനെ സങ്കടപ്പെടുത്തില്ലേ?"
ചുണ്ടുകൾ കവിളിലമർത്തി അവൾ ചോദിച്ചു.
"അവൾക്ക് സങ്കടമുണ്ടാകും..."
ഫൈസൽ പറഞ്ഞു.
"അവളുടെ വേദന എനിക്കും വേദനയാണ്..പക്ഷെ നീ..."
അയാളുടെ മൗനം അവളെ പൊള്ളിച്ചു.
"ഫൈസൽ..."
അവൾ മന്ത്രിക്കുന്ന സ്വരത്തിൽ വിളിച്ചു.
അയാൾ അവളെ നോക്കി.
"ഞാൻ അവകാശവാദമൊന്നും ഉണ്ടാക്കില്ല...മെഹ്‌നൂറിനെ വിഷമിപ്പിക്കുന്ന ഒരു സംസാരവും ഒന്നും എന്റെ ഭാഗത്ത് നിന്നും ഉണ്ടാവില്ല...അത്കൊണ്ട്...എനിക്ക്..."
ഫൈസൽ ബാക്കി കേൾക്കാൻ കാത്തു.
"അവിടെ ബീച്ചിൽ വെച്ച് ...."
അവളുടെ സ്വരം വിറച്ചു.
തന്റെ നെഞ്ചും ദേഹം മുഴുവനും
💬 Comments
View all comments