Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 8 [SmiTHA]
വ്യക്തമായി കേൾക്കാം.
അസ്‌ലം തിടുക്കത്തിൽ മൊബൈലെടുത്തു.
സാറ്റലൈറ്റ് പിൻ ആക്റ്റിവെയ്റ്റ് ചെയ്തു.
കോണ്ടാക്റ്റിൽ നിന്ന് രണ്ടുപേരുകൾ തെരഞ്ഞെടുത്തു.
എംബസ്സിയിലെ ക്രിപ്റ്റോളജിസ്റ്റ് സോഫിയാ വിൻസെൻറ്റ്. പിന്നെ ഫൈസൽ ഗുർഫാൻ ഖുറേഷി.
മോഡ്യൂൾ സ്‌ക്രീൻ മുഴുവൻ ഫേഡ് ഔട്ട് ചെയ്തതിനു ശേഷം ജാമർ ഐക്കണിൽ വിരലമർത്തി.
അവൻ ഒന്ന് സംശയിച്ചു.
വെറും എട്ട് കിലോമീറ്ററെടുത്താണ് പാക്കിസ്ഥാനി ചാരസംഘടനയായ ഐ എസ് ഐയുടെ ഓഫീസ്. പന്ത്രണ്ട് കിലോമീറ്റർ കഴിഞ്ഞാൽ സൈന്യത്തിന്റെ സൈബർ വിഭാഗമായ റ്റി എഫിന്റെ കെട്ടിടവും.
തന്റെ മൊബൈലിൽ നിന്നുള്ള സിഗ്നൽ ഇവയിലേതെങ്കിലും ഒന്നിലെ റഡാറിൽ ഡിസ്പ്ലേ ചെയ്യപ്പെട്ടാൽ!
ഈശ്വരാ, കാത്തോളണേ!
ദൃഢനിശ്ചയത്തോടെ അവൻ ടൈപ്പ് ചെയ്തു.
നോട്ട് ദ കേണൽ ബട്ട് ദ ജനറൽ ഹാസ് കം റ്റു ഡി.
മെസ്സേജ് ഡെലിവേഡ് ആയതിന് ശേഷം ഓട്ടോ ഡിലീറ്റ് ചെയ്യപ്പെട്ടു.
അസ്‌ലം മിടിക്കുന്ന ഹൃദയത്തോടെ മുമ്പോട്ട് നോക്കി.
"ആഹാ, ജനറൽ സാബ്."
ദാവൂദ് കൈകളുയർത്തി ജനറൽ മിർസാ ജഹാംഗീർ ഖറാമത്തിൻറെ നേരെ ചെന്നു.
"വരണം വരണം..."
മുമ്പിലെ സപ്രമഞ്ചത്തിൽ അയാൾ അദ്ദേഹത്തെയിരുത്തി.
ജനറൽ നിരുന്മേഷവാനായി കാണപ്പെട്ടു.
അദ്ദേഹം ദാവൂദിന് അഭിമുഖമായി ഇരുന്നു.
"എന്ത് പറ്റി ജനറൽ സാബ്? മുഖത്ത് കടന്നൽ കുത്തിയോ?"
അത് പറഞ്ഞിട്ട് അയാൾ പൊട്ടിച്ചിരിച്ചു.
"തമാശ കേൾക്കാൻ വന്നതല്ല ഞാൻ,"
ഗൗരവത്തിൽ ജനറൽ പറഞ്ഞു.
"ഷെഹ്‌സാദ് ഭായി...നിങ്ങൾ നിക്കാഹിൽ പങ്കെടുക്കാൻ പാടില്ല..."
"ആരുടെ നിക്കാഹിൽ?"
"ആരുടെ നിക്കാഹാണ് ഹോട്ടൽ ഷെറാട്ടണിൽ നടക്കുന്നത്?"
"അതിപ്പോൾ ഈ കറാച്ചിയിൽ മാത്രമല്ല, പാക്കിസ്ഥാൻ മുഴുവനുമറിയാം ..ചിലപ്പോൾ നിങ്ങളുടെ ശത്രുരാജ്യം എന്റെ ഹിന്ദുസ്ഥാന് പോലുമറിയാം,"
"അവരറിഞ്ഞിരിക്കുന്നു,"
സ്വരത്തിലെ പാരുഷ്യം വിടാതെ ജനറൽ പറഞ്ഞു.
"അതുകൊണ്ടുതന്നെ ഒരു സൂയിസൈഡ് സ്‌ക്വാഡിനെ ഹിന്ദുസ്ഥാൻ അയച്ചിട്ടുണ്ട്..."
ആ വാക്കുകൾ കേട്ട് അസ്‌ലം നടുങ്ങി.
പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിക്ക് തങ്ങളുടെ മിഷനെക്കുറിച്ച് വിവരം കിട്ടിയിരിക്കുന്നു!
പക്ഷെ എങ്ങനെ?
ആരിൽ നിന്നും?
അസ്‌ലത്തിന്റെ വിരലുകൾ കീപാഡിൽ വേഗത്തിൽ ചലിച്ചു.
പി ജി ഗോട്ട് ദ സ്മെൽ ഓഫ് ഔർ മിഷൻ.
"ജനറൽ സാബ്,"
ദാവൂദ് ചിരിച്ചു.
"രണ്ടുകൊല്ലം മുമ്പ് ഇതേ ഹോട്ടലിൽ എന്റെ മകളുടെ നിക്കാഹ് നടന്നു...അന്നും നിങ്ങൾ പറഞ്ഞു
💬 Comments
View all comments