Chapter Title : ഷഹാനയും എളാപ്പയും 2 [Love]
കിടന്നു.
കുറച്ചു മാസങ്ങളും വർഷവും കടന്നു പോയി.
അങ്ങനെ അവൾക് പലപ്പോഴും ഭർത്താവിൽ നിന്നും നല്ലത് കേൾക്കേണ്ടി വന്നിട്ടില്ല ചിലപ്പോഴൊക്കെ കുറ്റവും കുറവും ആയിരുന്നു സ്വന്തം വീട്ടിൽ പോകാൻ അനുവാദം പോലും കിട്ടാൻ പാടായിരുന്നു എങ്കിലും അവൾ വല്ലപ്പോഴും പോകും ഉപ്പയോടു ചോദിച്ചിട്ട് വൈകിട്ട് തന്നെ തിരിച്ചും വരും.
ഒരിക്കൽ മോൻ കളിച്ചു കൊണ്ടിരുന്നപ്പോൾ വീണു ജോലിയിൽ ആയിരുന്ന ഷാഹി അത് അറിഞ്ഞില്ല. കുട്ടിയുടെ കരച്ചിൽ കേട്ടു അവൾ വന്നപ്പോൾ ഉമ്മ മോനെ പിടിച്ചു നില്കുന്നു നെറ്റിയിൽ തടവുന്നുണ്ട്.
പിന്നെ പറയണോ ചീത്തവിളിയും ഒക്കെ കേട്ടു അവളെ അവർ കരയിപ്പിച്ചു ഉപ്പ വന്നപ്പോഴും ഒന്നും മിണ്ടാതെ അമ്മായിഅമ്മ പറഞ്ഞ കള്ളം വിശ്വസിച്ചു അവളെ എന്തൊക്കെയോ പറഞ്ഞു.
വൈകിട്ട് ഭർത്താവ് വന്നപ്പോൾ ഒന്നും മിണ്ടാതെ മുറിയിലേക്ക് കടന്നു വന്നു അവളെ തല്ലി . എല്ലാം സഹിച്ചു കൊണ്ടവൾ ഒന്നും മിണ്ടാതെ കട്ടിലിൽ പോയി കിടന്നു കരഞ്ഞു.
തന്റെ വിഷമങ്ങൾ ഒക്കെ കേൾക്കാതെ ചോദിക്കാതെ കുറ്റപ്പെടുത്തലുകൾ മാത്രമായി.
ഒടുവിൽ വീട്ടുകാരെ വിളിച്ചു പറഞ്ഞു രണ്ടു ദിവസം അവളെ വീട്ടിലേക്കു പറഞ്ഞു വിട്ടു.
രണ്ടു ദിവസം ആയി അത് ഒരാഴ്ച ആയി ഭർത്താവ് വിളിക്കാൻ വന്നില്ല ഫോണും എടുത്തില്ല. അവൾക് ഏറെ സങ്കടം ആയി തന്നെ ഒഴിവാക്കുകയാണോ എന്നു പോലും ചിന്തിച്ചു കരഞ്ഞു.
ഒടുവിൽ ഉപ്പയും ഉമ്മയും നിർബന്ധിച്ചു അവളെ ഭർത്താവിന്റെ വീട്ടിലേക്കു പറഞ്ഞു അയച്ചു. പോകാൻ മടി കാണിച്ചെങ്കിലും അവർ കൊണ്ട് വിട്ടു.
ചെന്ന പാടെ ഇഷ്ടക്കുറവ് കാണിച്ചെങ്കിലും അവൾക് അത് പതിവ് പോലെ ആയിരുന്നു.
കുറച്ചു നാൾ അധികം മിണ്ടാതെ ഒക്കെ മുന്നോട്ട് പോയി മോനോട് അവർക്കു സ്നേഹം ഉണ്ട് അത് തന്നോട് കാണിക്കുന്നില്ല എന്നു തോന്നി.
അവൾ
മോൻ വളർന്നു. അവന്റെ കുസൃതികളും ഒപ്പം. അവന്റെ പിടിവാശികളും.
ഒടുക്കം അവളെ എല്ലാരും പതിയെ വെറുത്തു അവളുടെ ഇഷ്ടങ്ങൾ പോലും മറ്റുള്ളവർക് ഒരു ഭാരം ആയി. എന്നാലും അവൾ എല്ലാം സഹിച്ചു നിന്നു ഒരു ജോലിക്കാരിയെ പോലെ .
മോൻ വളർന്നു. അവസാനം അവളെ ഉപേക്ഷിക്കാൻ അവളുടെ ഭർത്താവ് എടുത്ത തീരുമാനം ആയിരുന്നു സ്ത്രീധനം ആവശ്യപെടുക എന്നത്. അവൾക്കു അത് കഴിയുമായിരുന്നില്ല. വീട്ടിലേക്കു വിളിച്ചെങ്കിലും ഇക്കയോ ഉപ്പയോ എടുത്തില്ല മെസ്സേജ് അയച്ചെങ്കിലും വിളിച്ചോളാ എന്നു പറഞ്ഞു.
എല്ലാം സഹികെട്ടു അവൾ വീട്ടിലേക്കു ചെന്നപ്പോൾ കടം മേടിച്ചതു തിരിച്ചു കൊടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല എന്നാണ്
💬 Comments
View all comments