Chapter Title : ഷൈനിങ് ഷൈനി 1 [അർജുൻ]
ഏതാണ്ട് സന്ധ്യ കഴിഞ്ഞു ഒരു 7.30 ആയിട്ടുണ്ടാവും. അപ്പോളാണ് ബെന്നിച്ചേട്ടൻ ജോലി കഴിഞ്ഞു വീട്ടിലെത്തിയത്.
ബെന്നിച്ചേട്ടൻ എന്നെ കണ്ടുകൊണ്ടു, എന്നാടാ നന്ദൂ, എന്തൊക്കെയുണ്ട് വിശേഷം? പുതിയ കോളേജിലൊക്കെ ചേർന്നിട്ടു നീ നമ്മളോടൊന്നും അവിടുത്തെ ഒരു വിശേഷോം പറയാറില്ലല്ലോ. എങ്ങനുണ്ട് കോളേജും പുതിയ ഫ്രണ്ട്‌സും ഒക്കെ?
ഞാൻ : ഓ എന്നാ പറയാനാ ചേട്ടാ, അങ്ങനെ പറയത്തക്ക വിശേഷം ഒന്നും ഇല്ല. കോളേജ് കൊള്ളാം. പിന്നെ ചേട്ടനെ എപ്പോഴേലും ഒന്ന് കണ്ടു കിട്ടിയിട്ടു വേണ്ടേ സംസാരിക്കാൻ. ഞാൻ ഇവിടെ വരുമ്പോളൊന്നും ചേട്ടൻ ഇവിടില്ലല്ലോ. പിന്നെ ചേച്ചിയെ എന്നും കാണാറുണ്ടല്ലോ. ഞാൻ എല്ലാ വിശേഷങ്ങളും ചേച്ചിയോട് പറയാറുമുണ്ട്. ചേച്ചി ചേട്ടനോട് ഒന്നും പറയാറില്ലേ?
ബെന്നിച്ചേട്ടൻ: ആ ബെസ്റ്, എന്റെ ഭാര്യയല്ലേ..അവള് അവളുടെ പരാതികൾ പറഞ്ഞു തീർത്തിട്ട് വേണ്ടേ നിന്റെ കാര്യങ്ങൾ പറയാൻ...ഹ.ഹ.ഹ ..ചേട്ടൻ ചിരിച്ചു.
ഹഹ , ഞാനും ചിരിച്ചു.
ഞാൻ: എങ്കിൽ ചേട്ടാ, ഞാൻ പൊയ്ക്കോട്ടേ? ചേട്ടൻ ഇനി കൊച്ചിനെ നോക്കിക്കൊള്ളുമല്ലോ?
ബെന്നിച്ചേട്ടൻ : നീ അവിടെ നിക്കടാ, പോയിട്ടെന്താ ഇത്ര ധൃതി?
അപ്പോഴേക്കും ബെന്നിച്ചേട്ടൻ പറയുന്നത് കേട്ടുകൊണ്ട് ഷൈനിച്ചേച്ചി അങ്ങോട്ട് വന്നു.
ഷൈനിച്ചേച്ചി : നിങ്ങളീ കൊച്ചിനെ ഒന്ന് കുറച്ചു നേരം നോക്ക് മനുഷ്യ, അവൻ പോട്ടെ, രാത്രിയായില്ലേ...
ബെന്നിച്ചേട്ടൻ: അതിനെന്നാ, അവനു വീട്ടിൽ പോവാൻ ബസ് ഒന്നും പിടിച്ചു പോവണ്ടല്ലോ..ഇവിടുന്നു രണ്ടു ചട്ടം ചാടിയാൽ അവന്റെ വീട്ടിൽ എത്തൂല്ലേ..
ഷൈനിച്ചേച്ചി : അവനു വല്ലോം പഠിക്കാൻ ഒക്കെ കാണും. നിങ്ങൾക്കു നിങ്ങടെ കൊച്ചിനെ കുറച്ചു സമയം നോക്കാൻ മേലെ മനുഷ്യാ?...എന്റെ കുളി പോലും ഇതുവരെ കഴിഞ്ഞിട്ടില്ല
💬 Comments
View all comments