Chapter Title : ഷജ്നാമെഹ്റിൻ 2
ഓർമ്മയുള്ളൂ.
ഉമ്മാ...ഉമ്മായെന്നുള്ള മോളുടെ കരച്ചിൽ കേട്ടാണ് സുഹറ കണ്ണു തുറന്നത്.
മകൾ തന്റെ മുഖത്ത് വെള്ളം കോരിയൊഴിച്ചിരിക്കുന്നു.
മുഖവും തലമുടിയും നനഞ്ഞിരിക്കുന്നു.
തറയിൽ വീണത് കൊണ്ട് ഇടുപ്പിലും തലയിലും അസഹ്യമായ വേദന.
അവൾ തന്റെ നൈറ്റി ശരിയാക്കി എണീറ്റ് കൈ തലയിൽ വെച്ച് ഷജ്നയോട് കെഞ്ചി.
ഉപ്പയാരാണെന്ന് ചോദിക്കരുത് മോളേ...
മനഃപ്പൂർവ്വമല്ല... അവനെന്നെ ബലമായി...
"സുഹറയ്ക്ക് വാക്കുകൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ല..."
"ഇല്ല ഞാൻ ചോദിക്കുന്നില്ല ഉമ്മ വന്ന് കിടക്ക്"
ഉമ്മയ്ക്ക് ഇങ്ങനെയൊരു അനുഭവമുണ്ടായി എന്നത് ശരി തന്നെ, പക്ഷേ ആരാണെന്ന് പറയുന്നില്ല...എന്തായിരിക്കും കാരണം?
എന്തായാലും ഉമ്മ തെറ്റുകാരിയല്ലെന്നറിഞ്ഞപ്പോൾ പകുതി ആശ്വാസമായി അവൾക്ക്.
ഇനിയൊരവസരത്തിൽ ഉമ്മാനെക്കൊണ്ട് പറയിക്കും എന്നുറപ്പിച്ച് ഷജ്നയെണീറ്റ് അടുക്കളയിൽ പോയി. കുറച്ച് ചോറെടുത്ത് ഉമ്മാക്ക് വാരിക്കൊടുത്തു.
ഇത്രയൊക്കെയറിഞ്ഞിട്ടും തന്റെ മോൾ തന്നെ വെറുക്കുന്നില്ല പക്ഷേ...ഉപ്പയാരെന്നറിഞ്ഞാൽ അവൾ തന്നെ വെറുക്കും പിന്നെ ജീവനോടെയിരിക്കില്ല ഞാൻ.
അവൾ കൈ കഴുകി ഉമ്മയോടൊപ്പം കയറിക്കിടന്നു.
"തന്റെ ഉമ്മയെ പിച്ചിച്ചീന്തിയ ദ്രോഹിയായ തന്റെ ഉപ്പ ആരായിരിക്കും?"
അയാളന്നത് ചെയ്തില്ലായിരുന്നെങ്കിൽ താൻ ജനിക്കുമായിരുന്നില്ല.
തന്റെ ദേവികയ്ക്ക് മറ്റൊരു കൂട്ടുകാരിയെ കിട്ടുമായിരുന്നു..അത് ചിന്തിച്ചപ്പോൾ അവൾക്ക് അന്നത് നടന്നത് നല്ലതായും തോന്നി.
ഉമ്മ ക്ഷീണവും സങ്കടവും കൊണ്ട് തളർന്നുറങ്ങി.
അവൾ ഉമ്മയുടെ നെഞ്ചിൽ കൈവച്ച് നൂറുനൂറ് ചിന്തകളുടെ കെട്ടഴിച്ചു.
അപ്പോഴാണ് അവൾക്ക് ആൽബത്തിലെ മറ്റൊരു പന്തികേട് മനസ്സിൽ തോന്നിയത്.
അവളെണീറ്റ് വീണ്ടും ആൽബം തുറന്നു.
തന്റെ ഫോട്ടോ മൂന്നോ നാലോ മാത്രം, അതും ഒന്ന് ഇക്കയുമൊത്ത് മറ്റൊന്ന് ദേവികയുമൊത്തുള്ളത്, ഇക്കയുടെ ഒറ്റയ്ക്കുള്ള പത്തോളം ഫോട്ടോകൾ,ഉമ്മയും ഇക്കയുമൊന്നിച്ച് അതിന്റെയിരട്ടി ഫോട്ടോ,ഉമ്മ തനിച്ച് ഇല്ല,ഞാനും ഉമ്മയും ചേർന്നുള്ളതും ഇല്ല.
💬 Comments
View all comments