Chapter Title : ഷജ്നാമെഹ്റിൻ 4
ശരിയമ്മേ"
ആ അമ്മമനസ്സ് നീറിപ്പുകഞ്ഞു.
ഷജ്ന യാത്രയായപ്പോൾ സാവിത്രി നെഞ്ച് പൊട്ടുന്ന വേദനയിൽ "ന്റെ കുട്ട്യേള് രണ്ടും രണ്ടായി"എന്നും പറഞ്ഞ് അതു വരെ അടക്കി വെച്ച സങ്കടം അണപൊട്ടിയൊഴുക്കി.
സാവിത്രിയുടെ കരച്ചിൽ കണ്ട് യാത്രയായ ഷജ്ന ഒന്ന് തിരിഞ്ഞു നോക്കി,ഓടി വന്ന് അമ്മയെ കെട്ടിപ്പിടിച്ച് അടിവയറ്റിലെ തീ ശമിക്കും വരെ രണ്ട് പേരും കണ്ണുനീരൊഴുക്കി.
രണ്ടുപേരുടെയും സ്നേഹം കണ്ട് കൂടിനിന്നവർക്കും സഹിക്കാനായില്ല.
മനസ്സ് മരവിക്കാത്തവർക്ക് ഉള്ളു പിടഞ്ഞു.
പ്രതാപൻ ഇത് കാണാനുള്ള കരുത്തില്ലാതെ തല തൂണിൽ വച്ച് മുഖം മറച്ചു.
ദിവ്യപുഷ്പങ്ങളുടെ സ്നേഹത്തിന് മുൻപിൽ പിടിച്ചു നിൽക്കാനാവാതെ സുഹറയും ഷാജഹാനും ചങ്കു പിടച്ചു.
ഇടറിയ കണ്ഠങ്ങളാലവർ യാത്ര പറഞ്ഞിറങ്ങി.
വീടെത്തുന്നത് വരെ കണ്ണുനീർ വാർത്ത ഷജ്ന പെട്ടെന്ന് തന്നെ സാധാരണ ജീവിതത്തിലേക്ക് തിരിച്ച് കയറി.
രാത്രിയിലും പായസം മതിവരുവോളം കുടിച്ച് മത്ത് പിടിച്ച് ഷജ്ന ഉറങ്ങാൻ കിടന്നുവെങ്കിലും സുഹറയവളെ വിലക്കി.
" ഉമ്മ വാക്ക് പാലിക്കാൻ പോവാണ്,ഇത് കഴിഞ്ഞ് പിന്നെ നീ ആവർത്തിക്കരുത്"
"ഇല്ല"
"ഞാൻ പറയാം നീ ഉറങ്ങാതിരിക്ക്"
"ഉം.."
ഷജ്നയ്ക്ക് എന്തെന്നില്ലാത്ത ഒരു ഉന്മാദാവസ്ഥയായിരുന്നു മധുര ലഹരിയിൽ അവൾ ഒഴുകിനടന്നു.
ഉമ്മയെന്താണ് ചെയ്യാൻ പോകുന്നതെന്ന ആകാംക്ഷയും, ഒരു പുരുഷനെ മുഴുവനായും തന്റെ വരുതിയിലാക്കാനുള്ള ആർത്തിയും, ഇക്കയെ എങ്ങനെ നേരിടുമെന്നുള്ള ഭയവും നാണവും എല്ലാം കൂടി അവൾ ഒരഗ്നിപർവ്വതം പോലെ പുകഞ്ഞു.
"മോള് ചെല്ല്"
"ഉമ്മ എല്ലാം പറഞ്ഞ് ശരിയാക്കിയോ?"
"ഉം.."
ആ മൂളൽ അത്ര പന്തിയായി തോന്നിയില്ലെങ്കിലും ഷജ്ന ഇക്കയുടെ മുറിയുടെ വാതിൽക്കൽ അങ്ങോട്ടുമിങ്ങോട്ടുമായി നിന്നു.
ഷാജി ചരിഞ്ഞ് കിടക്കുകയായിരുന്നത് കൊണ്ട് ഇതൊന്നും അറിയുന്നില്ലായിരുന്നു
💬 Comments
View all comments