Chapter Title : ഷജ്നാമെഹ്റിൻ1
മാറ്റം മനസ്സിലാക്കിയ ഒരേയൊരാൾ ദേവികയാണ്.
അതവൾ ഷജ്നയുടെ മുഖത്ത് നോക്കി പറഞ്ഞില്ലെന്ന് മാത്രം!
തന്റെ കൂട്ടുകാരിക്ക് ജാള്യതയുണ്ടാവരുതല്ലോന്നോർത്താണ് തമ്പുരാട്ടിക്കുട്ടിയത് പറയാതിരുന്നത്.
ഷജ്ന വാനമ്പാടിയെപ്പോലെ ഒഴുകിനീങ്ങുകയായിരുന്നു.
ഇരു കൈകൾ കൊണ്ടും ഷാളിൽ പല വിദ്യകളും കാണിച്ച് തലേന്ന് രാത്രി പെയ്ത മഴയിൽ കുളിച്ച തുമ്പപ്പൂക്കളും തൊട്ടാവാടികളും നിറഞ്ഞ തൊടിയിലൂടെ അവൾ കൊലുസ്സ് കിലുക്കി ചുവടുകൾ വെച്ചു.
ദേവികയുടെ കാത്തിരിപ്പിന് വിരാമമിട്ട് ഷജ്നാമെഹ്റിൻ നാലുകെട്ടിന്റെ പടിപ്പുരവാതിൽ കടന്ന് അകത്തേക്ക് കാലെടുത്ത് വെച്ചതും ദേവികത്തമ്പുരാട്ടി ഒരു കുസൃതിക്കാറ്റായ് ഓടി വന്ന് അവളെ പൂമുഖത്തേക്ക് കൂട്ടിക്കൊണ്ട് പോയി.
"മോള് വരൂംന്നും പറഞ്ഞ് കാത്തിക്ക്യായ്രുന്നു ന്റെ കുട്ടി ഇപ്പളാ ഒന്ന് ചിരിച്ച് കണ്ടേ മോള് അകത്തോട്ട് ചെല്ല്'
ഇതും പറഞ്ഞ് സാവിത്രിത്തമ്പുരാട്ടി മോര് മുറിയിൽ കയറി കലത്തിൽനിന്നും മോരെടുത്ത് സംഭാരമുണ്ടാക്കി ദേവികയുടെ അറയിൽ ചെന്ന് അവളെ നിർബ്ബന്ധിച്ച് കുടിപ്പിച്ചു.
"ഓ കൂട്ടുകാരികൾക്ക് കതകടച്ച് കിന്നാരം പറയാനുണ്ടവൂല്ലേ ഞാനങ്ങ് പോയേക്കാവേ" കുറച്ച് നേരം വീട്ടിലെ സുഖാന്വേഷണങ്ങൾ നടത്തിയ സാവിത്രി ഇതും പറഞ്ഞ് ഇളകിത്തെറിച്ച് പുറത്ത് പോയി.
ദേവിക കതകടച്ച് സ്ഥിരം കഥയിലേക്ക് കടക്കുന്നതിന് മുൻപ് ആദ്യം കൂട്ടുകാരിക്ക് കൊടുത്ത വാക്ക് പാലിക്കാനായി അലമാരിക്ക് പിറകിലെ ചെറിയ വിടവിൽ നിന്നും പുസ്തകം പുറത്തെടുത്ത് കൂട്ടുകാരിയോട് ചേർന്നിരുന്ന് തുറന്നു.
ഷജ്ന ഓരോ പേജും സസൂക്ഷ്മം നിരീക്ഷിക്കുന്നത് ദേവിക നോക്കിക്കണ്ടു.
ഷജ്നയിലുണ്ടായ ഭാവമാറ്റങ്ങൾ ദേവിക തിരിച്ചറിയുകയായിരുന്നു.
ഷജ്നയുടെ കണ്ണും മുഖവും വിടർന്ന് മുമ്പത്തേതിലും സുന്ദരിയായിരുന്നു അപ്പോൾ. നീണ്ട വായനക്കിടയിൽ അവളൊന്ന് ദേവിയെ നോക്കി.
കൗതുകത്തോടെ തന്നെ നോക്കുന്ന ദേവികയെക്കണ്ടപ്പോൾ ഷജ്ന നാണം കൊണ്ട് പൂത്തുലഞ്ഞുപോയി.
"ദേവീ ഇത് നോക്കിയേ ഇങ്ങനെ
💬 Comments
View all comments